ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് കൊച്ചിയിൽ
ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് കൊച്ചിയിൽ മുഖ്യമന്ത്രിയും മമ്മൂട്ടിയും ഉദ്ഘാടനം ചെയ്യും
ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് കൊച്ചിയിൽ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും, സമാപനത്തിന് മമ്മൂട്ടി
കൊച്ചി: സാംസ്കാരിക വൈവിധ്യങ്ങളുടെ സംഗമഭൂമിയാകാൻ എറണാകുളം ഒരുങ്ങുന്നു. സംസ്ഥാന സാംസ്കാരിക വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 'ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് 2025' ഡിസംബർ 20 മുതൽ 22 വരെ കൊച്ചിയിൽ നടക്കും. സാംസ്കാരം, സംവാദം, സാഹോദര്യം, സമത്വം, സമാധാനം എന്നീ അഞ്ച് പ്രധാന ആശയങ്ങളിൽ ഊന്നിയാണ് ഈ വർഷത്തെ മേള സംഘടിപ്പിച്ചിരിക്കുന്നത്.
ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും
ഡിസംബർ 20-ന് രാവിലെ 11-ന് രാജേന്ദ്ര മൈതാനിയിലെ ടാഗോർ വേദിയിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യും. സാംസ്കാരിക വിനിമയത്തിനും സൗഹൃദത്തിനുമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ പ്രതിഭകൾ സമ്മേളനത്തിൽ പങ്കെടുക്കും
മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന കലാ-സാംസ്കാരിക ചർച്ചകൾക്കും മേളകൾക്കും ഡിസംബർ 22-ന് വൈകുന്നേരം 5 മണിക്ക് സമാപനമാകും. ദർബാർ ഹാൾ ഗ്രൗണ്ടിലെ കേക വേദിയിൽ നടക്കുന്ന സമാപന സമ്മേളനം മെഗാസ്റ്റാർ പത്മശ്രീ മമ്മൂട്ടി ഉദ്ഘാടനം ചെയ്യും.
കലാവേദികൾക്കൊപ്പം വൈജ്ഞാനികമായ സാംസ്കാരിക ചർച്ചകളും മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. കൊച്ചിയുടെ സാംസ്കാരിക ഭൂപടത്തിൽ സുപ്രധാനമായ ഒരടയാളപ്പെടുത്തലായി ഈ സംഗമം മാറുമെന്ന് സംഘാടകർ അറിയിച്ചു.
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
