എറണാകുളം ലോ കോളേജ് അഖിലേന്ത്യാ മൂട്ട് കോർട്ട് മത്സരം ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു
എറണാകുളം സർക്കാർ ലോ കോളേജിൽ നടന്ന 23 ാമത് അഖിലേന്ത്യാ മൂട്ട് കോർട്ട് കോമ്പറ്റിഷൻ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
നിയമങ്ങൾക്ക് ജീവൻ നൽകുന്നത് അഭിഭാഷകർ; യുവ അഭിഭാഷകരെ വാർത്തെടുക്കാൻ മൂട്ട് കോർട്ടുകൾ സഹായിക്കും: ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ
കൊച്ചി: ജനങ്ങൾക്ക് ഉപകാരപ്രദമായ രീതിയിൽ നിയമങ്ങൾക്ക് ജീവൻ നൽകുന്നത് അഭിഭാഷകരാണെന്ന് കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ. എറണാകുളം സർക്കാർ ലോ കോളേജിൽ സംഘടിപ്പിച്ച 23-മത് അഖിലേന്ത്യാ മൂട്ട് കോർട്ട് കോമ്പറ്റിഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മികച്ച യുവ അഭിഭാഷകരെ വാർത്തെടുക്കാൻ സഹായിക്കുന്ന ഏറ്റവും നല്ല വേദികളാണ് മൂട്ട് കോർട്ടുകളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. ബിന്ദുമോൾ വി.സി. അധ്യക്ഷത വഹിച്ച ചടങ്ങിൽ കൊച്ചി നഗരസഭ മേയർ ശ്രീമതി മിനിമോൾ വി.കെ. മുഖ്യാതിഥിയായിരുന്നു. കോളേജിലെ മുൻ വിദ്യാർത്ഥിനി കൂടിയായ മേയർ തന്റെ അനുഭവങ്ങൾ ചടങ്ങിൽ പങ്കുവെച്ചു.
അലുംനി അസോസിയേഷൻ വൈസ് പ്രസിഡന്റ് അഡ്വ. ചിൻസി ഗോപകുമാർ, പി.ടി.എ. കമ്മിറ്റി അംഗം ബിജു പി.എ., കോളേജ് യൂണിയൻ ചെയർപേഴ്സൺ നന്ദൻ ആർ, പ്രോഗ്രാം കോ-ഓർഡിനേറ്റർ ഡോ. ലിനി ജോസ് കെ എന്നിവർ സംസാരിച്ചു. ഡോ. പ്രേംസി പി.എൻ സ്വാഗതവും ഡോ. പ്രിയ ആർ നന്ദിയും രേഖപ്പെടുത്തി.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട ടീമുകളാണ് മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ഈ ദേശീയതല മത്സരത്തിൽ പങ്കെടുക്കുന്നത്. നിയമവിദ്യാർത്ഥികളുടെ വാദമുഖങ്ങളും നിയമപാണ്ഡിത്യവും മാറ്റുരയ്ക്കുന്ന വേദിയായി ഈ മത്സരം മാറും.

