അനസ്തേഷ്യക്ക് പിന്നാലെ കുഞ്ഞ് മരിച്ച സംഭവം പയ്യന്നൂരിലെത്തി കുടുംബത്തെ കണ്ട് ബാലാവകാശ കമ്മീഷൻ
അനസ്തേഷ്യ നൽകിയതിന് പിന്നാലെ ഒന്നര വയസ്സുകാരൻ മരിച്ച സംഭവത്തിൽ പയ്യന്നൂരിലെ കുട്ടിയുടെ വീട് സന്ദർശിച്ച് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ. മൂന്ന് ദിവസത്തിനകം ഓൺലൈൻ യോഗം ചേരുമെന്ന് ചെയർപേഴ്സൺ കെ.വി. മനോജ് കുമാർ
പയ്യന്നൂരിലെ ഒന്നര വയസ്സുകാരന്റെ മരണം: ബാലാവകാശ കമ്മീഷൻ കുട്ടിയുടെ വീട് സന്ദർശിച്ചു
കണ്ണൂർ: അനസ്തേഷ്യ നൽകിയതിന് പിന്നാലെ ഗുരുതരാവസ്ഥയിലായി മരണപ്പെട്ട പയ്യന്നൂർ എരമത്തെ ഒന്നര വയസ്സുകാരൻ ദേവാൻഷ് ശൗര്യയുടെ വീട് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ സന്ദർശിച്ചു. കമ്മീഷൻ ചെയർപേഴ്‌സൺ കെ.വി. മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കുട്ടിയുടെ മാതാപിതാക്കളെയും കുടുംബാംഗങ്ങളെയും കണ്ട് വിവരങ്ങൾ ശേഖരിച്ചത്.
കുട്ടിയുടെ പിതാവ് സൂരജ്, മാതാവ് വിജിഷ എന്നിവരുമായി കമ്മീഷൻ അംഗങ്ങൾ സംസാരിച്ചു. കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനുമായുള്ള യോഗം മൂന്നു ദിവസത്തിനുള്ളിൽ ഓൺലൈനായി നടത്തുമെന്നും, അതിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും ചെയർപേഴ്സൺ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ആശുപത്രിയുടെ ഭാഗത്ത് നിന്ന് കുറ്റകരമായ അനാസ്ഥയും അലംഭാവവും ഉണ്ടായിട്ടുണ്ടെന്നാണ് പ്രഥമദൃഷ്ട്യാ മനസ്സിലാകുന്നതെന്നും, ഗുരുതരമായ കുറ്റകൃത്യമാണ് നടന്നിട്ടുള്ളതെന്നും ചെയർപേഴ്സൺ വ്യക്തമാക്കി. സംഭവത്തിൽ കമ്മീഷന്റെ പരിധിയിൽ നിന്ന് ചെയ്യാൻ കഴിയുന്ന എല്ലാ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം കുടുംബത്തിന് ഉറപ്പുനൽകി. കമ്മീഷൻ അംഗങ്ങളായ ബി. മോഹൻ കുമാർ, ഡോ. എഫ്. വിൽസൺ, സിസിലി ജോസഫ്, കെ.കെ. ഷാജു എന്നിവരും ചെയർപേഴ്സനൊപ്പം ഉണ്ടായിരുന്നു.
മനസ്സുകൊണ്ട് വാനം തൊട്ട് കുരുന്നുകൾ വാളകത്ത് ‘മഴവില്ലഴക്’ ഭിന്നശേഷി കലോത്സവം ശ്രദ്ധേയമായി
കരുതലോടെ നഗരസഭ മൂവാറ്റുപുഴയിൽ മെഗാ മെഡിക്കൽ ക്യാമ്പ് നടന്നു
കോതമംഗലം താലൂക്ക് ആശുപത്രിക്ക് എൻ.ക്യു.എ.എസ് അംഗീകാരം
മലയാളം സംവിധായകൻ എം. പത്മകുമാർ ബോളിവുഡിലേക്ക്
കേരളത്തിൽ പുതിയ ഗവർണർ ഓംപ്രകാശ് മാഥൂർ ചുമതലയേൽക്കും, രാജേന്ദ്ര ആർലേക്കർ തമിഴ്നാട്ടിലേക്ക്
ലൈംഗിക അതിക്രമങ്ങൾക്കിരയായ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ ബാലാവകാശ കമ്മീഷൻ 
