ട്രാക്കിലെ മിന്നും താരം ഹാട്രിക് സ്വർണവുമായി കണിയാമ്പറ്റയുടെ കൃഷ്ണേന്ദു
കളിക്കളം 2026 കായികമേളയിൽ 1500 മീറ്റർ ഓട്ടത്തിൽ തുടർച്ചയായ മൂന്നാം വർഷവും സ്വർണമെഡൽ നേടി കണിയാമ്പറ്റ ഗവ. മോഡൽ റെസിഡൻഷ്യൽ സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനി കൃഷ്ണേന്ദു കെ.വി. ഹാട്രിക് നേട്ടം സ്വന്തമാക്കി.
കളിക്കളം 2026: 1500 മീറ്ററിൽ ഹാട്രിക് സ്വർണവുമായി കണിയാമ്പറ്റയുടെ കൃഷ്ണേന്ദു
തിരുവനന്തപുരം: കളിക്കളം 2026 കായികമേളയിൽ 1500 മീറ്റർ ഓട്ടമത്സരത്തിൽ തുടർച്ചയായ മൂന്നാം വർഷവും സ്വർണമെഡൽ നേടി കൃഷ്ണേന്ദു കെ.വി. ഹാട്രിക് നേട്ടം സ്വന്തമാക്കി. കണിയാമ്പറ്റ ഗവ. മോഡൽ റെസിഡൻഷ്യൽ സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയായ കൃഷ്ണേന്ദു, ട്രാക്കിലെ തന്റെ വിജയക്കുതിപ്പ് തുടർന്നതോടെ സ്കൂളിനും നാടിനും ഒരുപോലെ അഭിമാനമായിരിക്കുകയാണ്.
കഠിനാധ്വാനവും നിരന്തര പരിശീലനവും കായികരംഗത്തോടുള്ള അർപ്പണബോധവുമാണ് കൃഷ്ണേന്ദുവിനെ ഈ തുടർച്ചയായ നേട്ടങ്ങളിലേക്ക് നയിച്ചത്. സ്കൂളിലെ കായിക അധ്യാപകൻ സത്യൻ വി.എമ്മിന്റെ കീഴിലാണ് കൃഷ്ണേന്ദു പരിശീലനം നേടുന്നത്.
തുടർച്ചയായി മൂന്ന് വർഷവും സ്വർണത്തിളക്കം ആവർത്തിക്കാൻ സാധിച്ചത് വിദ്യാർഥിനിക്കും പരിശീലകനും സ്കൂളിനും ഇരട്ടിമധുരമായി മാറി.
പൾസ് പോളിയോ ദിനാചരണം എറണാകുളം ജില്ലയിൽ 1.61 ലക്ഷം കുട്ടികൾക്ക് തുള്ളിമരുന്ന് നൽകും
കുഞ്ഞുങ്ങൾക്കായുള്ള സൗജന്യ ചികിത്സാ കൂട്ടായ്മകൾ മാതൃകാപരം മുഖ്യമന്ത്രി വി ഡി സതീശൻ
കൊലക്കേസ് പ്രതിയെ കാപ്പ ചുമത്തി വിയ്യൂർ ജയിലിൽ അടച്ചു നടപടി ജാമ്യത്തിലിറങ്ങി വീണ്ടും കവർച്ച നടത്തിയതോടെ
പ്രതിസന്ധികൾ മറികടന്ന് കബഡിയിൽ സ്വർണം നേടി അട്ടപ്പാടിയിലെ പെൺപട
സൗന്ദര്യവർദ്ധക ക്രീം ഉപയോഗിച്ച 17 കാരിക്ക് വൃക്കരോഗം ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു
അംഗീകാരമില്ലാത്ത കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് കായികതാരങ്ങൾ ശ്രദ്ധിക്കണം 
