ബാംഗ്ലൂർ അപകടം: കുടുംബശ്രീ അംഗങ്ങളുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതം ധനസഹായം

ബാംഗ്ലൂരിൽ പഠനയാത്രയ്ക്കിടെ അപകടത്തിൽ മരിച്ച കുടുംബശ്രീ പ്രവർത്തകർക്ക് ധനസഹായം നൽകി കർണ്ണാടക സർക്കാരും മന്ത്രി ബി.സെഡ്. സമീർ അഹമ്മദ് ഖാനും. മരിച്ചവർക്ക് 10 ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപ വീതവും നൽകി.

ബാംഗ്ലൂർ അപകടം: കുടുംബശ്രീ അംഗങ്ങളുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതം ധനസഹായം
കർണ്ണാടക സർക്കാരും മന്ത്രി ബി.സെഡ്. സമീർ അഹമ്മദ് ഖാനും. മരിച്ചവർക്ക് 10 ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപ വീതവും നൽകി.
ബാംഗ്ലൂർ അപകടം: കുടുംബശ്രീ അംഗങ്ങളുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതം ധനസഹായം

​ബാംഗ്ലൂരിലെ അപകടം: കുടുംബശ്രീ പ്രവർത്തകരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതം ധനസഹായം; കനിവായി കർണ്ണാടക സർക്കാരും മന്ത്രി ബി.സെഡ്. സമീർ അഹമ്മദ് ഖാനും

​കൊച്ചി: ബാംഗ്ലൂരിൽ കുടുംബശ്രീ പഠനയാത്രയ്ക്കിടെയുണ്ടായ അപകടത്തിൽ മരണമടഞ്ഞ അമൃതം ന്യൂട്രിമിക്‌സ് സംരംഭകരുടെ കുടുംബങ്ങൾക്ക് കർണ്ണാടക സർക്കാരും ഭവന നിർമ്മാണ വകുപ്പ് മന്ത്രി ബി.സെഡ്. സമീർ അഹമ്മദ് ഖാനും കൈത്താങ്ങായി. അപകടത്തിൽ മരിച്ച രണ്ട് കുടുംബശ്രീ അംഗങ്ങളുടെയും കുടുംബങ്ങൾക്ക് കർണ്ണാടക സർക്കാർ അഞ്ച് ലക്ഷം രൂപ വീതം അനുവദിച്ചു. ഇതിനു പുറമെ മന്ത്രി സമീർ അഹമ്മദ് ഖാൻ തന്റെ വ്യക്തിഗത അക്കൗണ്ടിൽ നിന്നും അഞ്ച് ലക്ഷം രൂപ വീതം അധിക ധനസഹായവും കൈമാറി. അപകടത്തിൽ പരിക്കേറ്റ മൂന്ന് പേർക്ക് ഒരു ലക്ഷം രൂപ വീതവും മന്ത്രി നൽകിയിട്ടുണ്ട്.

​കുടുംബശ്രീ എറണാകുളം ജില്ലാ മിഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പഠനയാത്രയ്ക്കിടെ ഏപ്രിൽ 29-നാണ് ദുരന്തമുണ്ടായത്. ബാംഗ്ലൂരിലെ കനത്ത മഴയിൽ ആശുപത്രിയുടെ മതിലിടിഞ്ഞ് വീണായിരുന്നു അപകടം. എറണാകുളം രാമമംഗലം കിഴുമുറി സ്വദേശിനി സ്മിത (അക്ഷര അയൽക്കൂട്ടം), ലത (അക്ഷയ അയൽക്കൂട്ടം) എന്നിവരാണ് അപകടത്തിൽ മരിച്ചത്.

​അപകടം നടന്ന നിമിഷം മുതൽ പരിക്കേറ്റവർക്ക് മികച്ച ചികിത്സ ലഭ്യമാക്കാനും, അവർക്കും കൂടെയുള്ളവർക്കും ഭക്ഷണവും താമസവും ഉറപ്പാക്കാനും മന്ത്രിയുടെ നേതൃത്വത്തിൽ വലിയ ഇടപെടലുകളാണ് നടന്നത്. ചികിത്സയ്ക്ക് ശേഷം നാട്ടിലേക്ക് മടങ്ങുന്നവർക്ക് വിമാന ടിക്കറ്റ് ഉൾപ്പെടെയുള്ള സൗകര്യങ്ങളും മന്ത്രിയുടെ നേതൃത്വത്തിൽ ഒരുക്കിയിരുന്നു.

​ദുരന്തസമയത്ത് കുടുംബശ്രീ പ്രവർത്തകർക്കൊപ്പം നിന്ന് എല്ലാ പിന്തുണയും നൽകിയ മന്ത്രി സമീർ അഹമ്മദ് ഖാൻ, അദ്ദേഹത്തിന്റെ സ്റ്റാഫ് അംഗങ്ങൾ, കർണ്ണാടക സ്റ്റേറ്റ് റൂറൽ ലൈവ്‌ലിഹുഡ് മിഷൻ (കെ.എസ്.ആർ.എൽ.എം), കിലോ ഓഫീസർ അന്നപൂർണ്ണ കെ.എ.എസ്, കർണ്ണാടക നോർക്ക ഭാരവാഹികൾ, സന്നദ്ധ പ്രവർത്തകർ എന്നിവർക്ക് കുടുംബശ്രീ സംസ്ഥാന മിഷൻ നന്ദി രേഖപ്പെടുത്തി. മലയാളിയായ മെഡിക്കൽ വിദ്യാർത്ഥി മിഷാൽ ഉൾപ്പെടെയുള്ളവരുടെ സേവനത്തെയും കുടുംബശ്രീ ഹൃദയപൂർവ്വം സ്മരിച്ചു