എറണാകുളത്തെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം ടി.ജെ വിനോദ് എം.എൽ.എയുടെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്നു

എറണാകുളം നിയോജക മണ്ഡലത്തിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണാൻ ടി.ജെ വിനോദ് എം.എൽ.എയുടെ നേതൃത്വത്തിൽ ഗവ ഗസ്റ്റ് ഹൗസിൽ അടിയന്തര ഏകോപന യോഗം ചേർന്നു. വിവിധ വകുപ്പുകളുടെ ഏകോപനം ശക്തിപ്പെടുത്താൻ തീരുമാനം.

എറണാകുളത്തെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം ടി.ജെ വിനോദ് എം.എൽ.എയുടെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്നു
എറണാകുളം നിയോജക മണ്ഡലത്തിലെ കുടിവെള്ള പ്രശ്നങ്ങൾക്ക് പരിഹരിക്കുന്നതുമായി ബന്ധപ്പെട് ടി.ജെ വിനോദ് എം.എൽ.എയുടെ നേതൃത്വത്തിൽ ഗവ ഗസ്റ്റ്‌ ഹൗസിൽ ചേർന്ന പ്രത്യേക ഏകോപന യോഗത്തിൽ നിന്ന്

എറണാകുളം മണ്ഡലത്തിലെ കുടിവെള്ള പ്രശ്നം; അടിയന്തര യോഗം ചേർന്നു, പരിഹാരത്തിന് വകുപ്പുകളുടെ ഏകോപനം ശക്തമാക്കും

കൊച്ചി: എറണാകുളം നിയോജക മണ്ഡലത്തിലെ രൂക്ഷമായ കുടിവെള്ള പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിനായി അടിയന്തര ഏകോപന യോഗം ചേർന്നു. ടി.ജെ വിനോദ് എം.എൽ.എയുടെ നേതൃത്വത്തിൽ എറണാകുളം ഗവ. ഗസ്റ്റ്‌ ഹൗസിലാണ് പ്രത്യേക യോഗം വിളിച്ചു ചേർത്തത്. മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ നിലവിലുള്ള കുടിവെള്ള വിതരണ തടസ്സങ്ങൾ യോഗം വിശദമായി വിലയിരുത്തി.

​പുതിയ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനും നിലവിലുള്ളവയുടെ അറ്റകുറ്റപ്പണികൾ നടത്തുന്നതിനും നേരിടുന്ന തടസങ്ങൾ അടിയന്തരമായി പരിഹരിക്കാൻ യോഗത്തിൽ തീരുമാനമായി. ഇതിനായി വിവിധ സർക്കാർ വകുപ്പുകൾ തമ്മിലുള്ള ഏകോപനം ശക്തമാക്കും. ജനങ്ങൾക്ക് തടസ്സമില്ലാതെ ശുദ്ധജലം ലഭ്യമാക്കുന്നതിനാവശ്യമായ ഹ്രസ്വകാല-ദീർഘകാല നടപടികൾ സമയബന്ധിതമായി നടപ്പിലാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് എം.എൽ.എ കർശന നിർദ്ദേശം നൽകി.

​ചേരാനല്ലൂർ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ലിസി വാര്യത്ത്, വൈസ് പ്രസിഡന്റ്‌ ഷിമ്മി ഫ്രാൻസിസ്, കൊച്ചി കോർപ്പറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ സീന, ടി.കെ അഷറഫ്, ജിസ്മി ജെറാൾഡ്, ആന്റണി പൈനുതറ, വിവിധ ഡിവിഷനുകളിലെ കൗൺസിലർമാർ, വിവിധ വകുപ്പുതല ഉദ്യേഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. ജനങ്ങളുടെ കുടിവെള്ള മുട്ടാതിരിക്കാൻ ആവശ്യമായ എല്ലാ നടപടികളും യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കുമെന്ന് അധികൃതർ അറിയിച്ചു.