സമം
ഹേമന്ത് മേനോൻ നായകനാകുന്ന സമം കോഴിക്കോട് ചിത്രീകരണം ആരംഭിച്ചു
ഹേമന്ത് മേനോൻ നായകനാകുന്ന 'സമം'; കോഴിക്കോട് ചിത്രീകരണം ആരംഭിച്ചു
കോഴിക്കോട്: എ.ഡി. ഫിലിംസിന്റെ ബാനറിൽ പ്രവീൺ കുമാർ നിർമ്മിച്ച് സന്ദീപ് അജിത്ത് കുമാർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "സമം" എന്ന ചിത്രത്തിന്റെ ചിത്രീകരണം കോഴിക്കോട് ആരംഭിച്ചു. പ്രശസ്ത താരം ഹേമന്ത് മേനോൻ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ മലയാളത്തിലെ ശ്രദ്ധേയരായ നിരവധി താരങ്ങൾ അണിനിരക്കുന്നു.
സുനിൽ സുഖദ, ശിവജി ഗുരുവായൂർ, കിരൺ രാജ്, സനൽ മട്ടന്നൂർ, വർഗീസ് ആലങ്ങോടൻ, നീനാ കുറുപ്പ്, കാമറൂൺ, ആര്യ ദേവി എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ബിൻസീർ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് ഷലീഷ് ലാൽ ആണ്. രാഗേഷ് സ്വാമിനാഥന്റേതാണ് സംഗീതം.
മറ്റ് അണിയറ പ്രവർത്തകർ: പ്രൊഡക്ഷൻ കൺട്രോളർ: ഷാജൻ കുന്നംകുളം, ആർട്ട്: ഉണ്ണി ക്ലാസ്സിക് തളാപ്പ്, കോസ്റ്റ്യൂംസ്: രഘുനാഥ് മനയിൽ, മേക്കപ്പ്: ശ്രീലക്ഷ്മി എം. മുരളി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: ഷൈജു ടി. വേൽ, സ്റ്റിൽസ്: നിതിൻ കെ. ഉദയൻ
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
