മീസയേ മുറുക്ക് 2 സെപ്റ്റംബർ 25 ന് കേരളത്തിൽ ബ്രൈറ്റ് സ്ക്രീനും ഡ്രീം ബിഗ് ഫിലിംസും തിയേറ്ററുകളിലെത്തിക്കും
ഹിപ്പ് ഹോപ്പ് തമിഴാ ആദി സംവിധാനം ചെയ്ത് നായകനാകുന്ന മീസയേ മുറുക്ക് 2 സെപ്റ്റംബർ 25 ന് ആഗോള റിലീസായെത്തുന്നു. കേരളത്തിൽ ചിത്രം വിതരണത്തിനെത്തിക്കുന്നത് ബ്രൈറ്റ് സ്ക്രീനും ഡ്രീം ബിഗ് ഫിലിംസും ചേർന്നാണ്.
മീസയേ മുറുക്ക് 2’ സെപ്റ്റംബർ 25-ന് ആഗോള റിലീസ്; കേരളത്തിൽ എത്തിക്കുന്നത് ബ്രൈറ്റ് സ്ക്രീനും ഡ്രീം ബിഗ് ഫിലിംസും
ചെന്നൈ: ഹിപ്പ് ഹോപ്പ് തമിഴ ആദി രചനയും സംവിധാനവും നിർവഹിച്ച് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രം ‘മീസയേ മുറുക്ക് 2’ സെപ്റ്റംബർ 25-ന് ആഗോളതലത്തിൽ തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം ബ്രൈറ്റ് സ്ക്രീൻ സ്വന്തമാക്കി. ഡ്രീം ബിഗ് ഫിലിംസ് ആണ് ബ്രൈറ്റ് സ്ക്രീനിന്റെ കേരളത്തിലെ വിതരണ പങ്കാളി.
2017-ൽ പുറത്തിറങ്ങി വൻ വിജയം നേടിയ ‘മീസയേ മുറുക്ക്’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായാണ് ഇത് എത്തുന്നത്. ആദ്യ ഭാഗവുമായി കഥയിൽ നേരിട്ട് ബന്ധമില്ലാത്ത പുതിയ ചിത്രത്തിൽ, മൂന്ന് വ്യത്യസ്ത കാലഘട്ടങ്ങളിലൂടെയാണ് കഥ സഞ്ചരിക്കുന്നത്. ഒരു മ്യൂസിക്കൽ കോമഡി-ഡ്രാമ വിഭാഗത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
അവ്നി മൂവീസിന്റെ ബാനറിൽ സുന്ദർ സി., ഖുശ്ബു എന്നിവരും ബെൻസ് മീഡിയ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ എ.സി.എസ്. അരുൺകുമാറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ആനന്ദിത സുന്ദറാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.
കേതിക ശർമ്മ, ചൈത്ര ജെ. ആചാർ എന്നിവർ നായികമാരാകുന്ന ചിത്രത്തിൽ യോഗി ബാബു, ഹർഷത് ഖാൻ, കരുണാസ്, നാസർ, ആടുകളം നരേൻ, രമ്യ രംഗനാഥൻ, ഷാ രാ തുടങ്ങിയ വൻ താരനിര തന്നെ അണിനിരക്കുന്നുണ്ട്.
ഹിപ്പ് ഹോപ്പ് തമിഴ ആദി തന്നെ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയ ചിത്രത്തിലെ ‘പോടാ പഠിച്ചിരിക്കേൻ’, ‘ഗോയിന്ദമ്മ’ എന്നീ ഗാനങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വലിയ തരംഗമായി മാറിയിട്ടുണ്ട്. മികച്ച പ്രതികരണം നേടിയ ട്രെയിലർ തമിഴ്നാട്ടിലും കേരളത്തിലും വലിയ പ്രതീക്ഷയാണ് ചിത്രത്തിന് നൽകുന്നത്.
ബാലാജി സുബ്രഹ്മണ്യം ഛായാഗ്രഹണവും ഫെന്നി ഒലിവർ, തിരുമലൈ രാജൻ എന്നിവർ എഡിറ്റിങ്ങും നിർവഹിക്കുന്നു. ക്രിയേറ്റീവ് പ്രൊഡ്യൂസർ: അശ്വിൻ രാം, ആർട്ട്: വി.എസ്. ദിനേഷ് കുമാർ, പ്രൊഡക്ഷൻ ഡിസൈനർ: വിഘ്നേഷ് രതിരൻ, കോസ്റ്റ്യൂം: പൂർണ്ണിമ രാമസ്വാമി, നൃത്തം: ബാബ ഭാസ്കർ, സന്തോഷ്, രഘു താപ്പ, ആക്ഷൻ: ആക്ഷൻ സന്തോഷ്, സൗണ്ട് മിക്സിംഗ്: കണ്ണൻ ഗണപത്
മീസയേ മുറുക്ക് 2 സെപ്റ്റംബർ 25 ന് കേരളത്തിൽ ബ്രൈറ്റ് സ്ക്രീനും ഡ്രീം ബിഗ് ഫിലിംസും തിയേറ്ററുകളിലെത്തിക്കും
കൊട്ടക്കാമ്പൂരിൽ ഷെഡ് തകർന്നു മരിച്ചവർക്ക് മന്ത്രി അനൂപ് ജേക്കബ് ആദരാഞ്ജലി അർപ്പിച്ചു
മാജിക് മാജിക്ക് മൊമെന്റ് ഒക്ടോബറിൽ തിയേറ്ററുകളിലേക്ക് നജിം അർഷാദും മൃദുല വാര്യരും ആലപിച്ച ഗാനം പുറത്തിറങ്ങി
സിസിടിവി ദൃശ്യങ്ങൾ നശിപ്പിച്ചു ആന്റോ അഗസ്റ്റിനെതിരെ തെളിവുകളുമായി എക്സൈസ്
നെൽക്കർഷകർ ജാഗ്രത പാലിക്കണം രണ്ടാംകൃഷിയിൽ മുഞ്ഞയുടെ സാന്നിധ്യം
കാർഷിക മേഖലയ്ക്ക് പ്രത്യേക റോഡ്മാപ്പ് കേന്ദ്ര സഹായം തേടി കേരളം