ചെമ്പുകമ്പി മോഷണം രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾ കുന്നത്തുനാട്ടിൽ പിടിയിൽ
മഴുവന്നൂരിൽ നിർമ്മാണത്തിലിരിക്കുന്ന വീട്ടിനുള്ളിൽ കയറി 25,000 രൂപയുടെ ചെമ്പുകമ്പി മോഷ്ടിച്ച കേസിൽ അസം സ്വദേശികളായ രണ്ടുപേരെ കുന്നത്തുനാട് പോലീസ് അറസ്റ്റ് ചെയ്തു.
ചെമ്പുകമ്പി മോഷണം: രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾ കുന്നത്തുനാട് പോലീസിന്റെ പിടിയിൽ
മഴുവന്നൂർ: നിർമ്മാണത്തിലിരിക്കുന്ന വീട്ടിനുള്ളിൽ അതിക്രമിച്ചു കയറി ലക്ഷങ്ങൾ വിലമതിക്കുന്ന ചെമ്പുകമ്പികൾ മോഷ്ടിച്ച കേസിൽ രണ്ട് ഇതരസംസ്ഥാന തൊഴിലാളികളെ കുന്നത്തുനാട് പോലീസ് അറസ്റ്റ് ചെയ്തു. അസം നൗഗോൺ ജാമുഗുരി സ്വദേശി ഇജാജുൾ ഇസ്ലാം (34), നൗഗോൺ സിമാലുഗുരി സ്വദേശി ഖൈറുൾ ഇസ്ലാം (28) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം. മഴുവന്നൂർ വീട്ടൂർ ഭാഗത്ത് പുതുതായി പണികഴിപ്പിക്കുന്ന വീടിന്റെ ഇലക്ട്രിക് വയറിംഗിനായി സൂക്ഷിച്ചിരുന്ന 25,000 രൂപ വിലവരുന്ന കോപ്പർ വയറുകളാണ് ഇവർ മോഷണം നടത്തിയത്. അറസ്റ്റിലായ ഖൈറുൾ ഇസ്ലാം മുൻപും പെരുമ്പാവൂർ പോലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.
കുന്നത്തുനാട് ഇൻസ്‌പെക്ടർ ടി. ദിലീഷ്, എസ്.ഐ പി.എച്ച്. അബ്ദുൾ ജബ്ബാർ, എ.എസ്.ഐ എ.ഐ. നാദിർഷ, എസ്.സി.പി.ഒ മാരായ എം.ടി. രതീഷ്, ടി.എ. സിറാജ്, സി.പി.ഒ മാരായ എബി ഗോപാലൻ, സായോ ആൻ്റെണി, ഒ.എസ്. ബിബിൻ രാജ് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ വലയിലാക്കിയത്.
ഉരുൾപൊട്ടലും വെള്ളപ്പൊക്കവും തടയാൻ മുൻകരുതൽ കുട്ടമ്പുഴയിൽ ജനങ്ങൾക്ക് ദുരന്തനിവാരണ പരിശീലനം
നെല്ല് സംഭരണം സപ്ലൈകോയുടെ ബാധ്യത തീർക്കാൻ 63.37 കോടി രൂപ അനുവദിച്ച് സർക്കാർ
മനസ്സുകൊണ്ട് വാനം തൊട്ട് കുരുന്നുകൾ വാളകത്ത് ‘മഴവില്ലഴക്’ ഭിന്നശേഷി കലോത്സവം ശ്രദ്ധേയമായി
കരുതലോടെ നഗരസഭ മൂവാറ്റുപുഴയിൽ മെഗാ മെഡിക്കൽ ക്യാമ്പ് നടന്നു
കോതമംഗലം താലൂക്ക് ആശുപത്രിക്ക് എൻ.ക്യു.എ.എസ് അംഗീകാരം
മലയാളം സംവിധായകൻ എം. പത്മകുമാർ ബോളിവുഡിലേക്ക് 
