കുഞ്ഞുങ്ങൾക്കായുള്ള സൗജന്യ ചികിത്സാ കൂട്ടായ്മകൾ മാതൃകാപരം മുഖ്യമന്ത്രി വി ഡി സതീശൻ

പറവൂരിൽ ലൂർദ് ആശുപത്രി, റോട്ടറി ക്ലബ്ബ്, നഗരസഭ എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന പുനർജനി ശ്രവണവൈകല്യ പരിശോധന ക്യാമ്പും സൗജന്യ ശസ്ത്രക്രിയാ പദ്ധതിയും മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു.

കുഞ്ഞുങ്ങൾക്കായുള്ള സൗജന്യ ചികിത്സാ കൂട്ടായ്മകൾ മാതൃകാപരം മുഖ്യമന്ത്രി വി ഡി സതീശൻ
പുനർജനി ശ്രവണവൈകല്യ ക്യാമ്പിന്റെ ഭാഗമായി സൗജന്യശസ്‌ത്രക്രിയയ്ക്കായുള്ള അഞ്ചു വയസ്സുകാരി നക്‌ഷയുടെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ മുഖ്യമന്ത്രി വി ഡി സതീശനുമായി ചർച്ച ചെയ്യുന്നു
കുഞ്ഞുങ്ങൾക്കായുള്ള സൗജന്യ ചികിത്സാ കൂട്ടായ്മകൾ മാതൃകാപരം മുഖ്യമന്ത്രി വി ഡി സതീശൻ
കുഞ്ഞുങ്ങൾക്കായുള്ള സൗജന്യ ചികിത്സാ കൂട്ടായ്മകൾ മാതൃകാപരം മുഖ്യമന്ത്രി വി ഡി സതീശൻ

കുഞ്ഞുങ്ങൾക്കായുള്ള സൗജന്യ ചികിത്സാ കൂട്ടായ്മകൾ മാതൃകാപരം മുഖ്യമന്ത്രി വി ഡി സതീശൻ

പറവൂർ :  സാധാരണക്കാരായ കുടുംബങ്ങൾക്ക് വലിയ ആശ്വാസമാകുന്ന മാതൃകാ പദ്ധതിയാണ് കുഞ്ഞുങ്ങൾക്കായുള്ള സൗജന്യ ശസ്ത്രക്രിയാ ക്യാമ്പുകളെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. പറവൂർ വ്യാപാര ഭവൻ ഹാളിൽ നടന്ന ലൂർദ് ആശുപത്രിയുടെയും റോട്ടറി ക്ലബ്ബിന്റെയും പറവൂർ നഗരസഭയുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച പുനർജനി ശ്രവണവൈകല്യ പരിശോധന ക്യാമ്പും സൗജന്യശസ്‌ത്രക്രിയാ പദ്ധതിയും ഉദ്ഘാടനം ചെയ്യ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സെറിബ്രൽ പാൾസി ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന കുഞ്ഞുങ്ങൾക്ക് ആവശ്യമായ ചികിത്സയും ശസ്ത്രക്രിയാ സഹായവും ലഭ്യമാക്കുന്നതിനുള്ള സംരംഭങ്ങൾ കൂടുതൽ ശക്തിപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കുഞ്ഞുങ്ങളുടെ ചികിത്സ നടപ്പിലാക്കുന്നതു സംബന്ധിച്ചുണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും ഈ സാഹചര്യത്തിൽ റോട്ടറി ക്ലബ്ബും ലൂർദ് ആശുപത്രിയും കൈകോർത്തു മുന്നോട്ടുവന്നത് ഏറെ അഭിനന്ദനാർഹമാണെന്നും അദ്ദേഹം പറഞ്ഞു.

ക്യാമ്പിന്റെ ഭാഗമായി സൗജന്യ ശസ്ത്രക്രിയകൾക്ക് നേതൃത്വം നൽകുന്ന ഡോക്ടർമാരെയും അദ്ദേഹം അഭിനന്ദിച്ചു. പ്രത്യേകിച്ച്, ചികിത്സാസഹായം ആവശ്യമുള്ള കുട്ടികൾക്ക് ഇത്തരം സംരംഭങ്ങൾ വലിയ പിന്തുണയാകുമെന്നും ക്യാമ്പ് മറ്റ് പ്രദേശങ്ങൾക്കും മാതൃകയാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

പരിപാടിയുടെ ഭാഗമായി പുനർജനി ശ്രവണവൈകല്യ ക്യാമ്പിലൂടെ സൗജന്യ ശസ്ത്രക്രിയയ്ക്ക് വിധേയയാകുന്ന അഞ്ചുവയസ്സുകാരി നക്‌ഷയുടെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങളും മുഖ്യമന്ത്രി വി.ഡി. സതീശനുമായി ചർച്ച ചെയ്തു.

ലൂർദ് ഹോസ്പിറ്റൽ ഡയറക്ടർ വിമൽ ഫ്രാൻസിസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻസിപ്പൽ ചെയർമാൻ രമേശ്‌ ഡി കുറുപ്പ്, ഡോ ജോർജ് കുരുവിള, ഡോ ടിജു ആൽബി, കൊച്ചിൻ റോട്ടറി ക്ലബ് പ്രസിഡന്റ്‌ സുദീപ് സക്കറിയ, ടി ഡി ജോസഫ്, എൻ കെ സാബു, പി എ ഹരിദാസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.