തമിഴ്‌നാടുമായി കൈകോർത്ത് സ്റ്റാർബക്സ് ചെന്നൈയിൽ ഗ്ലോബൽ കേപ്പബിലിറ്റി സെന്റർ വരുന്നു

ലോകത്തിലെ പ്രമുഖ കോഫി ശൃംഖലയായ സ്റ്റാർബക്സ് തമിഴ്‌നാട്ടിൽ ഗ്ലോബൽ കേപ്പബിലിറ്റി സെന്റർ (ജിസിസി) ആരംഭിക്കുന്നു. സാങ്കേതിക മേഖലയിലെ വിദഗ്ധർക്ക് 800 ലധികം തൊഴിലവസരങ്ങൾ ലഭിക്കും.

തമിഴ്‌നാടുമായി കൈകോർത്ത് സ്റ്റാർബക്സ് ചെന്നൈയിൽ ഗ്ലോബൽ കേപ്പബിലിറ്റി സെന്റർ വരുന്നു
ചെന്നൈയിൽ സ്റ്റാർബക്സ് ജിസിസി ആരംഭിക്കുന്നു തമിഴ്‌നാട് സർക്കാരുമായി ധാരണാപത്രം

ചെന്നൈയിൽ സ്റ്റാർബക്സ് ജിസിസി ആരംഭിക്കുന്നു; 800 പേർക്ക് തൊഴിലവസരം

ചെന്നൈ: ലോകത്തിലെ ഏറ്റവും വലിയ കോഫി ശൃംഖലയായ യു.എസ് കമ്പനി സ്റ്റാർബക്സ്, ചെന്നൈയിൽ ഗ്ലോബൽ കേപ്പബിലിറ്റി സെന്റർ (ജിസിസി) ആരംഭിക്കുന്നതിനായി തമിഴ്നാട് സർക്കാരുമായി ധാരണാപത്രം ഒപ്പിട്ടു. പുതിയ സെന്റർ നിലവിൽ വരുന്നതോടെ സാങ്കേതിക മേഖലയിലടക്കം 800-ഓളം ആളുകൾക്ക് തൊഴിൽ അവസരങ്ങൾ ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു.  

​സ്റ്റാർബക്സിന്റെ ആഗോളതലത്തിലുള്ള ബിസിനസ് പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്ന സാങ്കേതിക കേന്ദ്രമായിരിക്കും ചെന്നൈയിലെ ജിസിസി എന്ന് കമ്പനി വ്യക്തമാക്കി. പ്രധാനമായും ടെക്നോളജി പ്രഫഷണലുകൾക്കാണ് ഇവിടെ കൂടുതൽ ജോലി സാധ്യത ലഭിക്കുകയെന്ന് സ്റ്റാർബക്സ് ചീഫ് ടെക്നോളജി ഓഫിസർ ആനന്ദ് വരദരാജൻ പറഞ്ഞു.  

​സംസ്ഥാനത്ത് വ്യവസായ സാന്നിധ്യം വർധിപ്പിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം പ്രമുഖ അമേരിക്കൻ ഫാർമസി കമ്പനിയായ വാൾഗ്രീൻസ് ഇന്ത്യയുമായും തമിഴ്നാട് സർക്കാർ ധാരണാപത്രത്തിൽ ഒപ്പുവച്ചിരുന്നു. ഇതിലൂടെ 250-ലധികം പുതിയ തൊഴിലവസരങ്ങൾ കൂടി സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്