​വെൺപകൽ സി.എച്ച്.സിയിൽ രാത്രികാല ഡ്യൂട്ടിക്ക് ഡോക്ടർമാരുടെ താൽക്കാലിക നിയമനം ജൂൺ 11 ന് വാക്ക് ഇൻ ഇൻ്റർവ്യൂ

വെൺപകൽ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് മുഖേന രാത്രികാല ഡ്യൂട്ടിക്ക് താൽക്കാലികമായി ഡോക്ടർമാരെ നിയമിക്കുന്നു. എം.ബി.ബി.എസ് ബിരുദവും റ്റി.സി.എം.സി രജിസ്ട്രേഷനുമുള്ളവർക്ക് ജൂൺ 11 ന് അഭിമുഖത്തിൽ പങ്കെടുക്കാം.

​വെൺപകൽ സി.എച്ച്.സിയിൽ രാത്രികാല ഡ്യൂട്ടിക്ക് ഡോക്ടർമാരുടെ താൽക്കാലിക നിയമനം ജൂൺ 11 ന് വാക്ക് ഇൻ ഇൻ്റർവ്യൂ
വെൺപകൽ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ രാത്രികാല ഡ്യൂട്ടിക്ക് ഡോക്ടർമാരുടെ താൽക്കാലിക നിയമനം; ജൂൺ 11-ന് അഭിമുഖം

​വെൺപകൽ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ രാത്രികാല ഡ്യൂട്ടിക്ക് ഡോക്ടർമാരുടെ താൽക്കാലിക നിയമനം; ജൂൺ 11-ന് അഭിമുഖം

നെയ്യാറ്റിൻകര: വെൺപകൽ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് മുഖേന രാത്രികാല ഡ്യൂട്ടിക്ക് താത്ക്കാലികമായി ഡോക്ടറെ നിയമിക്കുന്നു. എം.ബി.ബി.എസ് ബിരുദം, റ്റി.സി.എം.സി (TCMC) രജിസ്ട്രേഷൻ എന്നിവയാണ് നിശ്ചിത യോഗ്യതകൾ.

​താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും സഹിതം ജൂൺ 11-ന് രാവിലെ 10 മണിക്ക് വെൺപകൽ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നടക്കുന്ന ഇൻറർവ്യൂവിന് നേരിട്ടെത്തണം.

​സർക്കാർ സ്ഥാപനങ്ങളിൽ മുൻപ് സേവനം അനുഷ്ഠിച്ചിട്ടുള്ളവർക്കും അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ താമസിക്കുന്നവർക്കും നിയമനത്തിൽ മുൻഗണന ഉണ്ടായിരിക്കുമെന്ന് മെഡിക്കൽ ഓഫീസർ ഇൻ ചാർജ്ജ് അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ: 0471-2223594.