നാളികേര പുതുകൃഷിക്കും നഴ്സറികള്‍ക്കും ധനസഹായം വര്‍ദ്ധിപ്പിച്ചു
എറണാകുളത്ത് നാളികേര കൃഷി വ്യാപനത്തിനായി തെങ്ങിന്റെ പുതുക്കൃഷിക്ക് തൈ ഒന്നിന് 350 രൂപ വരെയും ഹെക്ടറിന് 56,000 രൂപ വരെയും ധനസഹായം പ്രഖ്യാപിച്ചു. ഗുണനിലവാരമുള്ള തൈകള്‍ക്കായി നഴ്സറി പദ്ധതിക്കും ആനുകൂല്യം ലഭിക്കും.
നാളികേര പുതുകൃഷിക്കും നഴ്സറികള്‍ക്കും ധനസഹായം വര്‍ദ്ധിപ്പിച്ചു
എറണാകുളം:നാളികേര കൃഷി വ്യാപനം ലക്ഷ്യമിട്ട് നാളികേര വികസന ബോര്‍ഡ് നടപ്പാക്കുന്ന തെങ്ങിന്റെ പുതുക്കൃഷി പദ്ധതിയില്‍ ഗുണഭോക്താക്കള്‍ക്കുള്ള ധനസഹായം വര്‍ദ്ധിപ്പിച്ചു. മുമ്പ് ഒരു തൈയ്ക്ക് ഏകദേശം 40 രൂപ ലഭിച്ചിരുന്ന സ്ഥാനത്ത്, ഇനി മുതല്‍ 350 രൂപ വരെ ലഭിക്കും. ശാസ്ത്രീയമായി പുതിയ തെങ്ങിന് തൈകള്‍ നട്ട് കൃഷി വ്യാപിപ്പിക്കുന്നതാണ് പദ്ധതി. ഒരു ഹെക്ടറില്‍ (2.5 ഏക്കര്‍) പുതുക്കൃഷി നടത്തുന്നതിന് 56,000 രൂപ വരെ (28,000 രൂപ വീതമുള്ള രണ്ട് തുല്യ വാര്‍ഷിക ഗഡുക്കളായി) ധനസഹായം ലഭിക്കും. പരമാവധി രണ്ട് ഹെക്ടറിന് വരെ ഈ ആനുകൂല്യം ലഭ്യമാണ്. കുറഞ്ഞത് 20 സെന്റില്‍ 10 തൈകളെങ്കിലും നടുന്നവര്‍ക്ക് ആനുപാതികമായ തുക ലഭിക്കും. എന്നാൽ നിലവിലുള്ള തോട്ടങ്ങളില്‍ അടിതൈ നടുന്നതിന് ഇത് ബാധകമല്ല. തൈകള്‍ നട്ടശേഷം നിര്‍ദ്ദിഷ്ട അപേക്ഷ അതത് കൃഷിഭവൻ മുഖേന സമര്‍പ്പിക്കണം.
ഗുണമേന്മയുള്ള തെങ്ങിന്‍തൈകളുടെ ലഭ്യത ഉറപ്പാക്കാൻ നാളികേര നഴ്സറി പദ്ധതിയും നടപ്പാക്കുന്നുണ്ട്. 25 സെന്റില്‍ 10,000 വിത്തുതേങ്ങകള്‍ പാകി 6,250 തൈകള്‍ ഉത്പാദിപ്പിക്കുന്ന ചെറിയ നഴ്സറികള്‍ക്ക് ചെലവിന്റെ 50% (പരമാവധി 2,81,250 രൂപ) ധനസഹായം ലഭിക്കും. ഒരു ഏക്കറില്‍ 25,000 തൈകള്‍ ഉത്പാദിപ്പിക്കുന്നതിനും ധനസഹായമുണ്ട് (തൈയൊന്നിന് 45 രൂപ വീതം).
വിശദവിവരങ്ങളും അപേക്ഷാ ഫോറങ്ങളും ബോര്‍ഡിന്റെ വെബ്സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍: 0484 23777266 / 0484 23777267
വയനാട്ടിൽ റിയൽ ടൈം കമാൻഡ് സെന്റർ വരുന്നു വന്യമൃഗ ആക്രമണ ഇരകൾക്ക് പെൻഷൻ മന്ത്രി ഷിബു ബേബി ജോൺ
കൃഷിനാശത്തിന് ശേഷമല്ല, പ്രതിരോധത്തിനാണ് ധനസഹായം വേണ്ടത് ദക്ഷിണേന്ത്യൻ കാർഷിക സമ്മേളനത്തിൽ മന്ത്രി ടി. സിദ്ദിഖ്
കുട്ടികളെ ലഹരിയിൽ നിന്ന് അകറ്റാൻ കായികരംഗം സജീവമാക്കും മന്ത്രി അഡ്വ. എൻ. ഷംസുദീൻ
ദേശീയ കാവ്യോത്സവത്തിന് ഇടപ്പള്ളിയിൽ പ്രൗഢോജ്ജ്വല തുടക്കം
റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിന് തിരിച്ചടി ജാമ്യാപേക്ഷ തള്ളി, റിമാൻഡിൽ തുടരും
‘ഗുഡ് മോണിംഗ്’ പദ്ധതി സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കുന്നത് പരിഗണനയിലെന്ന് മന്ത്രി എൻ. ഷംസുദ്ദീൻ 
