ദീപാവലി ആഘോഷമാക്കാൻ നയൻതാര മൂക്കുത്തി അമ്മൻ 2 മഹാശക്തി
സുന്ദർ സി സംവിധാനം ചെയ്ത് നയൻതാര കേന്ദ്രകഥാപാത്രമാകുന്ന മൂക്കുത്തി അമ്മൻ 2 മഹാശക്തി നവംബർ 6 ന് തിയേറ്ററുകളിലെത്തും. പ്രീ റിലീസ് വിശേഷങ്ങളും ചിത്രത്തിന്റെ പ്രധാന സവിശേഷതകളും അറിയാം.
നയൻതാരയുടെ ‘മൂക്കുത്തി അമ്മൻ 2 – മഹാശക്തി’ നവംബർ 6-ന് തിയേറ്ററുകളിലേക്ക്; ദീപാവലി ആഘോഷമാക്കാൻ ഫാമിലി എന്റർടെയ്‌നർ
ചെന്നൈ: ദീപാവലി ആഘോഷങ്ങൾക്ക് തിയേറ്ററുകളിൽ കുടുംബസമേതം കണ്ടസ്വദിക്കാൻ നയൻതാര നായികയാകുന്ന 'മൂക്കുത്തി അമ്മൻ 2 – മഹാശക്തി' നവംബർ 6-ന് ലോകവ്യാപകമായി റിലീസ് ചെയ്യും. സുന്ദർ സി സംവിധാനം ചെയ്യുന്ന ചിത്രം വേൽസ് ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ ഡോ. ഇഷാരി കെ. ഗണേഷാണ് നിർമ്മിക്കുന്നത്. ചിത്രം കേരളത്തിൽ തിയേറ്ററുകളിലെത്തിക്കുന്നത് ഭാവന റിലീസാണ്.
ചിത്രത്തിന്റെ പ്രൗഢഗംഭീരമായ പ്രീ-റിലീസ് ചടങ്ങ് കഴിഞ്ഞദിവസം ചെന്നൈയിൽ നടന്നു. ഒന്നര വർഷത്തോളമെടുത്ത് 400-ഓളം അംഗങ്ങൾ ചേർന്ന് രാവും പകലും അധ്വാനിച്ചാണ് ചിത്രത്തിന്റെ VFX, CGI ജോലികൾ പൂർത്തിയാക്കിയതെന്ന് സംവിധായകൻ സുന്ദർ സി വ്യക്തമാക്കി. 3,000-ത്തിലധികം ഷോട്ടുകളിൽ CGI ഉപയോഗിച്ചിട്ടുണ്ടെങ്കിലും വെറും 15 ഷോട്ടുകളിൽ മാത്രമാണ് AI സാങ്കേതികവിദ്യ ഉപയോഗിച്ചിട്ടുള്ളത്. സിനിമയുടെ പേര്, നിർമ്മാതാവ് ഇഷാരി ഗണേഷ്, നയൻതാര, ഉർവശി എന്നീ ഘടകങ്ങൾ മാത്രമാണ് ഒന്നാം ഭാഗവുമായി പങ്കുവെക്കുന്നതെന്നും രണ്ടാം ഭാഗത്തിന്റെ പ്രമേയം തികച്ചും വ്യത്യസ്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചിത്രത്തിൽ രണ്ട് സർപ്രൈസ് താരങ്ങളുടെ സാന്നിധ്യമുണ്ടെന്ന് സംഗീത സംവിധായകൻ ഹിപ്പ് ഹോപ്പ് തമിഴാ ആദി വെളിപ്പെടുത്തി. 20 മിനിറ്റോളം ദൈർഘ്യമുള്ള ചിത്രത്തിന്റെ ക്ലൈമാക്‌സ് ഭാഗത്തിന് പശ്ചാത്തലസംഗീതമൊരുക്കിയത് വലിയ വെല്ലുവിളിയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഒരു ഗാനം നേരിട്ട് ഉൾപ്പെടുത്തിയപ്പോൾ ബാക്കിയുള്ളവ മോണ്ടേജ് ട്രാക്കുകളായാണ് സിനിമയിൽ അവതരിപ്പിക്കുന്നത്.
മികച്ച VFX-CGI ദൃശ്യങ്ങളും നർമ്മവും കുടുംബ ബന്ധങ്ങളും കോർത്തിണക്കിയ ചിത്രമാണിതെന്ന് പ്രീ-റിലീസ് ചടങ്ങിൽ സംസാരിച്ച ഉർവശിയും ഖുശ്ബുവും അഭിപ്രായപ്പെട്ടു. റെജീനയുടെ കഥാപാത്രം പ്രേക്ഷകർക്ക് വലിയൊരു സർപ്രൈസ് ആയിരിക്കുമെന്നും മൂക്കുത്തി അമ്മനായുള്ള നയൻതാരയുടെ പ്രകടനം മറ്റാർക്കും അനുകരിക്കാനാവാത്ത ഒന്നാണെന്നും താരങ്ങൾ കൂട്ടിച്ചേർത്തു. ദൃശ്യവിസ്മയവും വിനോദവും നിറഞ്ഞ ഒരു സമ്പൂർണ്ണ ഫാമിലി എന്റർടെയ്‌നറായിരിക്കും ചിത്രമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ.
ദീപാവലി ആഘോഷമാക്കാൻ നയൻതാര മൂക്കുത്തി അമ്മൻ 2 മഹാശക്തി
ക്ഷീര കര്ഷകര് നാടിന്റെ അഭിമാനം പാലിന്റെ പ്രോത്സാഹന വില വർദ്ധിപ്പിക്കും മന്ത്രി ബിന്ദു കൃഷ്ണ
എലത്തൂരിന് ആശ്വാസമായി എം.എൽ.എ ഫണ്ട് രണ്ട് പുതിയ കെ.എസ്.ആർ.ടി.സി ബസ്സുകൾക്ക് വരുന്നു
കുട്ടികൾക്ക് ആവേശവും പ്രചോദനവുമായി ഒളിമ്പ്യന്മാരും ഏഷ്യൻ ചാമ്പ്യന്മാരും അണിനിരന്നു
അശ്വാ കായിക പുരസ്കാരങ്ങൾ ശ്രീഹരിക്കും നിവേദ്യയ്ക്കും ബെസ്റ്റ് അത്ലറ്റ് അവാർഡ്
ഇടപ്പള്ളി സൗത്ത് വില്ലേജ് ഓഫീസ് നിർമ്മാണം ആരംഭിച്ചു ശിലാസ്ഥാപനം ഉമാ തോമസ് എം.എൽ.എ നിർവഹിച്ചു