വീട്ടമ്മയെ ആക്രമിച്ച കേസ് മൂവാറ്റുപുഴയിൽ കുപ്രസിദ്ധ ഗുണ്ട ബ്ലാക്ക്മാൻ വിഷ്ണു പിടിയിൽ
പെരുമ്പല്ലൂരിൽ വീട്ടമ്മയെ ദേഹോപദ്രവം ഏൽപ്പിച്ച കേസിൽ കുപ്രസിദ്ധ ഗുണ്ട അറസ്റ്റിൽ. ആരക്കുഴ പെരുമ്പല്ലൂർ പുത്തൻപുരയിൽ വീട്ടിൽ ബ്ലാക്ക്മാൻ എന്ന് വിളിക്കുന്ന വിഷ്‌ണു (34)വിനെയാണ് മൂവാറ്റുപുഴ പോലീസ് ഇൻസ്പെക്ടർ അനിൽ ജോർജ്ജിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടിയത്.
വീട്ടമ്മയെ ദേഹോപദ്രവം ഏൽപ്പിച്ച കേസ്: മൂവാറ്റുപുഴയിൽ കുപ്രസിദ്ധ ഗുണ്ട ‘ബ്ലാക്ക്മാൻ വിഷ്ണു’ അറസ്റ്റിൽ
മൂവാറ്റുപുഴ: പെരുമ്പല്ലൂരിൽ വീട്ടമ്മയെ ദേഹോപദ്രവം ഏൽപ്പിച്ച കേസിൽ കുപ്രസിദ്ധ ഗുണ്ട അറസ്റ്റിൽ. ആരക്കുഴ പെരുമ്പല്ലൂർ പുത്തൻപുരയിൽ വീട്ടിൽ 'ബ്ലാക്ക്മാൻ' എന്ന് വിളിക്കുന്ന വിഷ്‌ണു (34)വിനെയാണ് മൂവാറ്റുപുഴ പോലീസ് ഇൻസ്പെക്ടർ അനിൽ ജോർജ്ജിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടിയത്.
കഴിഞ്ഞ ജൂൺ 4-ാം തീയതി രാത്രി 10 മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം നടക്കുന്നത്. പെരുമ്പല്ലൂർ ഭാഗത്ത് താമസിക്കുന്ന വീട്ടമ്മയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. വധശ്രമം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ വിഷ്‌ണു, പരാതിക്കാരിയായ വീട്ടമ്മയുടെ മകനെ ചീത്തവിളിച്ചിരുന്നു. ഇത് ചോദ്യം ചെയ്തതിലുള്ള വിരോധമാണ് വീട്ടമ്മയെ ക്രൂരമായി ദേഹോപദ്രവം ഏൽപ്പിക്കാൻ കാരണമായതെന്ന് പോലീസ് പറഞ്ഞു.
ഒളിവിലായിരുന്ന പ്രതിയെ സി.ഐ അനിൽ ജോർജ്ജ്, എസ്.ഐമാരായ എൻ.എസ് റോയ്, എസ്. ശ്രീനാഥ്, എ.എസ്.ഐമാരായ കെ.എ അനസ്, ദീപാ മോൾ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സന്ദീപ് പ്രഭാകർ, കെ.എം മുഹിയുദീൻ എന്നിവരടങ്ങുന്ന സംഘമാണ് ശാസ്ത്രീയ അന്വേഷണത്തിലൂടെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

