കുട്ടികളുടെ അവകാശങ്ങളും മാനസികാരോഗ്യവും അധ്യാപകർക്കായി പ്രത്യേക പരിശീലനവുമായി ബാലാവകാശ കമ്മിഷൻ
സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് ജില്ലാതല അധ്യാപക പരിശീലനം സംഘടിപ്പിച്ചു. ആക്ടിംഗ് ചെയർപേഴ്സൺ സിസിലി ജോസഫ് ഉദ്ഘാടനം ചെയ്തു.
ബാലാവകാശ സംരക്ഷണ കമ്മിഷൻ അധ്യാപക പരിശീലനം നടത്തി
തിരുവനന്തപുരം: സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ശിക്ഷക് സദനിൽ ജില്ലാതല അധ്യാപക പരിശീലനം സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം കമ്മിഷൻ ആക്ടിംഗ് ചെയർപേഴ്സൺ സിസിലി ജോസഫ് നിർവഹിച്ചു.
കമ്മിഷൻ അംഗം ഡോ. എഫ്. വിൽസൺ ചടങ്ങിൽ അധ്യക്ഷനായിരുന്നു. ജില്ലാ വിദ്യാഭ്യാസ ഓഫീസർ രേഖ ഗോവിന്ദൻ, കമ്മിഷനംഗങ്ങളായ ബി. മോഹൻ കുമാർ, ടി. സി. ജലജമോൾ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
തുടർന്ന് അധ്യാപകർക്കായി പ്രത്യേക പരിശീലന ക്ലാസുകൾ നടന്നു. 'കുട്ടികളുടെ അവകാശങ്ങളും കർത്തവ്യങ്ങളും - നിയമപരമായ സമീപനങ്ങളും സംവിധാനങ്ങളും ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാനത്തിൽ' എന്ന വിഷയത്തിൽ ഡോ. എഫ്. വിൽസണും, 'നൂതന കാലത്തെ കുട്ടികളുടെ മാനസികാരോഗ്യ പ്രശ്നങ്ങളും അധ്യാപകർ നേരിടുന്ന വെല്ലുവിളികളും' എന്ന വിഷയത്തിൽ ഡോ. മോഹൻ റോയിയും ക്ലാസുകൾക്ക് നേതൃത്വം നൽകി.
ഹരിവരാസനം’ മകരവിളക്ക് ദിനത്തിൽ തിയേറ്ററുകളിലേക്ക് നായകനായി സൈജു കുറുപ്പ്
സംസ്ഥാന സ്കൂൾ കായികമേള: അത്ലറ്റിന്റെ പ്രായത്തിൽ ക്രമക്കേട് അടിയന്തര അന്വേഷണത്തിന് ഉത്തരവ്
കുട്ടികൾക്കൊപ്പം ഉച്ചഭക്ഷണം കഴിച്ച് വിദ്യാഭ്യാസ മന്ത്രി; കായികമേളയിൽ സൗഹൃദം പങ്കുവെച്ച് താരങ്ങൾ
പ്ലാസ്റ്റിക് തരൂ, മധുരം തരാം സംസ്ഥാന സ്കൂൾ കായികമേള നഗരിയിൽ പ്ലാസ്റ്റിക് ശേഖരണ പവലിയൻ
രാജ്യത്തെ ആദ്യ ഇ മാലിന്യമുക്ത ഗ്രാമപഞ്ചായത്തായി വയനാട്ടിലെ നൂൽപ്പുഴ
കുട്ടികൾക്ക് വണ്ടി കൊടുത്താൽ പണി രക്ഷിതാക്കൾക്ക് 25 വയസ്സ് വരെ ലൈസൻസും പോകും