സെന്തിലും അനുമോളും ഒന്നിക്കുന്ന ത തവളയുടെ ത ഫെബ്രുവരി 14 ന് തിയേറ്ററുകളിലേക്ക്
സെന്തിലും അനുമോളും ഒന്നിക്കുന്ന ത തവളയുടെ ത ഫെബ്രുവരി 14 ന് തിയേറ്ററുകളിലേക്ക് നവാഗതനായ ഫ്രാൻസിസ് ജോസഫ് ജീര കഥയെഴുതി സംവിധാനം
സെന്തിലും അനുമോളും ഒന്നിക്കുന്ന 'ത തവളയുടെ ത' ഫെബ്രുവരി 14-ന് തിയേറ്ററുകളിലേക്ക്
കൊച്ചി: നവാഗതനായ ഫ്രാൻസിസ് ജോസഫ് ജീര കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ത തവളയുടെ ത’ വാലന്റൈൻസ് ദിനമായ ഫെബ്രുവരി 14-ന് പ്രദർശനത്തിനെത്തുന്നു. 14/11 സിനിമാസ്, ബിഗ് സ്റ്റോറീസ് മോഷൻ പിക്‌ചേഴ്‌സ് എന്നിവയുടെ ബാനറിൽ റോഷിത്ത് ലാൽ, ജോൺ പോൾ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. റിലീസ് തീയതി പ്രഖ്യാപിച്ചുകൊണ്ടുള്ള പുതിയ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു.
മൂന്നാം ക്ലാസ്സുകാരനായ ബാലു എന്ന കൊച്ചു കുട്ടിയുടെ ജീവിതത്തിലൂടെയും അവൻ്റെ മനോഹരമായ സ്വപ്നലോകങ്ങളിലൂടെയുമാണ് ചിത്രം സഞ്ചരിക്കുന്നത്. മാസ്റ്റർ അൻവിൻ ശ്രീനുവാണ് ബാലു എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബാലുവിൻ്റെ അച്ഛൻ വിശ്വനാഥനായി സെന്തിലും അമ്മ ഗംഗയായി അനുമോളും വേഷമിടുന്നു. കുട്ടികൾക്കായുള്ള ഒരു കുട്ടിക്കഥ എന്നതിലുപരി ഫാൻ്റസി സ്വഭാവമുള്ള ഒരു പൂർണ്ണ കുടുംബചിത്രമായാണ് 'ത തവളയുടെ ത' ഒരുക്കിയിരിക്കുന്നത്.
ഗൗതമി നായർ, ആനന്ദ് റോഷൻ, നെഹല, അജിത് കോശി, സുനിൽ സുഗത, അനീഷ് ഗോപാൽ തുടങ്ങിയ പ്രമുഖ താരങ്ങൾക്കൊപ്പം അറുപതോളം ബാലതാരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ബിപിൻ ബാലകൃഷ്ണൻ ഛായാഗ്രഹണവും നിഖിൽ രാജൻ സംഗീതവും നിർവ്വഹിക്കുന്നു. ബീയാർ പ്രസാദാണ് ഗാനങ്ങൾ രചിച്ചിരിക്കുന്നത്. താര ഗ്രൂപ്പ് ഓഫ് കമ്പനിയും ബ്ലാക്ക് ഹാറ്റ് മീഡിയ ഹൗസും ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്.

