രേഖകളില്ലാതെ പ്ലൈവുഡ് കമ്പനിയിൽ ജോലി ബംഗ്ലാദേശ് പൗരൻ കോട്ടപ്പടിയിൽ പിടിയിൽ
വിസ കാലാവധി കഴിഞ്ഞിട്ടും അനധികൃതമായി രാജ്യത്ത് തങ്ങിയ ബംഗ്ലാദേശ് സ്വദേശി സുജോൻ അലി കോട്ടപ്പടി പോലീസിന്റെ പിടിയിലായി
രേഖകളില്ലാതെ പ്ലൈവുഡ് കമ്പനിയിൽ ജോലി; ബംഗ്ലാദേശ് പൗരൻ കോട്ടപ്പടിയിൽ പിടിയിൽ
കോതമംഗലം: വിസ കാലാവധി കഴിഞ്ഞിട്ടും അനധികൃതമായി രാജ്യത്ത് തങ്ങിയ ബംഗ്ലാദേശ് സ്വദേശി കോട്ടപ്പടി പോലീസിന്റെ പിടിയിലായി. ബംഗ്ലാദേശ് കിഷോർപുർ സ്വദേശി സുജോൻ അലി (35) ആണ് അറസ്റ്റിലായത്. തൃക്കാരിയൂർ പാനിയയിലുള്ള ഒരു പ്ലൈവുഡ് കമ്പനിയിൽ താമസിച്ച് ജോലി ചെയ്തുവരികയായിരുന്നു ഇയാൾ.
പോലീസിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. ഇയാളിൽ നിന്ന് കണ്ടെടുത്ത വിസയുടെ കാലാവധി 2023 മെയ് മാസത്തിൽ അവസാനിച്ചതാണെന്ന് പോലീസ് കണ്ടെത്തി. കഴിഞ്ഞ ഒന്നര വർഷത്തിലേറെയായി ഇയാൾ മതിയായ രേഖകളില്ലാതെയാണ് കേരളത്തിൽ കഴിഞ്ഞിരുന്നത്.
കോട്ടപ്പടി ഇൻസ്പെക്ടർ സാം ജോസ്, സബ് ഇൻസ്പെക്ടർമാരായ ഉണ്ണികൃഷ്ണൻ, അനിൽ കുമാർ, എ.എസ്.ഐമാരായ ജോസ് മാത്യു, ജോബി.എം വർഗീസ്, സി.പി.ഒ കെ.എ മുഹമ്മദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി തുടർനടപടികൾ സ്വീകരിക്കും
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
