തിരു വീർ ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരി ടൈറ്റിൽ ഗാനം പുറത്ത് ശ്രദ്ധ നേടി ലിറിക് വീഡിയോ
തിരു വീർ, ഐശ്വര്യ രാജേഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഭരത് ദർശൻ സംവിധാനം ചെയ്യുന്ന ഓ സുകുമാരി എന്ന ചിത്രത്തിലെ ടൈറ്റിൽ ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്തിറങ്ങി. ഗംഗ എന്റർടൈൻമെന്റ്‌സ് നിർമ്മിക്കുന്ന ചിത്രം അഞ്ച് ഭാഷകളിൽ റിലീസ് ചെയ്യും.
തിരു വീർ - ഐശ്വര്യ രാജേഷ് ചിത്രം 'ഓ സുകുമാരി' ടൈറ്റിൽ ഗാനം പുറത്തിറങ്ങി
കൊച്ചി: യുവതാരം തിരു വീറും പ്രശസ്ത നടി ഐശ്വര്യ രാജേഷും പ്രധാന വേഷങ്ങളിലെത്തുന്ന പുതിയ ചിത്രം 'ഓ സുകുമാരി'യുടെ ടൈറ്റിൽ ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്തുവിട്ടു. ഗംഗ എന്റർടൈൻമെന്റ്‌സിന്റെ ബാനറിൽ മഹേശ്വര റെഡ്ഡി മൂലി നിർമ്മിച്ച്, നവാഗതനായ ഭരത് ദർശൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണിത്.
രാജ് പെരിയാർ വരികൾ രചിച്ച 'ഓ സുകുമാരി' എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് അഭിജിത് റാവു ആണ്. ഭരത് മഞ്ജിരാജു ആണ് ഈ പ്രണയഗാനത്തിന് ഈണം പകർന്നിരിക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറിന് വലിയ പ്രേക്ഷക ശ്രദ്ധ ലഭിച്ചിരുന്നു. കോമഡി, പ്രണയം, ഫാൻ്റസി എന്നിവ സമന്വയിപ്പിച്ച് ഒരുക്കുന്ന ഒരു പക്കാ എന്റർടൈനർ ചിത്രമായിരിക്കും ഇതെന്ന് ടീസറും പുതിയ ഗാനവും സൂചന നൽകുന്നു.
ബ്ലോക്ക്ബസ്റ്റർ ഹിറ്റായ 'പ്രീ വെഡ്ഡിംഗ് ഷോ'ക്ക് ശേഷം തിരു വീർ നായകനാകുന്ന ചിത്രത്തിൽ 'യാദഗിരി' എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. ടൈറ്റിൽ റോളിലെത്തുന്ന ഐശ്വര്യ രാജേഷിന്റെ കഥാപാത്രത്തിന്റെ പേര് 'ദാമിനി' എന്നാണ്. ഗ്രാമീണ പശ്ചാത്തലത്തിലുള്ള ഒരു റൊമാന്റിക് കോമഡി ചിത്രമാണിത്. 'സംക്രാന്തികി വാസ്തുനത്തിന്' ശേഷം ഐശ്വര്യ രാജേഷ് തെലുങ്കിൽ നായികയാകുന്ന ചിത്രം കൂടിയാണിത്. 'ശിവം ഭാജെ' എന്ന ചിത്രത്തിന് ശേഷം ഗംഗ എന്റർടൈൻമെന്റ്‌സ് നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് 'ഓ സുകുമാരി'.
മുരളിധർ ഗൌഡ്, വിഷ്ണു ഓയി, ഝാൻസി, അമാനി, ആനന്ദ്കോട്ട ജയറാം എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. സിഎച്ച് കുശേന്ദർ ഛായാഗ്രഹണവും ശ്രീ വരപ്രസാദ് എഡിറ്റിംഗും നിർവ്വഹിക്കുന്നു. തെലുങ്ക്, കന്നഡ, തമിഴ്, മലയാളം, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി ചിത്രം തീയേറ്ററുകളിലെത്തും