കേരള പോലീസ് ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പിൽ പി.എസ്. ഷിനാസിന് സ്വർണ്ണം
തൊടുപുഴയിൽ നടന്ന കേരള പോലീസ് ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പിൽ 70 കിലോ വിഭാഗത്തിൽ എറണാകുളം റൂറലിലെ സി.പി.ഒ പി.എസ്. ഷിനാസിന് സ്വർണ്ണം. വിജയിയെ ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശൻ അഭിനന്ദിച്ചു.
എറണാകുളം റൂറൽ പോലീസിന് അഭിമാനനിമിഷം: കേരള പോലീസ് ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പിൽ പി.എസ്. ഷിനാസിന് സ്വർണ്ണം
തൊടുപുഴ: തൊടുപുഴയിൽ നടന്ന സംസ്ഥാന കേരള പോലീസ് ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പിൽ എറണാകുളം റൂറൽ ജില്ലയ്ക്ക് മിന്നുന്ന സ്വർണ്ണ നേട്ടം. 70 കിലോഗ്രാം വിഭാഗത്തിലാണ് എറണാകുളം റൂറൽ ജില്ലയെ പ്രതിനിധീകരിച്ചെത്തിയ ചെങ്ങമനാട് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായ പി.എസ്. ഷിനാസ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.
കഠിനമായ പരിശീലനത്തിലൂടെയും അച്ചടക്കത്തിലൂടെയുമാണ് ഷിനാസ് ഈ നേട്ടം കൈവരിച്ചത്. മുൻപും കായികരംഗത്ത് തന്റെ മികവ് തെളിയിച്ചിട്ടുള്ള ഷിനാസ് 2022-ൽ നടന്ന ചാമ്പ്യൻഷിപ്പിൽ 80 കിലോഗ്രാം വിഭാഗത്തിലും ചാമ്പ്യനായിരുന്നു.
ചാമ്പ്യൻഷിപ്പിൽ മികച്ച വിജയം നേടി എറണാകുളം റൂറൽ പോലീസിന്റെ പെരുമയുയർത്തിയ പി.എസ്. ഷിനാസിനെ ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശൻ അഭിനന്ദിച്ചു. പോലീസിലെ ഔദ്യോഗിക ജോലിത്തിരക്കുകൾക്കിടയിലും കായികക്ഷമത നിലനിർത്താൻ കാണിക്കുന്ന ഈ പ്രയത്നം മറ്റുദ്യോഗസ്ഥർക്ക് വലിയ മാതൃകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
സിവിൽ എൻജിനീയറിംഗ് ബിരുദധാരികൾക്ക് അവസരം പട്ടികജാതി വികസന വകുപ്പിൽ പരിശീലന പദ്ധതി
ആദിവാസി കുരുന്നുകൾക്ക് ഇനി പോഷകാമൃതം കരുതലായി എറണാകുളം ജില്ലാ പഞ്ചായത്ത്
ഗാന്ധിയൻ ദർശനങ്ങൾ ഇന്നും ലോകത്തിന് വഴികാട്ടി ബെന്നി ബഹനാൻ എം.പി.
താനൂർ ദുരന്തം ഉണർത്തിയ ആശയം ദേശീയ തലത്തിൽ മിന്നിത്തിളങ്ങി സായ് കൃഷ്ണ
സംസ്ഥാന സ്കൂൾ കായികമേള കുടിവെള്ള വിതരണത്തിനായി തണ്ണീർക്കുടങ്ങൾ സജ്ജമാക്കി വെൽഫെയർ കമ്മിറ്റി 
