അവൾക്കൊപ്പം എന്നത് പൊള്ളയായ വാചകം

അവൾക്കൊപ്പം' എന്നത് പൊള്ളയായ വാചകം നിയമ സംവിധാനത്തിന്റെ പരിമിതി തുറന്നുകാട്ടുന്നു ​

അവൾക്കൊപ്പം എന്നത് പൊള്ളയായ വാചകം
അവൾക്കൊപ്പം' എന്നത് പൊള്ളയായ വാചകം

അവൾക്കൊപ്പം' എന്നത് പൊള്ളയായ വാചകം; നിയമ സംവിധാനത്തിന്റെ പരിമിതി തുറന്നുകാട്ടുന്നു

​കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ പശ്ചാത്തലത്തിൽ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്ന 'അവൾക്കൊപ്പം' എന്ന വാചകം കാപട്യം നിറഞ്ഞതാണെന്ന് മാധ്യമപ്രവർത്തകൻ പി.ആർ. സുമേരൻ. ഒരേസമയം ഇരയ്ക്കും വേട്ടക്കാരനുമൊപ്പം നിലയുറപ്പിച്ചുകൊണ്ട് പറയുന്ന ഈ മുദ്രാവാക്യം അർത്ഥശൂന്യമാണെന്നും, അതിജീവിത യഥാർത്ഥത്തിൽ തനിച്ചാണ് പോരാടിയതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

​നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിനെ കോടതി വെറുതെ വിട്ട പശ്ചാത്തലത്തിലാണ് സുമേരന്റെ പ്രതികരണം. കോടതി തെളിവുകളുടെ അടിസ്ഥാനത്തിലാണ് വിധി പ്രസ്താവിക്കുന്നത്. മാധ്യമ ആരവങ്ങളോ ഊഹാപോഹങ്ങളോ കോടതി പരിഗണിക്കാറില്ല. കേസിൽ ദിലീപിനെതിരെ തെളിവുകൾ ലഭിച്ചില്ലെങ്കിലും, മറ്റു പ്രതികൾക്കെതിരെ തെളിവുകൾ ലഭിച്ചതിനാൽ അവർക്ക് ശിക്ഷ ലഭിച്ചു. എന്നാൽ ഇതിൽ നീതി നടപ്പിലായോ എന്ന ചോദ്യം പ്രസക്തമാണ്.

​"നീതി ലഭിക്കാൻ കഴിയുംവിധം തെളിവുകൾ സമർപ്പിക്കാൻ അതിജീവിതയ്ക്ക് കഴിയാതെ പോയത് അവരുടെ പരിമിതിയോ പരാജയമോ അല്ല. അത് നമ്മുടെ സിസ്റ്റത്തിന്റെ പരിമിതിയാണ്," സുമേരൻ ചൂണ്ടിക്കാട്ടി.

​ഇരയ്ക്ക് നീതി ലഭിക്കാൻ നമ്മുടെ നിയമ, സർക്കാർ സംവിധാനങ്ങൾ വേണ്ടത്ര ഉണർന്നു പ്രവർത്തിച്ചോ എന്ന് സമൂഹം ചോദിച്ചാൽ കുറ്റം പറയാനാവില്ല. നിരപരാധിയെ ശിക്ഷിക്കുന്നത് ശരിയല്ല. ചാരക്കേസിൽ നമ്പി നാരായണന് ഉണ്ടായ ദുരനുഭവം അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി. എന്നാൽ, കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷ നൽകണം. അത് തെളിയിക്കാനുള്ള ബാധ്യത നിയമസംവിധാനങ്ങൾക്കും ഭരണകൂടത്തിനുമുണ്ട്. ഇരയ്ക്ക് നീതി വാങ്ങിക്കൊടുക്കുക എന്നത് ഭരണകൂടത്തിന്റെ കടമയാണെന്നും അദ്ദേഹം പറഞ്ഞു.

​"പലപ്പോഴും നമ്മുടെ കർത്തവ്യങ്ങളിൽ നിന്ന് വ്യതിചലിക്കുകയും പൊള്ളയായ വാചക കസർത്തായും 'അവൾക്കൊപ്പം' എന്ന് പറയുന്നതിൽ എന്ത് അർത്ഥമാണുള്ളത്? സത്യസന്ധമായ നിയമ ഇടപെടലുകൾ ഉണ്ടാകാത്തിടത്തോളം കാലം അതിജീവിതമാർ ഉണ്ടായിക്കൊണ്ടേയിരിക്കും. അപ്പോഴെല്ലാം നമ്മൾ പറയും അവൾക്കൊപ്പമെന്ന്,"