പിതാവിനെ തല്ലിക്കൊന്ന് കേരളത്തിലേക്ക് കടന്നു പശ്ചിമ ബംഗാൾ സ്വദേശി ശ്രീകാര്യത്ത് പിടിയിൽ

അച്ഛനെ തല്ലിക്കൊന്ന് കേരളത്തിലേക്ക് കടന്ന പശ്ചിമ ബംഗാൾ സ്വദേശിയായ 27 കാരൻ പ്രശൻജിത്ത് ദാസിനെ ശ്രീകാര്യം പോലീസ് അറസ്റ്റ് ചെയ്തു

പിതാവിനെ തല്ലിക്കൊന്ന് കേരളത്തിലേക്ക് കടന്നു പശ്ചിമ ബംഗാൾ സ്വദേശി ശ്രീകാര്യത്ത് പിടിയിൽ
അച്ഛനെ തല്ലിക്കൊന്ന് കേരളത്തിലേക്ക് കടന്ന പശ്ചിമ ബംഗാൾ സ്വദേശിയായ 27-കാരൻ പ്രശൻജിത്ത് ദാസിനെ ശ്രീകാര്യം പോലീസ് അറസ്റ്റ് ചെയ്തു

പിതാവിനെ തല്ലിക്കൊന്ന് കേരളത്തിലേക്ക് കടന്നു: പശ്ചിമ ബംഗാൾ സ്വദേശി ശ്രീകാര്യത്ത് പിടിയിൽ

തിരുവനന്തപുരം: സ്വന്തം പിതാവിനെ തല്ലിക്കൊലപ്പെടുത്തിയ ശേഷം കേരളത്തിലേക്ക് കടന്ന പശ്ചിമ ബംഗാൾ സ്വദേശിയായ യുവാവിനെ ശ്രീകാര്യം പോലീസ് അറസ്റ്റ് ചെയ്തു. ബംഗാളിലെ അലിപൂർ സ്വദേശിയായ പ്രശൻജിത്ത് ദാസ് (27) ആണ് പിടിയിലായത്. ശ്രീകാര്യം ചക്കാലമുക്കിലുള്ള നിർമാണ തൊഴിലാളി ക്യാമ്പിൽ നിന്നാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

​കേരളത്തിൽ നിർമാണ തൊഴിലാളിയായി ജോലി ചെയ്തുവരികയായിരുന്ന പ്രശൻജിത്ത് ഓഗസ്റ്റ് 31-നാണ് നാട്ടിൽ എത്തിയത്. വീട്ടിൽ വെച്ച് പിതാവ് സഞ്ജയ് ദാസ് അമ്മയെ ക്രൂരമായി മർദിക്കുന്നത് കണ്ട പ്രശൻജിത്ത് വിറകുകമ്പ് ഉപയോഗിച്ച് പിതാവിന്റെ തലയ്ക്കടിക്കുകയായിരുന്നു. തുടർന്ന് പ്രശൻജിത്തും അമ്മ ഉഷാറാണിയും ചേർന്ന് സഞ്ജയ് ദാസിനെ മർദിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കുന്നു.

​സംഭവത്തിന് പിന്നാലെ ഉഷാറാണിയെ ബംഗാൾ പോലീസ് അറസ്റ്റ് ചെയ്തിരുന്നെങ്കിലും പ്രശൻജിത്ത് കേരളത്തിലേക്ക് കടക്കുകയായിരുന്നു. പശ്ചിമ ബംഗാൾ പോലീസ് നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ശ്രീകാര്യം പോലീസ് നടത്തിയ തിരച്ചിലിലാണ് പ്രതി പിടിയിലായത്. നിയമനടപടികൾ പൂർത്തിയാക്കി ഇയാളെ ഉടൻ തന്നെ ബംഗാൾ പോലീസിന് കൈമാറും.