ബജറ്റിൽ വൻ പ്രഖ്യാപനങ്ങളുമായി ധനമന്ത്രി

​സാമൂഹ്യ സുരക്ഷയ്ക്കും സാംസ്കാരിക മുന്നേറ്റത്തിനും ഊന്നൽ ബജറ്റിൽ വൻ പ്രഖ്യാപനങ്ങളുമായി ധനമന്ത്രി ​

ബജറ്റിൽ വൻ പ്രഖ്യാപനങ്ങളുമായി ധനമന്ത്രി
ബജറ്റിൽ വൻ പ്രഖ്യാപനങ്ങളുമായി ധനമന്ത്രി

​സാമൂഹ്യ സുരക്ഷയ്ക്കും സാംസ്കാരിക മുന്നേറ്റത്തിനും ഊന്നൽ; ബജറ്റിൽ വൻ പ്രഖ്യാപനങ്ങളുമായി ധനമന്ത്രി

​തിരുവനന്തപുരം: നവകേരള നിർമ്മാണത്തിനും സാമൂഹ്യ സുരക്ഷയ്ക്കും മുൻഗണന നൽകിക്കൊണ്ട് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ബജറ്റ് അവതരിപ്പിച്ചു. മാധ്യമപ്രവർത്തകർ, കലാകാരന്മാർ, വിദ്യാർത്ഥികൾ, പ്രവാസികൾ എന്നിങ്ങനെ സമൂഹത്തിന്റെ വിവിധ മേഖലയിലുള്ളവർക്കായി വിപുലമായ പദ്ധതികളാണ് ബജറ്റിൽ വിഭാവനം ചെയ്തിരിക്കുന്നത്.

​സാംസ്കാരിക മേഖലയ്ക്ക് കരുതലായി കോടികൾ

​കലാ-സാംസ്‌കാരിക ബജറ്റ് വിഹിതത്തിൽ 30 ശതമാനം വർധനവ് വരുത്തിക്കൊണ്ട് ശ്രദ്ധേയമായ നീക്കമാണ് സർക്കാർ നടത്തിയിരിക്കുന്നത്. പത്രപ്രവർത്തകരുടെ പെൻഷൻ 1500 രൂപ വർധിപ്പിച്ചു. സാംസ്കാരിക സ്ഥാപനങ്ങൾക്കും സ്മാരകങ്ങൾക്കുമായി വലിയ തുകയാണ് നീക്കിവെച്ചിരിക്കുന്നത്:

​എം.ടി മെമ്മോറിയൽ സാംസ്‌കാരിക കേന്ദ്രം: 1.5 കോടി രൂപ.

​എകെജി മ്യൂസിയം: 4.5 കോടി രൂപ.

​സംഗീത അക്കാദമി (13 കോടി), ലളിതകലാ അക്കാദമി (7.5 കോടി), ചലച്ചിത്ര അക്കാദമി (16 കോടി).

​വനിത സംവിധായകർക്ക് സിനിമയൊരുക്കാൻ 7 കോടി രൂപയും വകയിരുത്തി.

​സാമൂഹ്യ സുരക്ഷയും പാർപ്പിടവും

​"ലൈഫ്" ഭവന പദ്ധതിക്കായി 1497.26 കോടി രൂപ മാറ്റിവെച്ചു. പട്ടികജാതി-വർഗ വിഭാഗങ്ങളുടെ ക്ഷേമത്തിനും വിദ്യാഭ്യാസത്തിനുമായി ആയിരം കോടിയിലധികം രൂപയുടെ പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

​അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി: 200 കോടി രൂപ.

​ന്യൂനപക്ഷ ക്ഷേമം: 94.69 കോടി രൂപ (വിദേശ സ്കോളർഷിപ്പിന് 4 കോടി ഉൾപ്പെടെ).

​വയോമിത്രം പദ്ധതി: 27.05 കോടി രൂപ.

​ആരോഗ്യവും വിദ്യാഭ്യാസവും

​സ്‌കൂൾ കുട്ടികൾക്കായി 'ഹെൽത്തി കിഡ്‌സ്' എന്ന പുതിയ പദ്ധതിയും അപകട ഇൻഷുറൻസിനായി 15 കോടി രൂപയും പ്രഖ്യാപിച്ചു. അംഗനവാടികളിൽ എല്ലാ ദിവസവും മുട്ടയും പാലും ഉറപ്പാക്കാൻ 80.90 കോടി രൂപ മാറ്റിവെച്ചു. താലൂക്ക് ആശുപത്രികളിൽ ഡയാലിസിസ് സൗകര്യം വർദ്ധിപ്പിക്കുന്നതിനും കാൻസർ ചികിത്സയ്ക്കുമായി പ്രത്യേക ഫണ്ട് അനുവദിച്ചു.

​കായിക മേഖലയിൽ 2036-ലെ ഒളിമ്പിക്സ് ലക്ഷ്യമിട്ടുള്ള പരിശീലന പദ്ധതിക്കായി 2 കോടി രൂപയും ബ്രണ്ണൻ കോളേജ് കായിക വികസനത്തിന് 2 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്