സംസ്ഥാനത്ത് നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്‌യു
നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ സമരം ചെയ്ത വിദ്യാർത്ഥികളെ മർദിച്ചതിലും പ്രതിപക്ഷ നേതാവിനെ കയ്യേറ്റം ചെയ്തതിലും പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് കെഎസ്‌യു ആഹ്വാനം ചെയ്തു. മുഴുവൻ ക്യാമ്പസുകളിലും പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് അറിയിച്ചു.
സംസ്ഥാനത്ത് നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്‌യു
തിരുവനന്തപുരം: നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് കെഎസ്‌യു ആഹ്വാനം ചെയ്തു. നീറ്റ് പരീക്ഷയുടെ ക്രമവിരുദ്ധമായ നടത്തിപ്പിനെതിരെ സമരം ചെയ്ത വിദ്യാർത്ഥികളെ തെരുവിൽ മർദിച്ചതിനെതിരെയും, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവരെ കയ്യേറ്റം ചെയ്തതിലും പ്രതിഷേധിച്ചാണ് പഠിപ്പുമുടക്കിന് സംഘടന ആഹ്വാനം ചെയ്തിരിക്കുന്നതെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോോഷ്യസ് സേവ്യർ അറിയിച്ചു.
മുഴുവൻ ക്യാമ്പസുകളിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിച്ചും ക്ലാസുകൾ ബഹിഷ്കരിച്ചും വിദ്യാർത്ഥികൾക്ക് പിന്തുണ നൽകണമെന്ന് കെഎസ്‌യു അഭ്യർത്ഥിച്ചു. ഇതിന്റെ ഭാഗമായി ജില്ലാ കേന്ദ്രങ്ങളിലും ശക്തമായ പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കും. കുട്ടികളെ ഇത്രയും മോശമായി നേരിടേണ്ടതില്ലെന്നും, അവർക്കും കാര്യങ്ങൾ അറിയാമെന്നും ഇത്തരം കൂട്ടായ്മകൾ കേരളത്തിലും വേണമെന്നും നേതാക്കൾ വ്യക്തമാക്കി.