എം.എൽ.എ ഫണ്ട് ഉപയോഗിച്ച് കെ.എസ്.ആർ.ടി.സി ബസ് ചരിത്രം കുറിച്ച് കെ. പ്രവീൺ കുമാർ
എം.എൽ.എ ഫണ്ട് ഉപയോഗിച്ച് കെ.എസ്.ആർ.ടി.സി ബസ് വാങ്ങാൻ തുക അനുവദിച്ച ആദ്യ എം.എൽ.എയായി കെ. പ്രവീൺ കുമാർ. 40 ലക്ഷം രൂപയുടെ പദ്ധതി നിർദ്ദേശം കോഴിക്കോട് ജില്ലാ കളക്ടർക്ക് കൈമാറി.
*ഐ&പിആർഡി*
*ജില്ലാ ഇൻഫർമേഷൻ ഓഫീസ്, കോഴിക്കോട്*
വാർത്താക്കുറിപ്പ്
*6.10.2026*
--------------------
കെ. എസ്. ആർ. ടി. സി. ബസ്സ് വാങ്ങാൻ എം. എൽ. എ. ഫണ്ടിൽ നിന്നും തുക കൈമാറി കേരളത്തിൽ കെ. എസ്. ആർ. ടി. സി.ബസ്സ് വാങ്ങാൻ ഫണ്ട് നീക്കി വെക്കുന്ന ആദ്യ എം. എൽ. എ. ആയി കെ. പ്രവീൺ കുമാർ
കോഴിക്കോട് : കേരളത്തിൽ ആദ്യമായി എം. എൽ. എ ഫണ്ട് ഉപയോഗിച്ച് കെ. എസ്. ആർ. ടി. സി. ബസ്സ് വാങ്ങാനുള്ള തുക കെ. പ്രവീൺ കുമാർ എം. എൽ. എ. കോഴിക്കോട് ജില്ലാ കലകടർ എം. എസ്. മാധവിക്കുട്ടിക്ക് കൈമാറി. കളക്ടറുടെ ചേമ്പറിൽ നടന്ന ചടങ്ങിൽ ബസ് വാങ്ങാൻ 40 ലക്ഷം രൂപയുടെ പ്രൊപോസൽ ജില്ലാ കളക്ടർക്ക് നൽകിയാണ് കേരളത്തിൽ കെ. എസ്. ആർ. ടി. സി. ബസ്സ് വാങ്ങാൻ ഫണ്ട് നീക്കി വെക്കുന്ന ആദ്യ എം എൽ എ ആയി കെ. പ്രവീൺ കുമാർ മാറിയത്. ജനപ്രതിനിധികളുമായി ആലോചിച്ച് ബസിന്റെ റൂട്ട് പിന്നീട് തീരുമാനിക്കുമെന്ന് എം. എൽ. എ അറിയിച്ചു. ചടങ്ങിൽ കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ യു. കെ. ചന്ദ്രൻ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, രാഷ്ട്രീയ, സാമൂഹിക പ്രവർത്തകർ എന്നിവർ പങ്കെടുത്തു
പൾസ് പോളിയോ ദിനാചരണം എറണാകുളം ജില്ലയിൽ 1.61 ലക്ഷം കുട്ടികൾക്ക് തുള്ളിമരുന്ന് നൽകും
കുഞ്ഞുങ്ങൾക്കായുള്ള സൗജന്യ ചികിത്സാ കൂട്ടായ്മകൾ മാതൃകാപരം മുഖ്യമന്ത്രി വി ഡി സതീശൻ
കൊലക്കേസ് പ്രതിയെ കാപ്പ ചുമത്തി വിയ്യൂർ ജയിലിൽ അടച്ചു നടപടി ജാമ്യത്തിലിറങ്ങി വീണ്ടും കവർച്ച നടത്തിയതോടെ
പ്രതിസന്ധികൾ മറികടന്ന് കബഡിയിൽ സ്വർണം നേടി അട്ടപ്പാടിയിലെ പെൺപട
സൗന്ദര്യവർദ്ധക ക്രീം ഉപയോഗിച്ച 17 കാരിക്ക് വൃക്കരോഗം ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു
അംഗീകാരമില്ലാത്ത കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് കായികതാരങ്ങൾ ശ്രദ്ധിക്കണം 
