നെല്ല് സംഭരണത്തിനുള്ള തുക വിതരണം ജൂലൈ 31 മുതൽ പുനരാരംഭിക്കും
സംസ്ഥാന സർക്കാർ പ്രോത്സാഹന ബോണസ് വിഹിതമായി 104.79 കോടി രൂപ അനുവദിച്ചതിനെ തുടർന്ന് കർഷകർക്കുള്ള നെല്ല് സംഭരണ വില വിതരണം ജൂലൈ 31 മുതൽ പുനരാരംഭിക്കുന്നു
കർഷകർക്ക് ആശ്വാസം: നെല്ല് സംഭരണത്തിനുള്ള തുക വിതരണം ജൂലൈ 31 മുതൽ പുനരാരംഭിക്കുന്നു
തിരുവനന്തപുരം: കർഷകർക്ക് ഏറെ ആശ്വാസകരമായ വാർത്ത. നെല്ല് സംഭരണത്തിനുള്ള തുക വിതരണം ജൂലൈ 31 മുതൽ സംസ്ഥാനത്ത് പുനരാരംഭിക്കും. സംസ്ഥാന സർക്കാർ പ്രോത്സാഹന ബോണസ് വിഹിതമായി 104.79 കോടി രൂപ അനുവദിച്ചതിനെ തുടർന്നാണ് തുക വിതരണം സുഗമമാകുന്നത്.
പി.ആർ.എസ്. (PRS) വായ്പാ പദ്ധതിപ്രകാരം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI), കനറാ ബാങ്ക് എന്നിവ മുഖേനയാണ് അർഹരായ കർഷകരുടെ അക്കൗണ്ടിലേക്ക് തുകയെത്തുക. സർക്കാർ കൈമാറിയ തുക ഉപയോഗിച്ച് സപ്ലൈകോ, ബാങ്കുകൾക്ക് നിലവിലുണ്ടായിരുന്ന കുടിശ്ശിക പൂർണ്ണമായി തിരിച്ചടച്ചു. ഇതോടെയാണ് കർഷകർക്കുള്ള നെല്ലുവില വിതരണം തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകാനുള്ള വഴിയൊരുങ്ങിയത്
ഹരിവരാസനം’ മകരവിളക്ക് ദിനത്തിൽ തിയേറ്ററുകളിലേക്ക് നായകനായി സൈജു കുറുപ്പ്
സംസ്ഥാന സ്കൂൾ കായികമേള: അത്ലറ്റിന്റെ പ്രായത്തിൽ ക്രമക്കേട് അടിയന്തര അന്വേഷണത്തിന് ഉത്തരവ്
കുട്ടികൾക്കൊപ്പം ഉച്ചഭക്ഷണം കഴിച്ച് വിദ്യാഭ്യാസ മന്ത്രി; കായികമേളയിൽ സൗഹൃദം പങ്കുവെച്ച് താരങ്ങൾ
പ്ലാസ്റ്റിക് തരൂ, മധുരം തരാം സംസ്ഥാന സ്കൂൾ കായികമേള നഗരിയിൽ പ്ലാസ്റ്റിക് ശേഖരണ പവലിയൻ
രാജ്യത്തെ ആദ്യ ഇ മാലിന്യമുക്ത ഗ്രാമപഞ്ചായത്തായി വയനാട്ടിലെ നൂൽപ്പുഴ
കുട്ടികൾക്ക് വണ്ടി കൊടുത്താൽ പണി രക്ഷിതാക്കൾക്ക് 25 വയസ്സ് വരെ ലൈസൻസും പോകും 
