10 കിലോ കഞ്ചാവുമായി രണ്ട് ഒഡീഷ സ്വദേശികൾ രാമമംഗലത്ത് പിടിയിൽ
കൊച്ചിയിൽ വിൽപനയ്ക്കായി എത്തിച്ച 10 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികളെ രാമമംഗലം പോലീസ് പിടികൂടി
10 കിലോ കഞ്ചാവുമായി രണ്ട് ഒഡീഷ സ്വദേശികൾ രാമമംഗലത്ത് പിടിയിൽ
രാമമംഗലം: കൊച്ചിയിൽ വിൽപനയ്ക്കായി എത്തിച്ച 10 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികളെ രാമമംഗലം പോലീസ് പിടികൂടി. ഒഡീഷ ഗഞ്ചം സ്വദേശികളായ പ്രസന്നകുമാർ ബിസോയി (31), ബാറൂൺ ബിസോയി (31) എന്നിവരാണ് അറസ്റ്റിലായത്. രാമമംഗലംകടവ് ഭാഗത്ത് വെച്ച് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.
ഒഡീഷയിൽ നിന്നും ട്രെയിൻ മാർഗ്ഗമാണ് ഇവർ കഞ്ചാവ് എത്തിച്ചതെന്ന് പോലീസ് പറഞ്ഞു. അഞ്ച് പാക്കറ്റുകളിലായി അതീവ ജാഗ്രതയോടെ പൊതിഞ്ഞ് സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. ഈ പ്രദേശത്തെ ചില്ലറ വിൽപനക്കാർക്ക് എത്തിച്ചു നൽകാനാണ് ഇവർ എത്തിയതെന്നാണ് പ്രാഥമിക വിവരം.
രാമമംഗലം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ.ആർ. മോഹൻദാസിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ വലയിലാക്കിയത്. പുത്തൻകുരിശ് ഇൻസ്പെക്ടർ ടി.എൽ. ജയൻ, എസ്.ഐമാരായ സാബു കെ. പീറ്റർ, രാജു പോൾ, സുനിൽ സാമുവൽ, സിബി അച്യുതൻ, എ.എസ്.ഐമാരായ ജിജു കുര്യാക്കോസ്, വിപിൻ ജോർജ്, സീനിയർ സി.പി.ഒമാരായ ജയേഷ് നന്ദകുമാർ, എസ്. വിനോദ്, റെജിൻ പ്രസാദ്, സി.പി.ഒ പി.എസ്. അനൂപ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കുടുംബശ്രീയില് ഡെപ്യൂട്ടേഷന് നിയമനം അപേക്ഷ ക്ഷണിച്ചു
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ. 
