കേരളീയ തനിമയോടെ ചെങ്കോട്ടയിലേക്ക് സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാൻ മലയാളി ദമ്പതികൾക്ക് അവസരം
2026 ആഗസ്റ്റ് 15 ന് ന്യൂഡൽഹി ചെങ്കോട്ടയിൽ നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷം കേരളീയ വേഷത്തിൽ വീക്ഷിക്കാൻ ഡൽഹിയിലെ മലയാളി ദമ്പതികൾക്ക് അവസരം. കേന്ദ്ര പ്രതിരോധ മന്ത്രാലയം നൽകുന്ന പാസുകൾക്കായി ജൂലൈ 18 നകം അപേക്ഷിക്കണം
സ്വാതന്ത്ര്യ ദിനാഘോഷം -2026വീക്ഷിക്കുന്നതിന് മലയാളിദമ്പതികൾക്ക് അവസരം
ന്യൂഡൽഹി : ആഗസ്റ്റ് 15 ന് ന്യൂഡൽഹി റെഡ് ഫോർട്ടിൽ നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷം -2026 കേരളത്തിൻ്റെ പരമ്പരാഗത വേഷവിധാനത്തിൽ വീക്ഷിക്കുന്നതിന് ഡൽഹി മലയാളികളായ ദമ്പതികൾക്ക് അവസരം.
ചെങ്കോട്ടയിൽ നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ഭാര്യയുടെയും ഭർത്താവിൻ്റെയും പൂർണ്ണമായ പേര്, ആധാർ നമ്പർ, പൂർണ്ണ വിലാസം, ഫോൺ നമ്പർ ഇമെയിൽ അടക്കം prdfestivalsdelhi@gmail.com എന്ന മെയിലിലേക്ക് അയക്കേണ്ടതാണ് . പങ്കെടുക്കാൻ താല്പര്യമുള്ളവരുടെ
വിശദാംശങ്ങൾ ലഭിക്കേണ്ട അവസാന തീയ്യതി: 18/7/2026.
കേന്ദ്ര പ്രതിരോധ മന്ത്രാലയമാണ് പ്രവേശന പാസുകൾ നൽകുന്നത്.
നിശ്ചിത എണ്ണം പാസുകൾ മാത്രം ലഭിക്കുന്നതിനാൽ ആദ്യം ലഭിക്കുന്ന എൻട്രികൾക്കാണ് മുൻഗണന.
കൂടുതൽ വിവരങ്ങൾക്ക്: 011 23360349