ചരിത്രം ഉറങ്ങുന്ന മാമാങ്ക സ്മാരകങ്ങൾ സംരക്ഷിക്കും മന്ത്രി ഒ.ജെ. ജനീഷ്

തിരുനാവായ മാമാങ്ക സ്മാരകങ്ങളുടെ സംരക്ഷണത്തിനും വികസനത്തിനുമായി ഉന്നതതല ചർച്ച നടത്തുമെന്ന് മന്ത്രി ഒ.ജെ. ജനീഷ്. മാമാങ്ക ഉത്സവം നടത്തുന്നതിൽ സാംസ്‌കാരിക വകുപ്പുമായി കൂടിയാലോചിക്കും.

ചരിത്രം ഉറങ്ങുന്ന മാമാങ്ക സ്മാരകങ്ങൾ സംരക്ഷിക്കും മന്ത്രി ഒ.ജെ. ജനീഷ്
തിരുന്നാവായ മാമാങ്ക സ്മാരകമായ നിലപാട് തറ മന്ത്രി ഒ.ജെ. ജനീഷ് സന്ദര്‍ശിക്കുന്നു
ചരിത്രം ഉറങ്ങുന്ന മാമാങ്ക സ്മാരകങ്ങൾ സംരക്ഷിക്കും മന്ത്രി ഒ.ജെ. ജനീഷ്

മാമാങ്ക സ്മാരക സംരക്ഷണം: ഉന്നതതല ചർച്ച നടത്തി പരിഹാരം കാണുമെന്ന് മന്ത്രി ഒ.ജെ. ജനീഷ്; തിരുനാവായ സന്ദർശിച്ചു

​തിരുനാവായ: ചരിത്രപ്രസിദ്ധമായ മാമാങ്ക സ്മാരകങ്ങളുടെ സംരക്ഷണത്തിനും അനുബന്ധ സൗകര്യങ്ങൾ ഒരുക്കുന്നതിനുമായി ഉന്നതതലത്തിൽ ചർച്ച നടത്തി അടിയന്തര പരിഹാരം കാണുമെന്ന് യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്. തിരുനാവായയിലെ മാമാങ്ക സ്മാരകങ്ങൾ നേരിട്ട് സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

​പഴകാല ചരിത്ര പ്രാധാന്യമുള്ള മാമാങ്ക ഉത്സവം പുനരാരംഭിക്കണമെന്ന കുറുക്കോളി മൊയ്തീൻ എം.എൽ.എയുടെ ആവശ്യത്തിൽ സാംസ്‌കാരിക വകുപ്പുമായി ആലോചിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

​സന്ദർശന വേളയിൽ കുറുക്കോളി മൊയ്തീൻ എം.എൽ.എ, തിരുനാവായ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി. മുഹമ്മദ് കോയ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഷാഫി, പള്ളത്ത് ലത്തീഫ്, ജനപ്രതിനിധികൾ, സാമൂഹിക-സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവർ മന്ത്രിയെ അനുഗമിച്ചു. മാമാങ്കം മെമ്മോറിയൽ ട്രസ്റ്റ് ഭാരവാഹികൾ മന്ത്രിയെ പൊന്നാട അണിയിച്ച് സ്വീകരിച്ചു.