ഓണവിപണി സജീവമാക്കാൻ സർക്കാർ 253 കോടി രൂപ അനുവദിച്ചു

ഓണക്കാലത്ത് വിലക്കയറ്റം നിയന്ത്രിക്കാനും വിപണി ഇടപെടൽ ശക്തമാക്കാനുമായി സംസ്ഥാന സർക്കാർ 253 കോടി രൂപ അടിയന്തരമായി അനുവദിച്ചു. സപ്ലൈക്കോയ്ക്ക് 200 കോടിയും മഞ്ഞ കാർഡുടമകളുടെ ഓണക്കിറ്റിനായി 53 കോടിയുമാണ് നൽകിയത്.

ഓണവിപണി സജീവമാക്കാൻ സർക്കാർ 253 കോടി രൂപ അനുവദിച്ചു
ഓണവിപണി സജീവമാക്കാൻ സർക്കാർ 253 കോടി രൂപ അനുവദിച്ചു; സപ്ലൈക്കോയ്ക്ക് 200 കോടി, മഞ്ഞ കാർഡുടമകൾക്ക് ഓണക്കിറ്റ്

ഓണവിപണി സജീവമാക്കാൻ സർക്കാർ 253 കോടി രൂപ അടിയന്തരമായി അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണവിപണി സജീവമാക്കുന്നതിനും വിലക്കയറ്റം നിയന്ത്രിക്കുന്നതിനുമായി സർക്കാർ 253 കോടി രൂപ അടിയന്തരമായി അനുവദിച്ചു. വിപണി ഇടപെടലുകൾക്കായി സപ്ലൈക്കോയ്ക്ക് 200 കോടി രൂപയും, എ.എ.വൈ. (മഞ്ഞ കാർഡ്) വിഭാഗത്തിനുള്ള ഓണക്കിറ്റ് വിതരണത്തിനായി 53 കോടി രൂപയുമാണ് വകയിരുത്തിയിരിക്കുന്നത്.

​ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബിന്റെ അഭ്യർഥന പ്രകാരം മുഖ്യമന്ത്രി വി.ഡി. സതീശന്റെ നിർദേശത്തെ തുടർന്നാണ് തുക അനുവദിച്ചുകൊണ്ട് ഉത്തരവാദിത്തപ്പെട്ട വകുപ്പുകൾ അടിയന്തര നടപടി സ്വീകരിച്ചത്. മുൻ സർക്കാരുകളൊന്നും ഇത്രയും വലിയൊരു തുക ഒന്നിച്ച് വിപണി ഇടപെടലിനായി അനുവദിച്ചിട്ടില്ലെന്ന് ഭക്ഷ്യമന്ത്രി വ്യക്തമാക്കി.

​പുതുക്കിയ ബജറ്റിൽ വകയിരുത്തിയ 315 കോടി രൂപയിൽ, 20 കോടി രൂപ നേരത്തെ തന്നെ സപ്ലൈക്കോയ്ക്ക് ലഭ്യമാക്കിയിരുന്നു. ഇതിന് പുറമെയാണ് ഇപ്പോൾ 253 കോടി രൂപ കൂടി അനുവദിച്ചിരിക്കുന്നത്. തുക ചെലവഴിച്ച ശേഷം ആവശ്യമെങ്കിൽ കൂടുതൽ സാമ്പത്തിക സഹായത്തിനായി സർക്കാരിനെ വീണ്ടും സമീപിക്കാമെന്നും ഉറപ്പ് ലഭിച്ചിട്ടുണ്ട്.

​സംസ്ഥാനത്തെ പൊതുവിപണിയിൽ വിലക്കയറ്റം തടയുന്നതിനും സപ്ലൈക്കോ വഴിയുള്ള സബ്‌സിഡി സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതിനുമുള്ള 'മാർക്കറ്റ് ഇന്റർവെൻഷൻ സ്കീമിൽ' (Market Intervention Scheme) ഉൾപ്പെടുത്തി തുക അനുവദിക്കണമെന്നായിരുന്നു ഭക്ഷ്യമന്ത്രിയുടെ ആവശ്യം. ഇത് ധനവകുപ്പ് അംഗീകരിക്കുകയായിരുന്നു. സർക്കാരിന്റെ ഈ അടിയന്തര ഇടപെടൽ സാധാരണക്കാർക്ക് വലിയ ആശ്വാസമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്