യുവതീയുവാക്കൾക്കായി സൗജന്യ തൊഴിൽ നൈപുണ്യ പരിശീലനം
കുടുംബശ്രീയുടെ നേതൃത്വത്തിൽ ഡിഡിയുജികെവൈ 2.0 പദ്ധതിയിലൂടെ വിവിധ മേഖലകളിൽ സൗജന്യ തൊഴിൽ നൈപുണ്യ പരിശീലനം നൽകുന്നു. ഓഗസ്റ്റ് 20 വരെ അപേക്ഷിക്കാം.
ഗ്രാമീണ മേഖലയിലെ യുവാക്കൾക്ക് സൗജന്യ തൊഴിൽ നൈപുണ്യ പരിശീലനം: ഡിഡിയുജികെവൈ 2.0 പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു
എറണാകുളം: ഗ്രാമീണ മേഖലയിലെ യുവതീയുവാക്കൾക്കായി കുടുംബശ്രീയുടെ നേതൃത്വത്തിൽ സൗജന്യ തൊഴിൽ നൈപുണ്യ പരിശീലനം നൽകുന്നു. ദീൻദയാൽ ഉപാധ്യായ ഗ്രാമീണ കൗശല്യ യോജന (ഡിഡിയുജികെവൈ) 2.0 പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ വിവിധ ജില്ലകളിൽ പുതിയ ബാച്ചുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓഗസ്റ്റ് 20 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി.
യുവജനങ്ങൾക്ക് തൊഴിലവസരങ്ങൾ ഉറപ്പാക്കുന്നതിനായി വൈവിധ്യമാർന്ന കോഴ്‌സുകളാണ് പദ്ധതിയിലൂടെ ഒരുക്കിയിരിക്കുന്നത്:
പ്രധാന കോഴ്‌സുകൾ:
ഗസ്റ്റ് സർവീസ് അസോസിയേറ്റ്
ജി.ടി.എ.ഡബ്ല്യു (വെൽഡർ)
മൾട്ടി സ്കിൽ ടെക്നീഷ്യൻ (ഹോം അപ്ലയൻസസ്)
ഓട്ടോമോട്ടീവ് ബോഡി റിപ്പയർ ടെക്നീഷ്യൻ
ഡെമി ഷെഫ് ഡി പാർട്ടി
ഹോസ്പിറ്റാലിറ്റി & ടൂറിസം
ഫാഷൻ ഡിസൈനിംഗ്
ഗ്രാഫിക്സ് ഡിസൈനർ
താല്പര്യമുള്ള പരിശീലനത്തിന് അർഹരായ യുവതീയുവാക്കൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം.
അപേക്ഷിക്കേണ്ട വിധവും കൂടുതൽ വിവരങ്ങളും:
കൂടുതൽ വിവരങ്ങൾക്കായി അതത് കുടുംബശ്രീ സി.ഡി.എസ് (CDS) ഓഫീസുകളുമായോ ഡിഡിയുജികെവൈ ബ്ലോക്ക് കോർഡിനേറ്റർമാരുമായോ ബന്ധപ്പെടാവുന്നതാണ്.
കൂടാതെ എറണാകുളം ജില്ലയിലെ ഡിഡിയുജികെവൈ മൈഗ്രേഷൻ സപ്പോർട്ട് സെന്ററുമായി താഴെ പറയുന്ന നമ്പറിൽ നേരിട്ട് ബന്ധപ്പെടാം:
? ഫോൺ: 0484 2959595
മാക്കേക്കടവ് നേരേക്കടവ് പാലം ഒക്ടോബർ 18 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
അഞ്ച് സെന്റിൽ കാർഷിക വിപ്ലവം മാതൃകാ കുട്ടി കർഷകരെ വീട്ടിലെത്തി അഭിനന്ദിച്ച് കൃഷിമന്ത്രി ടി. സിദ്ദിഖ്
കീച്ചേരി ജനകീയ ആരോഗ്യ കേന്ദ്രത്തിന് തറക്കല്ലിട്ടു ശിലാസ്ഥാപനം മന്ത്രി അനൂപ് ജേക്കബ് നിർവഹിച്ചു
നിർമ്മാണച്ചെലവിനേക്കാൾ തുക സ്ഥലം ഏറ്റെടുക്കലിന് പൊതുമരാമത്ത് വകുപ്പിൽ പ്രത്യേക വിങ് രൂപീകരിക്കും മന്ത്രി പി.കെ. ബഷീർ
സമൂഹനന്മ ലക്ഷ്യം വെച്ചവരാണ് ഹോണററി ബിരുദം നേടിയവരെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ
പെരുമ്പാവൂർ റോഡ് നവീകരണം ഉദ്ഘാടനം നിർവഹിച്ചു വികസന പദ്ധതികൾക്ക് പിന്തുണയുമായി പൊതുമരാമത്ത് വകുപ്പ് 
