ബസ് സമയക്രമം പുനഃക്രമീകരിക്കുന്നു: എറണാകുളത്ത് പെർമിറ്റ് രേഖകളുമായി ഹാജരാകാൻ ആർ.ടി.എ നിർദേശം
സ്വകാര്യ ബസുകൾ തമ്മിലുള്ള സമയപരിധി നിലനിർത്തുന്നതിനായി എറണാകുളം ജില്ലയിലെ സ്റ്റേജ് കാരിയജുകളുടെ സമയക്രമം പുനഃനിശ്ചയിക്കുന്നു. പെർമിറ്റ് ഉടമകൾ നിർദിഷ്ട തീയതികളിൽ ഓഫീസിൽ ഹാജരാകണമെന്ന് ആർ.ടി.എ സെക്രട്ടറി അറിയിച്ചു.
ബസ് സമയക്രമം പുനഃക്രമീകരിക്കുന്നു: എറണാകുളത്ത് പെർമിറ്റ് രേഖകളുമായി ഹാജരാകാൻ ആർ.ടി.എ നിർദേശം
എറണാകുളം: സംസ്ഥാനത്ത് നഗരപ്രദേശങ്ങളില്‍ സ്വകാര്യ ബസുകള്‍ തമ്മില്‍ അഞ്ച് മിനിറ്റും പഞ്ചായത്ത് പ്രദേശങ്ങളില്‍ പത്ത് മിനിറ്റും ഇടവേള വേണമെന്നുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശം നടപ്പില്‍ വരുത്തുന്നതിന്റെ ഭാഗമായി സ്റ്റേജ് കാരിയജുകളുടെ സമയക്രമം പുനർ നിശ്ചയിക്കുന്നു.സ്ഥിരം പെര്‍മിറ്റുള്ള, താഴെ പറയുന്ന സ്റ്റേജ് കാരിയജുകളുടെ ഓപ്പറേറ്റര്‍മാര്‍ പെര്‍മിറ്റ്, ടൈം ഷീറ്റ് എന്നിവയുടെ അസലും പകര്‍പ്പും സഹിതം നിർദ്ദിഷ്ട തിയതികളിൽ എറണാകുളം ആര്‍ ടി എ സെക്രട്ടറിയുടെ ഓഫീസിൽ ഹാജരാകണം. അല്ലാത്തവരുടെ പെർമിറ്റുകൾ പരിഗണിക്കാതെ ടൈം ഷെഡ്യൂൾ പ്രസിദ്ധീകരിക്കുന്നതാണ്. ആർ.ടി.എ സെക്രട്ടറിയുടെ ഓഫീസിൽ ഹാജരാകേണ്ട തിയതികൾ: വൈറ്റില - വൈറ്റില ക്ലോക്ക് വൈസ് ആന്‍ഡ് ആന്റ് ക്ലോക്ക് വൈസ് ഓഗസ്റ്റ് 31, ആലുവ - ഫോര്‍ട്ട് കൊച്ചി സെപ്റ്റംബര്‍ ഒന്ന്, കാക്കനാട് നിന്നും ആരംഭിക്കുന്ന സിറ്റി സര്‍വീസുകള്‍ സെപ്റ്റംബര്‍ രണ്ട്, നോര്‍ത്ത് പറവൂര്‍ - ഹൈക്കോര്‍ട്ട് ജംഗ്ഷന്‍ സെപ്റ്റംബര്‍ മൂന്ന്.
മാക്കേക്കടവ് നേരേക്കടവ് പാലം ഒക്ടോബർ 18 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
അഞ്ച് സെന്റിൽ കാർഷിക വിപ്ലവം മാതൃകാ കുട്ടി കർഷകരെ വീട്ടിലെത്തി അഭിനന്ദിച്ച് കൃഷിമന്ത്രി ടി. സിദ്ദിഖ്
കീച്ചേരി ജനകീയ ആരോഗ്യ കേന്ദ്രത്തിന് തറക്കല്ലിട്ടു ശിലാസ്ഥാപനം മന്ത്രി അനൂപ് ജേക്കബ് നിർവഹിച്ചു
നിർമ്മാണച്ചെലവിനേക്കാൾ തുക സ്ഥലം ഏറ്റെടുക്കലിന് പൊതുമരാമത്ത് വകുപ്പിൽ പ്രത്യേക വിങ് രൂപീകരിക്കും മന്ത്രി പി.കെ. ബഷീർ
സമൂഹനന്മ ലക്ഷ്യം വെച്ചവരാണ് ഹോണററി ബിരുദം നേടിയവരെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ
പെരുമ്പാവൂർ റോഡ് നവീകരണം ഉദ്ഘാടനം നിർവഹിച്ചു വികസന പദ്ധതികൾക്ക് പിന്തുണയുമായി പൊതുമരാമത്ത് വകുപ്പ് 
