വിദ്യാർത്ഥികൾ സാങ്കേതികവിദ്യയുടെ ഉപഭോക്താക്കൾ മാത്രമായി മാറരുത് മന്ത്രി ടി. സിദ്ദിഖ്

മാനന്തവാടി എം.ജി.എം ഹയർസെക്കൻഡറി സ്‌കൂളിൽ നടന്ന വയനാട് ജില്ലാതല സ്‌കൂൾ ശാസ്ത്ര മേള കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദിഖ് ഉദ്ഘാടനം ചെയ്തു.

വിദ്യാർത്ഥികൾ സാങ്കേതികവിദ്യയുടെ ഉപഭോക്താക്കൾ മാത്രമായി മാറരുത് മന്ത്രി ടി. സിദ്ദിഖ്
വയനാട് റവന്യൂ ജില്ലാ സ്കൂൾ ശാസ്ത്രോൽസവം മാനന്തവാടി എം.ജി.എം ഹയർ സെക്കണ്ടറി സ്‌കൂളിൽ കൃഷിവകുപ്പ് മന്ത്രി ടി സിദ്ദിഖ് ഉദ്ഘാടനം ചെയ്യുന്നു
വിദ്യാർത്ഥികൾ സാങ്കേതികവിദ്യയുടെ ഉപഭോക്താക്കൾ മാത്രമായി മാറരുത് മന്ത്രി ടി. സിദ്ദിഖ്
വിദ്യാർത്ഥികൾ സാങ്കേതികവിദ്യയുടെ ഉപഭോക്താക്കൾ മാത്രമായി മാറരുത് മന്ത്രി ടി. സിദ്ദിഖ്
വിദ്യാർത്ഥികൾ സാങ്കേതികവിദ്യയുടെ ഉപഭോക്താക്കൾ മാത്രമായി മാറരുത് മന്ത്രി ടി. സിദ്ദിഖ്
വിദ്യാർത്ഥികൾ സാങ്കേതികവിദ്യയുടെ ഉപഭോക്താക്കൾ മാത്രമായി മാറരുത് മന്ത്രി ടി. സിദ്ദിഖ്
വിദ്യാർത്ഥികൾ സാങ്കേതികവിദ്യയുടെ ഉപഭോക്താക്കൾ മാത്രമായി മാറരുത് മന്ത്രി ടി. സിദ്ദിഖ്

വിദ്യാര്‍ത്ഥികള്‍ സാങ്കേതികവിദ്യയുടെ ഉപഭോക്താക്കളായി മാറരുത് മന്ത്രി ടി സിദ്ദിഖ്

 വയനാട് : വിദ്യാര്‍ത്ഥികള്‍ സാങ്കേതികവിദ്യയുടെ ഉപഭോക്താക്കള്‍ മാത്രമായി മാറരുതെന്നും ശാസ്ത്രത്തെ വിവേകത്തോടെ ഉപയോഗപ്പെടുത്തി പുത്തന്‍ ആശയങ്ങള്‍ സൃഷ്ടിച്ച് വിവേചനബുദ്ധിയോടെ സാങ്കേതികവിദ്യയെ നന്മയ്ക്കായി പ്രയോജനപ്പെടുത്തണമെന്നും കൃഷി വകുപ്പ് മന്ത്രി ടി സിദ്ദിഖ്. മാനന്തവാടി എം.ജി.എം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന ജില്ലാതല സ്‌കൂള്‍ ശാത്ര മേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. നൂതന സാങ്കേതികവിദ്യകള്‍ പ്രയേജനപ്പെടുത്തി വിദ്യാര്‍ത്ഥികളും യുവാക്കളും മുന്നേറുകയാണെന്നും വിദ്യാര്‍ത്ഥികള്‍ക്ക് ശാസ്ത്ര മേളകള്‍ വലിയ വേദികളാണെന്നും മന്ത്രി പറഞ്ഞു. സാങ്കേതികവിദ്യയും കൃഷിയും തമ്മിലുള്ള ബന്ധം ശാസ്‌ത്രോത്സവങ്ങളില്‍ ചര്‍ച്ചയാകുന്നുണ്ടെന്നും കാലാവസ്ഥ വ്യതിയാനങ്ങളെ പ്രതിരോധിക്കാന്‍ മേളകള്‍ കുട്ടികളില്‍ ശാസ്ത്രബോധം വളര്‍ത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ചോദ്യങ്ങള്‍ക്ക് സ്വയം ഉത്തരങ്ങള്‍ കണ്ടെത്താന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുകയാണ് ശാസ്ത്ര മേളകളിലൂടെ. ആരോഗ്യ-പശ്ചാത്തല- ഉപജീവന-കാര്‍ഷിക മേഖലകളില്‍ ശാസ്ത്ര സാങ്കേതിക വളര്‍ച്ചയുടെ അനന്ത സാധ്യതകളാണ് ഉപയോഗപ്പെടുത്തുന്നത്. ശാസ്ത്ര മേളകളും പരീക്ഷണ വേദികളും വിദ്യാര്‍ഥികളില്‍ ശാസ്ത്രീയ ചിന്തയും അന്വേഷണ താത്പര്യവും വളര്‍ത്തും. കൃഷിയും പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പാരസ്പര്യം കാത്തുസൂക്ഷിച്ച് ശാസ്ത്രത്തെ നാടിന്റെ പുരോഗതിക്കായി പ്രയോജനപ്പെടുത്താന്‍ പുതിയ തലമുറയ്ക്ക് കഴിയണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

മാനന്തവാടി എം.ജി.എം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ എം.എല്‍.എ ഉഷ വിജയന്‍ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍, മാനന്തവാടി നഗരസഭാ ചെയര്‍പേഴ്‌സണ്‍ ജേക്കബ് സെബാസ്റ്റ്യന്‍, വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ വി.എ ശശീന്ദ്രവ്യാസ്, സ്‌കൂള്‍ മാനേജര്‍ റവ ഫാ സഖറിയ വെളിയത്ത്, പ്രിന്‍സിപ്പാള്‍ മാത്യൂ സഖറിയ, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ-ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ സല്‍മ മോയി, മാനന്തവാടി നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്‍ പി.വി.എസ് മൂസ, എസ്.എസ്.കെ ജില്ലാ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ നിസാര്‍ കമ്പ, ജില്ലാ പഞ്ചായത്തംഗം എം സുനില്‍ കുമാര്‍, മാനന്തവാടി നഗരസഭാ അംഗങ്ങളായ രജില, റസീന സിദ്ദീഖ്, മാനന്തവാടി എ.ഇ.ഒ കെ സുനില്‍ കുമാര്‍, ഉദ്യോഗസ്ഥര്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പങ്കെടുത്തു.