​നെഹ്റുട്രോഫി വള്ളംകളി ഭാഗ്യചിഹ്നം നാളെ പ്രകാശനം ചെയ്യും കെ സി വേണുഗോപാലും ചലച്ചിത്രതാരം ഭാമയും മുഖ്യാതിഥികൾ

പുന്നമടക്കായലിൽ നടക്കുന്ന 72 ാമത് നെഹ്റുട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം ജൂലൈ 11 ന് ആലപ്പുഴയിൽ പ്രകാശനം ചെയ്യും. കെ സി വേണുഗോപാൽ എംപി, ചലച്ചിത്രതാരം ഭാമ എന്നിവർ ചേർന്നാണ് പ്രകാശനം നിർവഹിക്കുന്നത്.

​നെഹ്റുട്രോഫി വള്ളംകളി ഭാഗ്യചിഹ്നം നാളെ പ്രകാശനം ചെയ്യും കെ സി വേണുഗോപാലും ചലച്ചിത്രതാരം ഭാമയും മുഖ്യാതിഥികൾ
നെഹ്റുട്രോഫി വള്ളംകളി ഭാഗ്യചിഹ്ന പ്രകാശനം നാളെ ആലപ്പുഴയിൽ

​നെഹ്റുട്രോഫി വള്ളംകളി: ഭാഗ്യചിഹ്നം നാളെ പ്രകാശനം ചെയ്യും; കെ സി വേണുഗോപാലും ചലച്ചിത്രതാരം ഭാമയും മുഖ്യാതിഥികൾ

ആലപ്പുഴ: പുന്നമടക്കായലിൽ ആഗസ്റ്റ് 22-ന് അരങ്ങേറുന്ന 72-ാമത് നെഹ്റുട്രോഫി വള്ളംകളിയുടെ (NTBR) ഭാഗ്യചിഹ്നം നാളെ (ജൂലൈ 11 ശനിയാഴ്ച) പ്രകാശനം ചെയ്യും. രാവിലെ 11.30-ന് ആലപ്പുഴ കളപ്പുര സർക്കാർ അതിഥി മന്ദിരത്തിൽ നടക്കുന്ന ചടങ്ങിൽ വെച്ച് കെ.സി. വേണുഗോപാൽ എം.പി, പ്രശസ്ത ചലച്ചിത്രതാരം ഭാമ എന്നിവർ ചേർന്ന് ഭാഗ്യചിഹ്ന പ്രകാശനം നിർവഹിക്കും.

​നെഹ്റുട്രോഫി ബോട്ട് റേസ് സൊസൈറ്റി ചെയർമാനും ജില്ലാ കളക്ടറുമായ ഷാജി വി. നായർ ചടങ്ങിൽ അധ്യക്ഷത വഹിക്കും. എ.ഡി. തോമസ് എം.എൽ.എ മുഖ്യാതിഥിയായി പങ്കെടുക്കുന്ന ചടങ്ങിൽ പ്രമുഖ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സന്നിഹിതരാകും.

​എം.എൽ.എമാരായ ജി. സുധാകരൻ, റെജി ചെറിയാൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. മഹേന്ദ്രൻ, ആലപ്പുഴ നഗരസഭാ അധ്യക്ഷ മോളി ജേക്കബ് എന്നിവർ ചടങ്ങിൽ വിശിഷ്ടാതിഥികളായിരിക്കും.

​ഇവർക്കൊപ്പം അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് സി. പ്രേംജി, ആലപ്പുഴ ആർ.ഡി.ഒയും എൻ.ടി.ബി.ആർ സൊസൈറ്റി സെക്രട്ടറിയുമായ ജെ. മോബി, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ.എസ്. സുമേഷ്, നഗരസഭാംഗം ബെന്നി ജോസഫ്, മറ്റു ജനപ്രതിനിധികൾ, പബ്ലിസിറ്റി കമ്മറ്റി അംഗങ്ങൾ തുടങ്ങിയവരും ചടങ്ങിൽ പങ്കാളികളാകുമെന്ന് സംഘാടകർ അറിയിച്ചു. വള്ളംകളി ആവേശത്തിലേക്ക് ജില്ല കടക്കുന്നതിന്റെ ഔദ്യോഗിക തുടക്കമായാണ് ഈ ഭാഗ്യചിഹ്ന പ്രകാശനത്തെ നോക്കിക്കാണുന്നത്.