ചിന്ന ചിന്ന ആസൈ ട്രെയ്‌ലർ പുറത്ത് മധുബാല ഇന്ദ്രൻസ് ചിത്രം ജൂൺ 19 ന് തിയറ്ററുകളിലേക്ക്, വിതരണം വേഫെറർ ഫിലിംസ്

വർഷാ വാസുദേവ് സംവിധാനം ചെയ്യുന്ന ചിന്ന ചിന്ന ആസൈ ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. മധുബാലയും ഇന്ദ്രൻസും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ജൂൺ 19 ന് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് തിയറ്ററുകളിലെത്തിക്കും.

ചിന്ന ചിന്ന ആസൈ ട്രെയ്‌ലർ പുറത്ത് മധുബാല ഇന്ദ്രൻസ് ചിത്രം ജൂൺ 19 ന് തിയറ്ററുകളിലേക്ക്, വിതരണം വേഫെറർ ഫിലിംസ്
സിനിമ പോസ്റ്റർ

​ചിന്ന ചിന്ന ആസൈ ട്രെയ്‌ലർ പുറത്ത്; മധുബാല-ഇന്ദ്രൻസ് ചിത്രം ജൂൺ 19 ന് തിയറ്ററുകളിലേക്ക്, വിതരണം വേഫെറർ ഫിലിംസ്

കൊച്ചി: പ്രശസ്ത താരങ്ങളായ മധുബാല, ഇന്ദ്രൻസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതയായ വർഷാ വാസുദേവ് സംവിധാനം ചെയ്യുന്ന "ചിന്ന ചിന്ന ആസൈ" എന്ന ചിത്രത്തിന്റെ ഔദ്യോഗിക ട്രെയ്‌ലർ പുറത്തിറങ്ങി. മമ്മൂട്ടി കമ്പനിയുടെ ഒഫീഷ്യൽ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് ട്രെയ്‌ലർ പ്രേക്ഷകരിലേക്ക് എത്തിയത്. ജൂൺ 19 ന് ചിത്രം ആഗോളതലത്തിൽ തിയറ്ററുകളിലെത്തും. യുവ സൂപ്പർതാരം ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തിയറ്ററുകളിൽ വിതരണത്തിന് എത്തിക്കുന്നത്.

​കൊച്ചി ഫോറം മാളിലെ പിവിആർ സിനിമാസിൽ വെച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ചലച്ചിത്ര രംഗത്തെ പ്രമുഖരും അണിയറ പ്രവർത്തകരും ചേർന്നാണ് ട്രെയ്‌ലർ ലോഞ്ച് നിർവ്വഹിച്ചത്. കഴിഞ്ഞ ദിവസം സെൻസറിങ് പൂർത്തിയാക്കിയ ചിത്രത്തിന് ക്ലീൻ 'U' സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ബാബുജി പ്രൊഡക്ഷൻസിന്റെ ബാനറിൽ അഭിജിത് ബാബുജിയാണ് ചിത്രം നിർമ്മിക്കുന്നത്.

​വലിയ പ്രേക്ഷക പ്രശംസ നേടിയ 'എന്റെ നാരായണിക്ക്' എന്ന ഹ്രസ്വചിത്രത്തിന് ശേഷം വർഷാ വാസുദേവ് ഒരുക്കുന്ന ആദ്യ ഫീച്ചർ ഫിലിമാണിത്. പൂർണ്ണമായും വാരണാസിയുടെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രം പ്രണയവും സംഗീതവും വൈകാരിക നിമിഷങ്ങളും കോർത്തിണക്കിയ പ്രണയകാവ്യമായിരിക്കുമെന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. ഒരിടവേളയ്ക്ക് ശേഷം ശക്തമായൊരു കേന്ദ്ര കഥാപാത്രവുമായി മധുബാല മലയാളത്തിലേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

​സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിലെ "കഥക്", "കര കവിയാതെ" എന്നീ ഗാനങ്ങൾ ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിക്കഴിഞ്ഞു. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്.

​അപർണ്ണ ബാലമുരളി, വിഷ്ണു അഗസ്ത്യ, തമ്പി രാമയ്യ, കാളി വെങ്കട്, ജാഫർ സാദിഖ്, സായ് ജനനി തുടങ്ങിയ വൻ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സംവിധായിക വർഷാ വാസുദേവ് തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവ്വഹിച്ചിരിക്കുന്നത്.

​അണിയറ പ്രവർത്തകർ:

ഛായാഗ്രഹണം: ഫയിസ് സിദ്ധിക്ക്, എഡിറ്റർ: റെക്ക്സൺ ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ: പ്രശാന്ത് നാരായൺ, ആർട്ട് ഡയറക്റ്റർ: സാബു മോഹൻ, വസ്ത്രാലങ്കാരം: സമീറാ സനീഷ്, മേക്കപ്പ്: രഞ്ജിത്ത് അമ്പാടി, സൗണ്ട് ഡിസൈനർ: രംഗനാഥ് രവി, സൗണ്ട് മിക്സിംഗ്: പി സി വിഷ്ണു, കൊറിയോഗ്രാഫർ: ബ്രിന്ദാ, ലൈൻ പ്രൊഡ്യൂസർ: ബിജു പി കോശി, ട്രൈലെർ കട്ട്സ്: മഹേഷ് ഭുവനേന്ദ്, പിആർഓ: ശബരി, ഡിജിറ്റൽ മാർക്കറ്റിങ്: അനൂപ് സുന്ദരൻ