സംസ്ഥാന സ്കൂൾ ഒളിമ്പിക്സ് കരാട്ടെ കോമ്പറ്റീഷൻ ഡയറക്ടറായി ജോയ് പോളിനെ നിയമിച്ചു
68 ാമത് സംസ്ഥാന സ്കൂൾ ഒളിമ്പിക്സ് കരാട്ടെ മത്സരങ്ങളുടെ കോമ്പറ്റീഷൻ ഡയറക്ടറായി കേരള സർക്കാരിന്റെ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് ശ്രീ. ജോയ് പോളിനെ നിയമിച്ചു.
സംസ്ഥാന സ്കൂൾ ഒളിമ്പിക്സ് കരാട്ടെ: കോമ്പറ്റീഷൻ ഡയറക്ടറായി ജോയ് പോളിനെ നിയമിച്ചു
കൊച്ചി: 68-ാമത് സംസ്ഥാന സ്കൂൾ ഒളിമ്പിക്സ് കരാട്ടെ മത്സരങ്ങളുടെ കോമ്പറ്റീഷൻ ഡയറക്ടറായി (ഇൻ-ചാർജ്) ശ്രീ. ജോയ് പോളിനെ കേരള സർക്കാരിന്റെ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് നിയമിച്ചു. ഒക്ടോബർ 29, 30 തീയതികളിൽ കോഴിക്കോട് വെച്ചാണ് മത്സരങ്ങൾ നടക്കുന്നത്.
കായിക രംഗത്ത് നിർണ്ണായകമായ നിരവധി ചുമതലകൾ വഹിക്കുന്ന വ്യക്തിയാണ് ശ്രീ. ജോയ് പോൾ. എറണാകുളം ജില്ലാ ഒളിമ്പിക് അസോസിയേഷൻ ജനറൽ സെക്രട്ടറി, എറണാകുളം ജില്ലാ സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം, YMCA കേരള റീജിയൻ സ്പോർട്സ് ആൻഡ് ഗെയിംസ് കോ-ഓർഡിനേറ്റർ, നാഷണൽ സ്പോർട്സ് ആൻഡ് റെക്രിയേഷൻ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു വരുന്നു.
കൂടാതെ, കേരള കരാട്ടെ അസോസിയേഷൻ വൈസ് പ്രസിഡന്റും ടൂർണമെന്റ് ഡയറക്ടറും, എറണാകുളം ജില്ലാ കരാട്ടെ-ദോ അസോസിയേഷൻ ടെക്നിക്കൽ കമ്മിറ്റി ചെയർമാനുമാണ്. 2000-2005 കാലഘട്ടത്തിൽ കവളങ്ങാട് ഗ്രാമപഞ്ചായത്ത് അംഗമായും, ഊന്നുപാൽ സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗമായും അദ്ദേഹം ജനസേവന രംഗത്ത് സജീവമായിരുന്നു.
വിപുലമായ സംഘാടന പരിചയ സമ്പത്തുള്ള ജോയ് പോളിന്റെ നേതൃത്വം സംസ്ഥാന സ്കൂൾ ഒളിമ്പിക്സ് കരാട്ടെ മത്സരങ്ങളുടെ സുഗമമായ നടത്തിപ്പിന് വേഗം കൂട്ടും.
സംസ്ഥാന സ്കൂൾ ഒളിമ്പിക്സ് കരാട്ടെ കോമ്പറ്റീഷൻ ഡയറക്ടറായി ജോയ് പോളിനെ നിയമിച്ചു
അങ്കമാലിയിൽ എട്ട്കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ
സ്വർണക്കപ്പും ദീപശിഖയും കോഴിക്കോട്ടെത്തി മന്ത്രി എൻ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം സിറ്റി പോലീസിന്റെ 611 വാഹനങ്ങൾ ഇ ലേലത്തിന് ഒക്ടോബർ 31 ന് ലേലം
അടിമാലി, മൂന്നാർ റൂട്ടിൽ ഗതാഗത നിരോധനം രണ്ടാഴ്ച കൂടി തുടരും
കോഴിക്കോട്ട് ആവേശമായി ജില്ലാ എക്സൈസ് കലാ കായിക മേള ബാലുശ്ശേരിക്ക് ഓവറോൾ ചാമ്പ്യൻഷിപ്പ്