കൂട്ടിയിട്ട മണ്ണ് നീക്കം ചെയ്യണമെന്ന് മന്ത്രി അഡ്വ. ടി സിദ്ദീഖ്
ടൗൺഷിപ്പ് നിർമ്മാണ സ്ഥലത്തുനിന്ന് ഒലിച്ചിറങ്ങുന്ന മണ്ണ് സമീപവാസികൾക്ക് ഭീഷണിയായതിനാൽ അടിയന്തരമായി നീക്കം ചെയ്യാനും കുടുംബങ്ങളോട് മാറി താമസിക്കാനും മന്ത്രി അഡ്വ. ടി സിദ്ദീഖ് നിർദ്ദേശം നൽകി.
ടൗണ്‍ഷിപ്പിലെ കൂട്ടിയിട്ട മണ്ണ് നീക്കം ചെയ്യണം; കുടുംബങ്ങളോട് മാറി താമസിക്കാൻ നിർദ്ദേശം നൽകി മന്ത്രി അഡ്വ. ടി സിദ്ദീഖ്
വയനാട് :ജില്ലയിലെ ടൗണ്‍ഷിപ്പ് നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി കൂട്ടിയിട്ട മണ്ണ് സമീപവാസികൾക്ക് ഭീഷണിയാകുന്നു. പ്രസ്തുത മണ്ണ് അടിയന്തരമായി നീക്കം ചെയ്യണമെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി സിദ്ദീഖ് നിർദ്ദേശം നൽകി. പുല്‍പ്പാറയിലെ വീടുകൾ സന്ദർശിച്ച വേളയിലാണ് മന്ത്രിയുടെ ഈ ഇടപെടൽ.
നിർമ്മാണ സ്ഥലത്തുനിന്നും ഒലിച്ചിറങ്ങുന്ന മണ്ണ് സമീപത്തെ വീടുകൾക്കും കുടുംബങ്ങൾക്കും വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്ന പശ്ചാത്തലത്തിലാണ് കുടുംബങ്ങളോട് താൽക്കാലികമായി മാറി താമസിക്കാൻ മന്ത്രി ആവശ്യപ്പെട്ടത്. കുടുംബങ്ങൾ മാറി താമസിക്കുന്ന ഈ സമയത്ത് മണ്ണ് നീക്കം ചെയ്യാനുള്ള പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ യു.എൽ.സി.സിക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
കൂടാതെ, വീടുകൾക്ക് സമീപത്തായി അപകടാവസ്ഥയിൽ നിൽക്കുന്ന വൈദ്യുതി പോസ്റ്റ് മാറ്റി സുരക്ഷിത സ്ഥാനത്ത് സ്ഥാപിക്കാൻ കെ.എസ്.ഇ.ബി അധികൃതരോടും മന്ത്രി ആവശ്യപ്പെട്ടു. സന്ദർശന വേളയിൽ ടൗൺഷിപ്പ് ചീഫ് ഓപറേറ്റീങ് ഓഫീസർ ഇ.ടി രാകേഷ്, കൽപറ്റ വില്ലേജ് ഓഫീസർ കെ. ബാലൻ, നഗരസഭാ ഉദ്യോഗസ്ഥർ, യു.എൽ.സി.സി പ്രതിനിധികൾ, പ്രദേശവാസികൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
എന്ന വിലൈ ഇന്ന് മുതൽ തിയേറ്ററുകളിൽ നിമിഷ സജയൻ സജീവ് പാഴൂർ ചിത്രം കേരളത്തിൽ വേഫെറർ ഫിലിംസ് എത്തിക്കുന്നു
ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു ചിത്രം സെപ്റ്റംബർ 18 ന് തിയേറ്ററുകളിലേക്ക്
വെള്ള, നീല കാര്‍ഡിന് അരി വിഹിതം വര്‍ധിപ്പിക്കല്‍ പരിഗണനയില്‍ മന്ത്രി അനൂപ് ജേക്കബ്
കോയമ്പത്തൂരിൽ നിന്ന് നെടുമ്പാശ്ശേരി വരെ ഓടിയത് നമ്പർ പ്ലേറ്റില്ലാതെ ഒടുവിൽ ആർ.ടി.ഒ സ്ക്വാഡിന്റെ വലയിൽ
ലഹരിക്കെതിരെ വിട്ടുവീഴ്ചയില്ല സ്കൂളുകളിലും വാർഡുകളിലും ജാഗ്രത ശക്തമാക്കും
വിദേശ വ്ലോഗർമാരുടെ മനംകവർന്ന് കൊച്ചി ചീനവലയും വാട്ടർ മെട്രോയും അനുഭവിച്ചറിഞ്ഞ് 35 അംഗ സംഘം 
