എം.ഡി.എം.എയും പണവുമായി യുവാവ് അറസ്റ്റിൽ

ആലങ്ങാട് തിരുവാലൂരിൽ 94,000 രൂപയും എം.ഡി.എം.എയുമായി 31 കാരനെ ആലുവ വെസ്റ്റ് പോലീസും ഡാൻസാഫ് ടീമും ചേർന്ന് പിടികൂടി. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

എം.ഡി.എം.എയും പണവുമായി യുവാവ് അറസ്റ്റിൽ
ആലങ്ങാട് തിരുവാലൂർ കോഞ്ഞാടി വീട്ടിൽ വിശാഖ്

​എം.ഡി.എം.എ വിൽപ്പന നടത്തിവന്ന യുവാവ് ആലങ്ങാട്ടിൽ അറസ്റ്റിൽ

ആലുവ: പ്രദേശത്ത് എം.ഡി.എം.എ വിൽപ്പന നടത്തിവന്ന യുവാവിനെ ആലുവ വെസ്റ്റ് പോലീസും റൂറൽ ജില്ലാ ഡാൻസാഫ് (DANSAF) ടീമും ചേർന്ന് പിടികൂടി. ആലങ്ങാട് തിരുവാലൂർ കോഞ്ഞാടി വീട്ടിൽ വിശാഖ് (31) ആണ് അറസ്റ്റിലായത്. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 0.6 ഗ്രാം എം.ഡി.എം.എയും ലഹരിമരുന്ന് വിറ്റ വകയിൽ ലഭിച്ച 94,000 രൂപയും പോലീസ് സംഘം പിടിച്ചെടുത്തു.

​വിവിധ കമ്പനികളിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തുവരികയായിരുന്ന ഇയാൾ കുറച്ചുനാളുകളായി പോലീസിന്റെ രഹസ്യ നിരീക്ഷണത്തിലായിരുന്നു. തുടർന്നാണ് വീട്ടിൽ പരിശോധന നടത്തി ലഹരിവസ്തുക്കളും പണവും കണ്ടെടുത്തത്.

​ആലുവ ഡിവൈ.എസ്.പി ബൈജു പൗലോസിന്റെ മേൽനോട്ടത്തിൽ ആലുവ വെസ്റ്റ് പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ഹരികൃഷ്ണൻ, എസ്.ഐ രാജേഷ് കുമാർ, എ.എസ്.ഐമാരായ സിജോ, പ്രസാദ്, പ്രീത, സീനിയർ സി.പി.ഒ ഷാരോ, സി.പി.ഒമാരായ സുജിത്ത് ടി.എം., അബ്ദുൾ ഖാദർ, ജിതേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ വലയിലാക്കിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു