കുടുംബശ്രീ ലോകത്തിലെ ഏറ്റവും വലിയ വനിതാ ശൃംഖലകളിൽ ഒന്ന് മന്ത്രി ബിന്ദു കൃഷ്ണ

​കേരളത്തിന്റെ ഏറ്റവും വലിയ അഭിമാനം സ്ത്രീകൂട്ടായ്മയുടെ ശക്തിയാണെന്ന് സംസ്ഥാന വനിതാ ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. കൊച്ചിയിൽ നടന്ന ബ്രിക്സ് അന്താരാഷ്ട്ര വനിതാ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

കുടുംബശ്രീ ലോകത്തിലെ ഏറ്റവും വലിയ വനിതാ ശൃംഖലകളിൽ ഒന്ന് മന്ത്രി ബിന്ദു കൃഷ്ണ
കൊച്ചിയിൽ ബ്രിക്സ് അന്താരാഷ്ട്ര വനിതാ ഉച്ചകോടിയിൽ നടന്ന മന്ത്രിതല പാനൽ ചർച്ച

കുടുംബശ്രീ ലോകത്തിലെ ഏറ്റവും വലിയ വനിതാ ശൃംഖലകളിൽ ഒന്ന്, കേരളത്തിന്റെ അഭിമാനം സ്ത്രീശക്തി: മന്ത്രി ബിന്ദു കൃഷ്ണ

കൊച്ചി: സ്ത്രീകൂട്ടായ്മയുടെ ശക്തി പ്രകടനമാണ് കേരളത്തിന്റെ ഏറ്റവും അഭിമാനകരമായ നേട്ടമെന്ന് സംസ്ഥാന വനിതാ ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. കൊച്ചിയിൽ നടന്ന ബ്രിക്സ് (BRICS) അന്താരാഷ്ട്ര വനിതാ ഉച്ചകോടിയിലെ പാനൽ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അവർ. വികസനത്തിന്റെ ഗുണഭോക്താക്കൾ മാത്രമല്ല, അതിന്റെ ശിൽപികൾ കൂടിയാണ് കേരളത്തിലെ സ്ത്രീകളെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

​കേരളത്തിൽ സ്ത്രീകളുടെ എണ്ണം പുരുഷന്മാരേക്കാൾ കൂടുതലാണെന്നും ആരോഗ്യ-വിദ്യാഭ്യാസ-സാമൂഹിക സുരക്ഷാ രംഗങ്ങളിൽ ഇവിടുത്തെ സ്ത്രീകൾ ഏറെ മുൻപിലാണെന്നും മന്ത്രി പറഞ്ഞു. വികസിത രാജ്യങ്ങളോട് കിടപിടിക്കുന്നതാണ് കേരളത്തിലെ മാതൃ-ശിശു ആരോഗ്യ നിലവാരം. 1998-ൽ ആരംഭിച്ച കുടുംബശ്രീ ഇന്ന് 48 ലക്ഷത്തിലധികം സ്ത്രീകളുള്ള ലോകത്തിലെ തന്നെ ഏറ്റവും വലിയ വനിതാ ശൃംഖലയായി മാറിയിരിക്കുകയാണ്. കൃഷി, ഭക്ഷ്യ യൂണിറ്റുകൾ മുതൽ ഐടി സേവനങ്ങൾ വരെ രണ്ടു ലക്ഷത്തോളം സംരംഭങ്ങൾ കുടുംബശ്രീ നടത്തുന്നുണ്ട്. കൊച്ചി മെട്രോ, വാട്ടർ മെട്രോ എന്നിവയുടെ പ്രവർത്തനങ്ങളിലും കുടുംബശ്രീയുടെ പങ്കാളിത്തം മാതൃകാപരമാണ്.

​തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കുടുംബശ്രീയും തമ്മിലുള്ള മികച്ച സംയോജനമാണ് ഈ വിജയത്തിന് പിന്നിൽ. വേതനമുള്ള തൊഴിൽ മേഖലകളിൽ സ്ത്രീകളുടെ പങ്കാളിത്തം ഇനിയും വർദ്ധിക്കേണ്ടതുണ്ടെന്നും ഡിജിറ്റൽ-പൊതു ഇടങ്ങളിൽ സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ കൂടുതൽ നടപടികൾ ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

​ബ്രിക്സ് ഉച്ചകോടിയിൽ ചർച്ച ചെയ്ത ഡിജിറ്റൽ-സാമ്പത്തിക ഉൾപ്പെടുത്തൽ, നേതൃത്വം, സംരംഭകത്വം, കാലാവസ്ഥാ വ്യതിയാനത്തിലെ സ്ത്രീകളുടെ പങ്ക്, ഭക്ഷ്യസുരക്ഷ തുടങ്ങിയ വിഷയങ്ങൾ സ്ത്രീശക്തിയുടെ മുന്നോട്ടുള്ള പ്രയാണത്തിന് ഊർജ്ജം നൽകുന്നതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

​കേന്ദ്ര വനിതാ ശിശു വികസന വകുപ്പ് മന്ത്രി അന്നപൂർണ ദേവി, വിവിധ ബ്രിക്സ് അംഗരാജ്യങ്ങളിൽ നിന്നുള്ള മന്ത്രിമാർ, അന്താരാഷ്ട്ര പ്രതിനിധികൾ എന്നിവരും ഈ പാനൽ ചർച്ചയിൽ പങ്കെടുത്തു.