​മാസ്സ് ലുക്കിൽ ജോർജ് സാറും അഞ്ച് യുവ എസ്.ഐമാരും ലോ ആൻഡ് ഓർഡർ റിലീസ് തീയതി പ്രഖ്യാപിച്ചു.

രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ മാസ് ആക്ഷൻ എൻ്റർടൈനർ ലോ ആൻഡ് ഓർഡർ ജൂലൈ 24 ന് റിലീസ് ചെയ്യും. പ്രകാശ് വർമ്മ, അഭിരാമി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിൻ്റെ ആകാംഷ ഉണർത്തുന്ന പോസ്റ്റർ പുറത്തിറങ്ങി.

​മാസ്സ് ലുക്കിൽ ജോർജ് സാറും അഞ്ച് യുവ എസ്.ഐമാരും ലോ ആൻഡ് ഓർഡർ റിലീസ് തീയതി പ്രഖ്യാപിച്ചു.
സിനിമ പോസ്റ്റർ
​മാസ്സ് ലുക്കിൽ ജോർജ് സാറും അഞ്ച് യുവ എസ്.ഐമാരും ലോ ആൻഡ് ഓർഡർ റിലീസ് തീയതി പ്രഖ്യാപിച്ചു.
​മാസ്സ് ലുക്കിൽ ജോർജ് സാറും അഞ്ച് യുവ എസ്.ഐമാരും ലോ ആൻഡ് ഓർഡർ റിലീസ് തീയതി പ്രഖ്യാപിച്ചു.

'ലോ ആൻഡ് ഓർഡർ' ജൂലൈ 24-ന് തിയേറ്ററുകളിലേക്ക്; ജോർജ് സാറും അഞ്ച് ചെറുപ്പക്കാരും പുതിയ ലുക്കിൽ

കൊച്ചി: സിനിമയിലൂടെ പ്രേക്ഷകരുടെ വലിയ കൗതുകമായി മാറിയ 'ജോർജ് സാറിനെ' അവതരിപ്പിച്ച പ്രകാശ് വർമ്മയും അഞ്ച് ചെറുപ്പക്കാരും പുതിയ ലുക്കിൽ എത്തുന്ന 'ലോ ആൻഡ് ഓർഡർ' എന്ന ചിത്രത്തിൻ്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. പ്രമുഖ സംവിധായകൻ രഞ്ജിത്ത് ഒരുക്കുന്ന ഈ ചിത്രം വരും ജൂലൈ ഇരുപത്തിനാലിന്  ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. റിലീസ് തീയതി വ്യക്തമാക്കിക്കൊണ്ട് അണിയറപ്രവർത്തകർ പുറത്തുവിട്ട ചിത്രത്തിൻ്റെ പുതിയ പോസ്റ്റർ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടിക്കഴിഞ്ഞു.

​ഒരു യഥാർത്ഥ പോലീസ് സ്റ്റോറിയെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് പോസ്റ്റർ ഡിസൈൻ ചെയ്തിരിക്കുന്നത്. പൊലീസ് യൂണിഫോമിലുള്ള ജോർജ് സാറിൻ്റെ (പ്രകാശ് വർമ്മ) വലിയ ചിത്രവും, അതിനു താഴെ ഓടുന്ന അഞ്ച് ചെറുപ്പക്കാരുമാണ് പോസ്റ്ററിലെ പ്രധാന ആകർഷണം. ഇവർ അഞ്ചുപേരിൽ മൂന്നുപേർ പോലീസ് യൂണിഫോമിലും രണ്ടുപേർ സിവിൽ ഡ്രസ്സിലുമാണെങ്കിലും, അഞ്ച് കഥാപാത്രങ്ങളും പോലീസ് പശ്ചാത്തലമുള്ളവർ തന്നെയെന്ന് അനുമാനിക്കാം. ക്രമസമാധാന നില ഉത്തരവാദിത്തത്തോടെ നിർവ്വഹിക്കുവാൻ നിയോഗിക്കപ്പെട്ട അഞ്ച് യുവ എസ്.ഐ.മാരുടെയും, അവർക്ക് എപ്പോഴും താങ്ങും തണലുമായി നിലകൊള്ളുന്ന ഒരു മുതിർന്ന പൊലീസ് ഓഫീസറുടെയും ഔദ്യോഗിക ജീവിത പ്രയാണമാണ് ഈ ചിത്രത്തിൻ്റെ ഇതിവൃത്തം.

​സത്യം സിനിമാസ് & മഹാ സുബൈർ മൂവി ക്ഷേത്രയുടെ ബാനറിൽ പ്രേമചന്ദ്രൻ ഏ.ജി, മഹാ സുബൈർ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. പ്രശസ്ത തിരക്കഥാകൃത്ത് ഉദയ് കൃഷ്ണയുടേതാണ് ചിത്രത്തിൻ്റെ ശക്തമായ തിരക്കഥ. ആക്ഷന് ഏറെ പ്രാധാന്യം നൽകിക്കൊണ്ട് വലിയ മുതൽമുടക്കിൽ ഒരുക്കുന്ന ഒരു പക്കാ മാസ് എൻ്റെർടൈനറാണ് 'ലോ ആൻഡ് ഓർഡർ'. കൊച്ചി, തിരുവനന്തപുരം, കോട്ടയം, വയനാട്, കണ്ണൂർ എന്നിവിടങ്ങളിലായി തൊണ്ണൂറു ദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണത്തിനൊടുവിലാണ് സിനിമ പൂർത്തിയായത്.

​സമീപകാലത്ത് 'ബ്ലാസ്റ്റ്' (Blast) എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച നടി അഭിരാമി, പ്രകാശ് വർമ്മയോടൊപ്പം ഈ ചിത്രത്തിൽ വളരെ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കൂടാതെ മലയാളത്തിലെ വലിയൊരു താരനിരയാണ് ഈ ചിത്രത്തിൽ അണിനിരക്കുന്നത്.

​ഋതു ദേവ് അയ്യപ്പൻ, ഷനൂദ് ഇബ്രാഹിം, ഡോൺ മൈക്കിൾ, സജൽ സുദർശൻ, നിജാദ് ബാബു തോമസ്, ഷേർഷ ഷെരിഫ്, റിനോഷ് ജോർജ്, അമൽ ജോസ് ആൻ്റണി, ബോബി കുര്യൻ, വി.കെ. പ്രകാശ്, സുരേഷ് കൃഷ്ണ, ജോയ് മാത്യു, ദേവൻ, ആനന്ദ് മൻമഥൻ, ജോണി ആൻ്റണി, ഭീമൻ രഘു, നന്ദു, ജെയ്സ് ജോസ്, അസിം ജമാൽ, ഗായത്രി അശോക്, അജയ് വാസുദേവ്, ശങ്കർ രാമകൃഷ്ണൻ, നന്ദൻ ഉണ്ണി, അക്ഷയ് രാധാകൃഷ്ണൻ, മോഹൻ ജോസ്, മാധുരി, സാബുമോൻ, ഗുണ്ടുകാട് സാബു, മുരുകൻ, സന്ധ്യാ രാജേന്ദ്രൻ, വൈഷ്ണവി, രമാദേവി, അംബികാനായർ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.

​അണിയറ പ്രവർത്തകർ:

​ഗാനങ്ങൾ: ഷിബു ചക്രവർത്തി

​സംഗീതം: ജോ ഡാനിയേൽ

​പശ്ചാത്തല സംഗീതം: ബിജിബാൽ

​ഛായാഗ്രഹണം: പ്രശാന്ത് രവീന്ദ്രൻ

​എഡിറ്റിംഗ്: മനോജ് കണ്ണോത്ത്

​കലാസംവിധാനം: സാബു റാം

​മേക്കപ്പ്: റോഷൻ എൻ. ജി.

​കോസ്റ്റ്യും ഡിസൈൻ: സമീറാ സനീഷ്

​സ്റ്റിൽസ്: പ്രേംലാൽ പട്ടാഴി

​സൗണ്ട് ഡിസൈൻ: കിഷൻ സപ്താ

​ലൈൻ പ്രൊഡ്യൂസർ: സുനിൽ സിംഗ്

​ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ: വി ബോസ്

​ഡിസൈൻ: ആൻ്റണി സ്റ്റീഫൻ

​ആക്ഷൻ: കലൈ കിംഗ്സ്റ്റൺ, ഫീനിക്സ് പ്രഭു, മാഫിയാ ശശി, പി.സി. സ്റ്റണ്ട്‌സ്

​കാസ്റ്റിംഗ് ഡയറക്ടർ: ശാലിനി

​പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: പ്രസാദ് നമ്പ്യാങ്കാവ്

​പ്രൊഡക്ഷൻ കൺട്രോളർ: പ്രശാന്ത് നാരായണൻ