അടിയന്തിരാവസ്ഥയുടെ കഥയുമായി ഫറൂഖ് അബ്ദുൾ റഹിമാന്റെ ഒഴിയാതെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
ഫറൂഖ് അബ്ദുൾ റഹിമാൻ സംവിധാനം ചെയ്യുന്ന ഒഴിയാതെ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. 1970 കളിലെ അടിയന്തിരാവസ്ഥയുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്
കൊച്ചി: 1970-കളിലെ അടിയന്തിരാവസ്ഥക്കാലത്ത് സാധാരണക്കാർക്ക് നേരെ അരങ്ങേറിയ ഭരണകൂട ഭീകരതയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന 'ഒഴിയാതെ' എന്ന ചിത്രത്തിന്റെ ഔദ്യോഗിക ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. പ്രശസ്ത സംവിധായകൻ ഫറൂഖ് അബ്ദുൾ റഹിമാൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നതാണ് ഈ ചിത്രം. അടിയന്തിരാവസ്ഥയുടെ നീറുന്ന ഓർമ്മകളെയും ജനങ്ങൾ അനുഭവിച്ച യാതനകളെയും ദൃശ്യവൽക്കരിക്കുന്ന ഒരു പൊളിറ്റിക്കൽ ത്രില്ലറായിരിക്കും ചിത്രമെന്നാണ് സൂചന.
ഇൻസൈറ്റ് ദ് ക്രീയേറ്റീവ് ഗ്രൂപ്പിന്റെ ബാനറിൽ മേതിൽ കോമളൻകുട്ടിയാണ് ചിത്രം നിർമ്മിക്കുന്നത്. ശക്തമായ പ്രമേയവും മികച്ച അണിയറപ്രവർത്തകരും ഒന്നിക്കുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് സിനിമാപ്രേമികൾ കാത്തിരിക്കുന്നത്.
സോണി സുകുമാരൻ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന് മേതിൽ സതീശൻ എഴുതിയ വരികൾക്ക് പ്രശസ്ത സംഗീത സംവിധായകൻ ബിജിബാലാണ് ഈണം പകരുന്നത്. പ്രേംസായ് ആണ് എഡിറ്റർ.
ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകർ ഇവരാണ്:
കല: പ്രമോദ് പള്ളിയിൽ
കോസ്റ്റ്യൂംസ്: ലത മോഹൻ
സൗണ്ട് ഡിസൈൻ & മിക്സ്: ഗണേഷ് മാരാർ
ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബിൻസ് ജോസഫ്
പ്രൊഡക്ഷൻ കൺട്രോളർ: രാധാകൃഷ്ണൻ ചേലേരി
ചിത്രത്തിന്റെ കൂടുതൽ വിവരങ്ങളും അഭിനേതാക്കളെക്കുറിച്ചുള്ള പ്രഖ്യാപനവും ഉടൻ തന്നെ ഉണ്ടാകുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.
കാർഷിക മേഖലയിൽ എ.ഐ പ്രയോജനപ്പെടുത്തുന്നത് മഹത്തരം കൃഷി മന്ത്രി ടി. സിദ്ദിഖ്
പ്രൈമറി തലം മുതൽ ഫുട്ബോൾ ലീഗ് മത്സരങ്ങൾ വേണം ഗവ. ചീഫ് വിപ്പ് അപു ജോൺ ജോസഫ്
കര്ഷകരുടെ ഭൂമിയും വാസസ്ഥലവും സംരക്ഷിക്കും മന്ത്രി ടി. സിദ്ദിഖ്
കുട്ടികളുടെ സൈബർ സുരക്ഷയ്ക്ക് സൈബർ സേഫ് കേരള 2026 ആസിഫ് അലി അംബാസഡർ
കളമശ്ശേരി ലൈംഗിക അതിക്രമം അതിജീവിതയ്ക്ക് പിന്തുണയുമായി വനിതാ കമ്മീഷൻ
സപ്ലൈകോ ഗോ കൺവീനിയൻസ് സ്റ്റോർ പ്രവർത്തനമാരംഭിച്ചു ആദ്യ സ്റ്റോർ വൈറ്റില ഹബ്ബിൽ 
