വിദേശത്തേക്ക് വിമാന ടിക്കറ്റ് വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ യുവാവ് പിടിയിൽ

വിദേശത്തേക്ക് വിമാന ടിക്കറ്റ് വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ യുവാവ് പിടിയിൽ ​

വിദേശത്തേക്ക് വിമാന ടിക്കറ്റ് വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ യുവാവ് പിടിയിൽ
വിദേശത്തേക്ക് വിമാന ടിക്കറ്റ് വാഗ്ദാനം ചെയ്ത്

വിദേശത്തേക്ക് വിമാന ടിക്കറ്റ് വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ യുവാവ് പിടിയിൽ

​പെരുമ്പാവൂർ: വിദേശത്തേക്ക് പോകാൻ വിമാന ടിക്കറ്റ് ശരിയാക്കി നൽകാമെന്ന് വിശ്വസിപ്പിച്ച് ദമ്പതികളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത യുവാവ് പെരുമ്പാവൂർ പോലീസിൻ്റെ പിടിയിലായി. വെസ്റ്റ് വെങ്ങോല താമരശേരി വീട്ടിൽ അഖിലേഷ് (35) ആണ് അറസ്റ്റിലായത്. പെരുമ്പാവൂരിൽ 'യാത്രാ ഹോളിഡേയ്‌സ്' എന്ന സ്ഥാപനം നടത്തിവരികയായിരുന്നു ഇയാൾ.

​പഴങ്ങനാട് സ്വദേശികളായ ദമ്പതികളുടെ പരാതിയിലാണ് നടപടി. കാനഡയിലുള്ള ബന്ധുവിൻ്റെ അടുത്തേക്ക് പോകാനായി ടിക്കറ്റ് ബുക്ക് ചെയ്യാൻ അഖിലേഷിനെ സമീപിച്ച ദമ്പതികളിൽ നിന്ന് അഞ്ച് ലക്ഷത്തോളം രൂപയാണ് ഇയാൾ രണ്ട് ഗഡുക്കളായി കൈക്കലാക്കിയത്. എന്നാൽ പണം നൽകി മാസങ്ങൾ കഴിഞ്ഞിട്ടും ടിക്കറ്റ് ലഭിക്കാതിരുന്നതിനെ തുടർന്ന് ദമ്പതികൾ പോലീസിൽ പരാതി നൽകുകയായിരുന്നു.

​അഖിലേഷിനെതിരെ സമാനമായ രീതിയിൽ മറ്റ് പലരിൽ നിന്നും പണം തട്ടിയതായി വേറെയും പരാതികൾ നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു. ഇൻസ്പെക്ടർ ജിൻസൻ ഡൊമനിക്, എസ്.ഐ ജോസി എം.ജോൺസൻ, എ.എസ്.ഐ എം.ബി സുബൈർ, സീനിയർ സി.പി.ഒമാരായ എ.കെ നജ്മി, എം.എച്ച് സുബൈർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.