​കൊട്ടക്കാമ്പൂർ ദുരന്തം ഷെഡ് തകർന്ന് മരിച്ച ബാലകൃഷ്ണന്റെയും ചിന്നുവിന്റെയും സംസ്കാരം നടന്നു

​കൊട്ടക്കാമ്പൂരിൽ മണ്ണിടിച്ചിലിൽ ഷെഡ് തകർന്ന് മരിച്ച അമ്മൻകോവിൽ സ്വദേശികളായ ബാലകൃഷ്ണൻ, ചിന്നു എന്നിവരുടെ മൃതദേഹങ്ങൾ ഔദ്യോഗിക പ്രതിനിധികളുടെയും വൻ ജനക്കൂട്ടത്തിന്റെയും സാന്നിധ്യത്തിൽ സംസ്കരിച്ചു

​കൊട്ടക്കാമ്പൂർ ദുരന്തം ഷെഡ് തകർന്ന് മരിച്ച ബാലകൃഷ്ണന്റെയും ചിന്നുവിന്റെയും സംസ്കാരം നടന്നു
അമ്മൻകോവിൽ സ്വദേശികളായ ബാലകൃഷ്ണൻ, ചിന്നു എന്നിവരുടെ മൃതദേഹങ്ങൾ ഔദ്യോഗിക പ്രതിനിധികളുടെയും വൻ ജനക്കൂട്ടത്തിന്റെയും സാന്നിധ്യത്തിൽ സംസ്കരിച്ചു.
​കൊട്ടക്കാമ്പൂർ ദുരന്തം ഷെഡ് തകർന്ന് മരിച്ച ബാലകൃഷ്ണന്റെയും ചിന്നുവിന്റെയും സംസ്കാരം നടന്നു
​കൊട്ടക്കാമ്പൂർ ദുരന്തം ഷെഡ് തകർന്ന് മരിച്ച ബാലകൃഷ്ണന്റെയും ചിന്നുവിന്റെയും സംസ്കാരം നടന്നു

​കൊട്ടക്കാമ്പൂരിൽ ഷെഡ് തകർന്നു മരിച്ചവരുടെ സംസ്കാരം വൻ ജനാവലിയോടെ നടന്നു; കുടുംബത്തിന് അടിയന്തര ധനസഹായം കൈമാറി

വട്ടവട: കൊട്ടക്കാമ്പൂരിൽ ഉണ്ടായ ശക്തമായ മണ്ണിടിച്ചിലിൽ ഷെഡ് തകർന്ന് മരിച്ച അമ്മൻകോവിൽ സ്വദേശി ബാലകൃഷ്ണൻ, സഹോദരി ചിന്നു എന്നിവരുടെ മൃതദേഹങ്ങൾ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ സംസ്കരിച്ചു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ കൊട്ടക്കാമ്പൂർ പൊതുശ്മശാനത്തിലായിരുന്നു സംസ്കാരച്ചടങ്ങുകൾ നടന്നത്.

​നാടിനെ കണ്ണീരിലാഴ്ത്തിയ ദുരന്തത്തിൽ മരിച്ചവർക്ക് നാടൊട്ടുക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. എം. എൽ. എ എഫ്. രാജ, ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട്, ഡെപ്യൂട്ടി കളക്ടർ ബിനു ജോസഫ്, ദേവികുളം തഹസിൽദാർ എൽ.എസ്. സന്തോഷ്കുമാർ, വട്ടവട ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സൂര്യ രാജ്, വില്ലേജ് ഓഫീസർ ആർ. വിജയകുമാർ തുടങ്ങി ജനപ്രതിനിധികളും ഉയർന്ന റവന്യൂ ഉദ്യോഗസ്ഥരും സംസ്കാരച്ചടങ്ങുകളിൽ പങ്കെടുത്തു.

​മരിച്ചവരുടെ ബന്ധുക്കൾക്ക് ആശ്വാസമായി പതിനായിരം രൂപ വീതമുള്ള അടിയന്തിര സഹായധനം ചടങ്ങിൽ വെച്ച് എഫ്. രാജ എം.എൽ.എ കൈമാറി. ദുരന്തബാധിത കുടുംബത്തിന് ആവശ്യമായ തുടർസഹായങ്ങൾ ലഭ്യമാക്കുമെന്ന് അധികൃതർ ഉറപ്പുനൽകി