ചിരട്ട ഉല്‍പ്പന്ന നിര്‍മ്മാണത്തില്‍ ഒന്നാം സ്ഥാനം നേടി പട്ടുവം എംആര്‍എസ് വിദ്യാര്‍ഥി അര്‍ജുന്‍

പാലക്കാട് നടക്കുന്ന സംസ്ഥാന സ്‌കൂള്‍ ശാസ്ത്രമേളയില്‍ പ്രവൃത്തിപരിചയ വിഭാഗം ചിരട്ട ഉല്‍പ്പന്ന നിര്‍മ്മാണത്തില്‍ ഒന്നാം സ്ഥാനം നേടി കണ്ണൂര്‍ പട്ടുവം എംആര്‍എസിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി എന്‍.എസ്. അര്‍ജുന്‍. അധ്യാപകരുടെ സഹായമില്ലാതെ സ്വന്തം പരിശ്രമത്തിലാണ് ഈ നേട്ടം.

ചിരട്ട ഉല്‍പ്പന്ന നിര്‍മ്മാണത്തില്‍ ഒന്നാം സ്ഥാനം നേടി പട്ടുവം എംആര്‍എസ് വിദ്യാര്‍ഥി അര്‍ജുന്‍
സംസ്ഥാന ശാസ്ത്രമേള: ചിരട്ട ഉല്‍പ്പന്ന നിര്‍മ്മാണത്തില്‍ ഒന്നാം സ്ഥാനം നേടി പട്ടുവം എംആര്‍എസ് വിദ്യാര്‍ഥി അര്‍ജുന്‍
ചിരട്ട ഉല്‍പ്പന്ന നിര്‍മ്മാണത്തില്‍ ഒന്നാം സ്ഥാനം നേടി പട്ടുവം എംആര്‍എസ് വിദ്യാര്‍ഥി അര്‍ജുന്‍

​സംസ്ഥാന സ്‌കൂള്‍ ശാസ്ത്രമേള; ചിരട്ട ശില്പനിര്‍മ്മാണത്തില്‍ ഒന്നാം സ്ഥാനവുമായി പട്ടുവം എംആര്‍എസ് വിദ്യാര്‍ഥി അര്‍ജുന്‍

​കണ്ണൂര്‍: പാലക്കാട് നടന്നുവരുന്ന സംസ്ഥാന സ്‌കൂള്‍ ശാസ്ത്രമേളയുടെ പ്രവൃത്തിപരിചയ വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടി പട്ടുവം മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ (എംആര്‍എസ്) ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി എന്‍.എസ്. അര്‍ജുന്‍ കണ്ണൂരിന്റെ അഭിമാനമായി. ഹൈസ്‌കൂള്‍ വിഭാഗം ചിരട്ട ഉല്‍പ്പന്ന നിര്‍മ്മാണ മത്സരത്തിലാണ് ഈ മിന്നും നേട്ടം.

​സ്‌കൂളില്‍ പ്രവൃത്തിപരിചയം വിഷയം പഠിപ്പിക്കാന്‍ പ്രത്യേക അധ്യാപകര്‍ ഇല്ലാതിരുന്നിട്ടും, സ്വന്തം കഴിവും നിരന്തരമായ പരിശ്രമവും കൊണ്ടാണ് അര്‍ജുന്‍ സംസ്ഥാനതലത്തില്‍ ഒന്നാമതെത്തിയത്. ജില്ലാ തലത്തില്‍ രണ്ടാം സ്ഥാനക്കാരനായാണ് സംസ്ഥാന മേളയ്ക്ക് യോഗ്യത നേടിയതെങ്കിലും, ഫൈനലില്‍ മികച്ച പ്രകടനത്തിലൂടെ ഒന്നാം സ്ഥാനം കരസ്ഥമാക്കുകയായിരുന്നു.

​ചെറുപ്പം മുതലേ ചിരട്ട കൊണ്ട് വൈവിധ്യമാര്‍ന്ന രൂപങ്ങളും ഉല്‍പ്പന്നങ്ങളും നിര്‍മ്മിക്കുന്നതില്‍ അര്‍ജുന്‍ മികവ് പുലര്‍ത്തിയിരുന്നു. അഞ്ചാം ക്ലാസ് മുതല്‍ പട്ടുവം എംആര്‍എസില്‍ പഠിക്കുന്ന അര്‍ജുന്‍, കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം ഈ ഇനത്തില്‍ തുടര്‍ച്ചയായി 'എ' ഗ്രേഡ് നേടിയിട്ടുണ്ട്.

​വയനാട് പുതുശ്ശേരി സ്വദേശിനി പുഷ്പയുടെ മകനാണ്. സംസ്ഥാനതലത്തില്‍ വിജയം കൈവരിച്ച അര്‍ജുനെ സ്‌കൂള്‍ പ്രധാനാധ്യാപകന്‍ ജോബിഷ് എം. ജോസഫ്, സൂപ്രണ്ട് എസ്. ഗിരീഷ്, അധ്യാപകര്‍, പിടിഎ പ്രതിനിധികള്‍ എന്നിവര്‍ അഭിനന്ദിച്ചു.