കേരള സ്റ്റീൽ ടെക് എക്‌സ്‌പോയ്ക്ക് കൊച്ചിയിൽ തുടക്കമായി
കേരള സ്റ്റീൽ ടെക് എക്‌സ്‌പോയ്ക്ക് കൊച്ചിയിൽ തുടക്കമായി ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു
കേരള സ്റ്റീൽ ടെക് എക്‌സ്‌പോയ്ക്ക് കൊച്ചിയിൽ തുടക്കമായി; ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു
കൊച്ചി: കേരള സ്റ്റീൽ ട്രേഡേഴ്‌സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന 'കേരള സ്റ്റീൽ ടെക് എക്‌സ്‌പോ 2026'ന് കൊച്ചി മറൈൻ ഡ്രൈവ് ഹെലിപാഡ് ഗ്രൗണ്ടിൽ ആവേശകരമായ തുടക്കം. നിർമ്മാണ മേഖലയിലെ നൂതന പ്രവണതകളും സാങ്കേതികവിദ്യകളും പരിചയപ്പെടുത്തുന്ന എക്‌സ്‌പോ ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു.
സംസ്ഥാനത്തെ നിർമ്മാണ മേഖലയ്ക്ക് പുതിയ ഊർജ്ജവും ദിശാബോധവും നൽകുകയാണ് ഈ പ്രദർശനത്തിന്റെ ലക്ഷ്യമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച അസോസിയേഷൻ പ്രസിഡന്റ് കെ.എം. മുഹമ്മദ് സഗീർ പറഞ്ഞു. ലോകോത്തര ബ്രാൻഡുകൾ മുതൽ പ്രാദേശിക നിർമ്മാതാക്കൾ വരെ പങ്കെടുക്കുന്ന മേളയിൽ 85-ലധികം സ്റ്റാളുകളാണ് ഒരുക്കിയിരിക്കുന്നത്. സ്റ്റീൽ വ്യാപാര രംഗത്തെ നൂതന ഉൽപ്പന്നങ്ങളും യന്ത്രസാമഗ്രികളും നേരിട്ട് മനസ്സിലാക്കാൻ എക്‌സ്‌പോ അവസരമൊരുക്കുന്നു.
ടി.ജെ. വിനോദ് എം.എൽ.എ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. അസോസിയേഷൻ ജനറൽ സെക്രട്ടറി സി.കെ. സിബി, ട്രഷറർ ജിതേഷ് ആർ. ഷേണായ്, ഭാരവാഹികളായ പി. നിസാർ, റാം ശർമ്മ, റോയ് പോൾ, പി. പ്രജീഷ്, പി.എം. നാദിർഷ തുടങ്ങിയവർ സംസാരിച്ചു.
മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന പ്രദർശനം ജനുവരി 26-ന് സമാപിക്കും. രാവിലെ 11 മണി മുതൽ രാത്രി 8 മണി വരെയാണ് പൊതുജനങ്ങൾക്ക് പ്രവേശനം.
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
