ചിരിപ്പിക്കാൻ വീണ്ടും സുരാജ് വെഞ്ഞാറമൂട് ജഗൻ ഷാജി കൈലാസ് ചിത്രത്തിന് തൊടുപുഴയിൽ തുടക്കം
സുരാജ് വെഞ്ഞാറമൂട് പ്രധാന വേഷത്തിലെത്തുന്ന ജഗൻ ഷാജി കൈലാസ് ചിത്രത്തിന്റെ പൂജയും ചിത്രീകരണവും തൊടുപുഴയിൽ ആരംഭിച്ചു. പൂർണ്ണമായും നർമ്മത്തിന് പ്രാധാന്യം നൽകുന്ന ചിത്രത്തിന്റെ വിശേഷങ്ങൾ വായിക്കാം.
ചിരിപ്പിക്കാൻ വീണ്ടും സുരാജ് വെഞ്ഞാറമൂട്; ജഗൻ ഷാജി കൈലാസ് ചിത്രത്തിന് തൊടുപുഴയിൽ തുടക്കം
തൊടുപുഴ: നീണ്ട ഇടവേളയ്ക്ക് ശേഷം പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കാൻ മുഴുനീള നർമ്മ കഥാപാത്രവുമായി സുരാജ് വെഞ്ഞാറമൂട് വീണ്ടും എത്തുന്നു. ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം തൊടുപുഴയിൽ ആരംഭിച്ചു. പുറപ്പുഴ ശ്രീ തിരുച്ചിറക്കാവ് ദേവീക്ഷേത്രത്തിൽ നടന്ന പൂജാ ചടങ്ങുകളോടെയാണ് ചിത്രത്തിന് തുടക്കമായത്.
വൗ സിനിമാസ് ഇൻ അസ്സോസ്സിയേഷൻ വിത്ത് വിലാസിനി സിനിമാസിന്റെ ബാനറിൽ സന്തോഷ് ത്രിവിക്രമനും സുരാജ് വെഞ്ഞാറമൂടും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. നിർമ്മാതാവ് സന്തോഷ് ത്രിവിക്രമൻ സ്വിച്ചോൺ കർമ്മവും കന്നഡ നടൻ മണികണ്ഠ ഫസ്റ്റ് ക്ലാപ്പും നിർവ്വഹിച്ചു. അണിയറ പ്രവർത്തകരും ബന്ധുമിത്രാദികളും ചടങ്ങിൽ പങ്കെടുത്തു.
ഒരു ഗ്രാമീണ പശ്ചാത്തലത്തിൽ സാധാരണക്കാരനായ ഒരു മനുഷ്യന്റെ കുടുംബ ജീവിതവും സാമൂഹ്യ ജീവിതവും കോർത്തിണക്കിയാണ് ചിത്രം അവതരിപ്പിക്കുന്നത്. നാടിന്റെ ഉൾത്തുടിപ്പുകളും ആചാരാനുഷ്ഠാനങ്ങളും റിയലിസ്റ്റിക്കായി, ചിരിയും ചിന്തയും നൽകുന്ന മുഹൂർത്തങ്ങളിലൂടെ സ്ക്രീനിലെത്തിക്കാനാണ് സംവിധായകൻ ശ്രമിക്കുന്നത്. 'പ്രകാശൻ' എന്ന പ്രധാന കഥാപാത്രത്തെയാണ് സുരാജ് ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
അടുത്തിടെ പൂർത്തിയായ ജഗൻ ഷാജി കൈലാസിന്റെ 'നീക്കം' എന്ന ചിത്രം പൂർണ്ണമായും ത്രില്ലർ ജോണറില ഉള്ളതായിരുന്നു. അതിൽ നിന്നും തികച്ചും വ്യത്യസ്തമായി പൂർണ്ണമായും നർമ്മത്തിന് പ്രാധാന്യം നൽകുന്നതാണ് ഈ ചിത്രം. 'നീക്കത്തിന്റെ' തിരക്കഥാകൃത്ത് ഉൾപ്പെടെയുള്ള അണിയറപ്രവർത്തകർ തന്നെയാണ് ഈ ചിത്രത്തിലും ഒന്നിക്കുന്നത്.
വിനയ് ഫോർട്ട്, മഞ്ജു പിള്ള, ദേവരാജ് (വാഴ ഫെയിം), അനഘ നാരായണൻ, നോബി, നന്ദലാൽ, ജാഫർ ഇടുക്കി, ഷാജു ശ്രീധർ, ടിസ് തോമസ്, ടെസ്നി ഖാൻ, കൃഷ്ണ പ്രഭ, വൃന്ദ മേനോൻ, ഹരീഷ് (ഉയിർ ഫെയിം), സുനിൽകുമാർ, ഉണ്ണി നായർ, അനൂപ് തുടങ്ങിയ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
അണിയറ പ്രവർത്തകർ:
തിരക്കഥ: വിബിൻ ബാലചന്ദ്രൻ
ഛായാഗ്രഹണം: അജയ് ഡേവിഡ് കാച്ചപ്പിള്ളി
സംഗീതം: ഇലക്ട്രോണിക്സ് കിളി
എഡിറ്റിംഗ്: സൂരജ് ഇ. എസ്.
പ്രൊജക്റ്റ് ഡിസൈനർ: എൻ. എസ്. രതീഷ്
കലാസംവിധാനം: മഹേഷ് മോഹൻ
പ്രൊഡക്ഷൻ കൺട്രോളർ: ശ്രീകുമാർ ചെന്നിത്തല
തൊടുപുഴയിലും പരിസരങ്ങളിലുമായി ചിത്രത്തിന്റെ പൂർണ്ണ ചിത്രീകരണം നടക്കും.
പൊതുവിദ്യാഭ്യാസത്തിൽ ഡിജിറ്റൽ വേർതിരിവുകൾ ഉണ്ടാകാൻ പാടില്ല മന്ത്രി എൻ. ഷംസുദ്ദീൻ
പൊതുവിദ്യാലയങ്ങളിൽ 3, 6 ക്ലാസുകളിൽ പ്രത്യേക പഠന വിലയിരുത്തൽ പദ്ധതി മന്ത്രി എൻ. ഷംസുദ്ദീൻ
ബീമാപള്ളി ഉറൂസ് നവംബർ 11 മുതൽ 21 വരെ
വെട്ടുകാട് തിരുനാൾ ലഹരി പരിശോധനയും സുരക്ഷയും ശക്തമാക്കുമെന്ന് മന്ത്രി സി പി ജോൺ
സ്വപ്നങ്ങൾക്ക് ചിറകേറ്റി വിഴിഞ്ഞം ചൈനയിൽ നിന്നുള്ള ആദ്യ ഇറക്കുമതി കണ്ടെയ്നർ തുറമുഖത്ത്
പരാതി നൽകിയതിലുള്ള പക പോക്സോ കേസ് ഇരയെയും അയൽവാസിയെയും വെട്ടിപ്പരിക്കേൽപ്പിച്ച പ്രതി അറസ്റ്റിൽ