വന്ദേമാതരത്തിൽ കല്ലുകടി, വിദ്യാർത്ഥിനികൾക്ക് ആർത്തവ അവധി യുഡിഎഫ് സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനത്തിൽ വൻ പ്രഖ്യാപനങ്ങളുമായി ഗവർണർ

നിയമസഭയിലെത്തിയ ഗവർണറെ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മുഖ്യമന്ത്രി വി.ഡി. സതീശൻ, പാർലമെന്ററി കാര്യ മന്ത്രി സണ്ണി ജോസഫ് എന്നിവർ ചേർന്നാണ് സ്വീകരിച്ചത്. യുവാക്കളിലെ തൊഴിലില്ലായ്മ നിരക്കിലുള്ള ആശങ്ക പങ്കുവെച്ചുകൊണ്ടാണ് ഗവർണർ തന്റെ പ്രസംഗം ആരംഭിച്ചത്.

വന്ദേമാതരത്തിൽ കല്ലുകടി, വിദ്യാർത്ഥിനികൾക്ക് ആർത്തവ അവധി യുഡിഎഫ് സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനത്തിൽ വൻ പ്രഖ്യാപനങ്ങളുമായി ഗവർണർ
ഗവർണർ രാജേന്ദ്ര ആർലേക്കർ യുഡിഎഫ് നയം വ്യക്തമാക്കി ഗവർണറുടെ പ്രസംഗം
വന്ദേമാതരത്തിൽ കല്ലുകടി, വിദ്യാർത്ഥിനികൾക്ക് ആർത്തവ അവധി യുഡിഎഫ് സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനത്തിൽ വൻ പ്രഖ്യാപനങ്ങളുമായി ഗവർണർ
വന്ദേമാതരത്തിൽ കല്ലുകടി, വിദ്യാർത്ഥിനികൾക്ക് ആർത്തവ അവധി യുഡിഎഫ് സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനത്തിൽ വൻ പ്രഖ്യാപനങ്ങളുമായി ഗവർണർ
വന്ദേമാതരത്തിൽ കല്ലുകടി, വിദ്യാർത്ഥിനികൾക്ക് ആർത്തവ അവധി യുഡിഎഫ് സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനത്തിൽ വൻ പ്രഖ്യാപനങ്ങളുമായി ഗവർണർ

നിയമസഭയിൽ വന്ദേമാതര വിവാദം; ആർത്തവ അവധിയും ധവളപത്രവും ഉൾപ്പെടെ വൻ പ്രഖ്യാപനങ്ങളുമായി ഗവർണറുടെ നയപ്രഖ്യാപനം

തിരുവനന്തപുരം: സംസ്ഥാന നിയമസഭയുടെ   വന്ദേമാതരം ആലപിച്ചുകൊണ്ട് പുതിയ യുഡിഎഫ് സർക്കാരിന്റെ ആദ്യ നയപ്രഖ്യാപന സമ്മേളനത്തിന് തുടക്കമായി. എന്നാൽ വന്ദേമാതരം പൂർണ്ണമായി ആലപിക്കണമെന്ന രാജ്ഭവന്റെ നിർദ്ദേശം സർക്കാർ തള്ളിയത് ചടങ്ങിൽ നേരിയ ഭിന്നതയ്ക്ക് വഴിവെച്ചു. വന്ദേമാതരത്തിന്റെ ആദ്യഭാഗം മാത്രമാണ് പോലീസ് ബാൻഡ് വായിച്ചത്. ഇന്നലെ നടന്ന റിഹേഴ്സലിനിടെ തന്നെ ഗാനം പൂർണ്ണമായി കേൾപ്പിക്കണമെന്ന് രാജ്ഭവൻ ആവശ്യപ്പെട്ടിരുന്നെങ്കിലും സർക്കാർ ഇത് അംഗീകരിച്ചിരുന്നില്ല. എന്നാൽ പ്രസംഗത്തിനിടെ ഗവർണർ രാജേന്ദ്ര ആർലേക്കർ ഈ ഭിന്നതയെക്കുറിച്ച് പരാമർശിച്ചില്ല.

​നിയമസഭയിലെത്തിയ ഗവർണറെ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മുഖ്യമന്ത്രി വി.ഡി. സതീശൻ, പാർലമെന്ററി കാര്യ മന്ത്രി സണ്ണി ജോസഫ് എന്നിവർ ചേർന്നാണ് സ്വീകരിച്ചത്. യുവാക്കളിലെ തൊഴിലില്ലായ്മ നിരക്കിലുള്ള ആശങ്ക പങ്കുവെച്ചുകൊണ്ടാണ് ഗവർണർ തന്റെ പ്രസംഗം ആരംഭിച്ചത്.

​പ്രധാന പ്രഖ്യാപനങ്ങൾ ചിലത്

​വിദ്യാർത്ഥിനികൾക്ക് ആർത്തവ അവധി: സംസ്ഥാനത്തെ സ്കൂൾ വിദ്യാർത്ഥിനികൾക്ക് 3 ദിവസം വരെ ആർത്തവ അവധി നൽകും. ഇതിന് പകരമായി ഇവർക്ക് പ്രത്യേക ക്ലാസുകൾ ഏർപ്പെടുത്തും.

​പ്രസവ അവധി: സർക്കാർ, സ്വകാര്യ മേഖലകളിൽ 6 മാസം പ്രസവ അവധി നിർബന്ധമാക്കും.

​സാമ്പത്തിക ധവളപത്രം: സംസ്ഥാനത്തിന്റെ നിലവിലെ സാമ്പത്തിക സ്ഥിതി ജനങ്ങൾക്ക് മുന്നിൽ വ്യക്തമാക്കാൻ ധവളപത്രം ഇറക്കും.

​വിദ്യാഭ്യാസവും എക്സൈസും: എല്ലാ ജില്ലകളിലും ആവശ്യാനുസരണം പ്ലസ് വൺ സീറ്റുകൾ വർദ്ധിപ്പിക്കും. സംസ്ഥാനത്തിന്റെ എക്സൈസ് നയത്തിൽ മാറ്റം വരുത്തും.

​ഇന്ദിരാ ഗ്യാരണ്ടി: തെരഞ്ഞെടുപ്പ് വാഗ്ദാനമായ ഇന്ദിരാ ഗ്യാരണ്ടിയുമായി മുന്നോട്ട് പോകും. ഇതിന്റെ ഭാഗമായി 'വയോജന വകുപ്പ്' രൂപീകരിക്കാൻ ആദ്യ മന്ത്രിസഭാ യോഗം തന്നെ തീരുമാനമെടുത്തിട്ടുണ്ട്.

​വികസനവും സുതാര്യതയും

​ഭരണസംവിധാനത്തിൽ സുതാര്യതയും വേഗതയും ഉറപ്പാക്കുമെന്നും അഴിമതിരഹിത ഭരണം കാഴ്ചവെക്കുമെന്നും ഗവർണർ നയപ്രഖ്യാപനത്തിൽ വ്യക്തമാക്കി. കേന്ദ്ര സർക്കാരുമായി പരമാവധി സഹകരിച്ച് പ്രവർത്തിക്കും. ന്യായമായ പിന്തുണ കേന്ദ്രത്തിൽ നിന്ന് പ്രതീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

​ലഹരി മാഫിയക്കെതിരെ കർശന നടപടികൾക്കായി പ്രത്യേക പദ്ധതി ആവിഷ്കരിക്കും. ആരോഗ്യ മേഖലയിൽ ആധുനിക സംവിധാനങ്ങൾ ഉറപ്പാക്കും. റോഡ്-ജല-വ്യോമ ഗതാഗത സംവിധാനങ്ങളെ കോർത്തിണക്കി സംയോജിത ഗതാഗത പദ്ധതി നടപ്പാക്കും. സഹകരണ സംഘങ്ങളിൽ ഉടൻ തെരഞ്ഞെടുപ്പ് നടത്തുമെന്നും നയപ്രഖ്യാപനത്തിലുണ്ട്.

​കൃഷിയും കലയും

​കാർഷിക മേഖലയുടെ സമഗ്ര വികസനത്തിനായി വനിതാ കർഷകരുടെ കൺസോർഷ്യം ഈ വർഷം തന്നെ യാഥാർത്ഥ്യമാക്കും. ശാസ്ത്രീയ മണ്ണ് പരിശോധനയും സുഗന്ധവ്യഞ്ജന പാർക്കുകളും പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പിലാക്കും. മനുഷ്യ-മൃഗ സംഘർഷ മേഖലകളിൽ പ്രത്യേക ശ്രദ്ധ പതിപ്പിക്കും. കൂടാതെ തിയേറ്റർ മേഖലയ്ക്ക് പ്രോത്സാഹനം നൽകുമെന്നും രാജ്യാന്തര ചലച്ചിത്ര മേള (IFFK) മറ്റ് മേഖലകളിലേക്ക് കൂടി വ്യാപിപ്പിക്കുമെന്നും തീർത്ഥാടന ടൂറിസം പ്രോത്സാഹിപ്പിക്കുമെന്നും ഗവർണർ പ്രഖ്യാപിച്ചു