അങ്കമാലി കൊലപാതകക്കേസ് ആറാം പ്രതി ബെറ്റിനെ കാപ്പ ചുമത്തി വിയ്യൂർ ജയിലിലടച്ചു
അങ്കമാലി കൊലപാതകക്കേസ് പ്രതിയും നിരവധി കുറ്റകൃത്യങ്ങളിൽ പങ്കാളിയുമായ മഞ്ഞപ്ര സ്വദേശി ബെറ്റിനെ (48) കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചു.
അങ്കമാലി കൊലപാതകക്കേസ്: ആറാം പ്രതി ബെറ്റിനെ കാപ്പ ചുമത്തി വിയ്യൂർ ജയിലിലടച്ചു
അങ്കമാലി: നിരവധി കുറ്റകൃത്യങ്ങളിൽ പങ്കാളിയായ കൊലപാതകക്കേസ് പ്രതിയെ കാപ്പ (KAPA) ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചു. മഞ്ഞപ്ര, നടുവട്ടം, സെബിപുരം ഭാഗത്ത് കൊടുങ്ങൂക്കാരൻ വീട്ടിൽ ബെറ്റിൻ (48) ആണ് അറസ്റ്റിലായത്. എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ പ്രിയങ്ക ജി. ആണ് ഉത്തരവിട്ടത്.
കൊലപാതകം, അതിക്രമിച്ചു കടക്കൽ, ന്യായവിരുദ്ധമായി സംഘം ചേരൽ, ഭീഷണിപ്പെടുത്തൽ, മോഷണം തുടങ്ങി നിരവധി കേസുകളിലെ പ്രതിയാണ് ഇയാൾ. 2024 ഒക്ടോബറിൽ അങ്കമാലിയിൽ വെച്ച് ആഷിക്ക് മനോഹരൻ എന്നയാളെ കൊലപ്പെടുത്തിയ കേസിൽ ആറാം പ്രതിയാണ് ബെറ്റിൻ. 2025 ആദ്യത്തിൽ ഇയാൾക്കെതിരെ കാപ്പ ചുമത്തി ആറുമാസം ജയിലിലടച്ചിരുന്നു.
ശിക്ഷാകാലാവധിക്ക് ശേഷം പുറത്തിറങ്ങിയ ഇയാളും സംഘവും കഴിഞ്ഞ ജൂലൈ 5-ന് ചന്ദ്രപ്പുര കുത്തുകല്ല് ഭാഗത്ത് വീണ്ടും മോഷണം നടത്തി. ഇതേത്തുടർന്ന് കാലടി പോലീസ് രജിസ്റ്റർ ചെയ്ത കേസിന്റെ പശ്ചാത്തലത്തിലാണ് പ്രതിക്കെതിരെ വീണ്ടും കാപ്പ ചുമത്തിയത്. കാലടി പോലീസ് ഇൻസ്പെക്ടർ എം.എസ്. ഷാജൻ, സബ് ഇൻസ്പെക്ടർമാരായ കെ. പ്രദീപ് കുമാർ, എ. അജ്മൽ, വി.എസ്. ഷിജു, എം.ടി. ജോഷി, സീനിയർ സിവിൽ പോലീസ് ഓഫീസർ ഷിജോ പോൾ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കുട്ടികളുടെ സൈബർ സുരക്ഷയ്ക്ക് സൈബർ സേഫ് കേരള 2026 ആസിഫ് അലി അംബാസഡർ
കളമശ്ശേരി ലൈംഗിക അതിക്രമം അതിജീവിതയ്ക്ക് പിന്തുണയുമായി വനിതാ കമ്മീഷൻ
സപ്ലൈകോ ഗോ കൺവീനിയൻസ് സ്റ്റോർ പ്രവർത്തനമാരംഭിച്ചു ആദ്യ സ്റ്റോർ വൈറ്റില ഹബ്ബിൽ
നടനും സംവിധായകനുമായ നാനാ പടേക്കർ അന്തരിച്ചു
മാക്കേക്കടവ് നേരേക്കടവ് പാലം ഒക്ടോബർ 18 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
അഞ്ച് സെന്റിൽ കാർഷിക വിപ്ലവം മാതൃകാ കുട്ടി കർഷകരെ വീട്ടിലെത്തി അഭിനന്ദിച്ച് കൃഷിമന്ത്രി ടി. സിദ്ദിഖ് 
