വേൾഡ് കപ്പ് ആവേശവുമായി ട്രൈയോണ്ട 2026 ഫാൻസ് ഷോയും പ്രദർശന മത്സരവും മന്ത്രി ഒ. ജെ. ജനീഷ് ഉദ്ഘാടനം ചെയ്തു

2026 ഫിഫ ലോകകപ്പിനോടനുബന്ധിച്ച് കായിക വകുപ്പും ജി.വി. രാജ സ്‌പോർട്സ് സ്‌കൂളും സംയുക്തമായി സംഘടിപ്പിക്കുന്ന ട്രൈയോണ്ട 2026 കായിക മന്ത്രി ഒ. ജെ. ജനീഷ് ഉദ്ഘാടനം ചെയ്തു.

വേൾഡ് കപ്പ് ആവേശവുമായി ട്രൈയോണ്ട 2026 ഫാൻസ് ഷോയും പ്രദർശന മത്സരവും മന്ത്രി ഒ. ജെ. ജനീഷ് ഉദ്ഘാടനം ചെയ്തു
2026 ഫിഫ ലോകകപ്പിനോടനുബന്ധിച്ച് കായിക വകുപ്പും ജി.വി. രാജ സ്‌പോർട്സ് സ്‌കൂളും സംയുക്തമായി സംഘടിപ്പിക്കുന്ന 'ട്രൈയോണ്ട 2026' കായിക മന്ത്രി ഒ. ജെ. ജനീഷ് ഉദ്ഘാടനം ചെയ്തു.
വേൾഡ് കപ്പ് ആവേശവുമായി ട്രൈയോണ്ട 2026 ഫാൻസ് ഷോയും പ്രദർശന മത്സരവും മന്ത്രി ഒ. ജെ. ജനീഷ് ഉദ്ഘാടനം ചെയ്തു
വേൾഡ് കപ്പ് ആവേശവുമായി ട്രൈയോണ്ട 2026 ഫാൻസ് ഷോയും പ്രദർശന മത്സരവും മന്ത്രി ഒ. ജെ. ജനീഷ് ഉദ്ഘാടനം ചെയ്തു
വേൾഡ് കപ്പ് ആവേശവുമായി ട്രൈയോണ്ട 2026 ഫാൻസ് ഷോയും പ്രദർശന മത്സരവും മന്ത്രി ഒ. ജെ. ജനീഷ് ഉദ്ഘാടനം ചെയ്തു
വേൾഡ് കപ്പ് ആവേശവുമായി ട്രൈയോണ്ട 2026 ഫാൻസ് ഷോയും പ്രദർശന മത്സരവും മന്ത്രി ഒ. ജെ. ജനീഷ് ഉദ്ഘാടനം ചെയ്തു

വേൾഡ് കപ്പ് ആവേശവുമായി 'ട്രൈയോണ്ട 2026'; ഫാൻസ് ഷോയും പ്രദർശന മത്സരവും മന്ത്രി ഒ. ജെ. ജനീഷ് ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: 2026 ഫിഫ ഫുട്ബോൾ വേൾഡ് കപ്പിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കായിക-യുവജനകാര്യ വകുപ്പും തിരുവനന്തപുരം ജി.വി. രാജ സ്‌പോർട്സ് സ്‌കൂളും സംയുക്തമായി സംഘടിപ്പിക്കുന്ന 'ട്രൈയോണ്ട 2026' വേൾഡ് കപ്പ് ഫാൻസ് ഷോയും ഫുട്‌ബോൾ പ്രദർശന മത്സരവും ഉദ്ഘാടനം ചെയ്തു. കായിക-യുവജനകാര്യ വകുപ്പ് മന്ത്രി ഒ. ജെ. ജനീഷ് ചടങ്ങിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു.

​കാൽപന്തുകളി പോലെ വേഗതയുടെ താളമുള്ള മറ്റൊരു കളിയും ലോകത്തില്ലെന്നും ഏവർക്കും ഒരേപോലെ ആവേശം നൽകുന്ന കായികവിനോദമാണ് ഫുട്‌ബോളെന്നും മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ലയണൽ മെസ്സിയെപ്പോലെയുള്ള ലോകോത്തര താരങ്ങൾ നമ്മുടെ കേരളത്തിൽ നിന്നും വളർന്നുവരേണ്ടതുണ്ട്. ഇന്ത്യയിൽ ഫുട്‌ബോൾ ഏറ്റവും ആവേശത്തോടെ ഏറ്റെടുക്കുന്നത് മലയാളികളാണെന്നത് അഭിമാനകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

​"ഭാവിയിൽ ഇന്ത്യ ലോകകപ്പിൽ കളിക്കുന്ന ചരിത്ര നിമിഷം വരുമ്പോൾ, ദേശീയ ടീമിൽ പകുതിയിലധികവും മലയാളികൾ ആയിരിക്കണം എന്നാണ് എന്റെ ആഗ്രഹം. പത്തു വർഷങ്ങൾ കഴിയുമ്പോൾ രാജ്യത്തിന് തന്നെ അഭിമാനമാകുന്ന മികച്ച കായിക പ്രതിഭകളെ കേരളത്തിൽ നിന്ന് വാർത്തെടുക്കുക എന്നതാണ് സർക്കാർ ലക്ഷ്യം വയ്ക്കുന്നത്."

- ഒ. ജെ. ജനീഷ് (കായിക-യുവജനകാര്യ വകുപ്പ് മന്ത്രി)

​മറ്റ് സ്‌കൂളുകളിലെ വിദ്യാർഥികളോട് പഠിച്ചു വളരണമെന്ന് പറയുമ്പോൾ, കായിക മേഖലയ്ക്ക് പ്രാധാന്യം നൽകുന്ന ജി.വി. രാജാ സ്‌പോർട്സ് സ്‌കൂളിലെ വിദ്യാർഥികളോട് 'കളിച്ചു വളരണമെന്നാണ്' തനിക്ക് പറയാനുള്ളതെന്ന് മന്ത്രി ഓർമ്മിപ്പിച്ചു. ലോകകപ്പുമായി ബന്ധപ്പെട്ട് കായിക വകുപ്പ് സംസ്ഥാനത്തുടനീളം സൗഹൃദ മത്സരങ്ങൾ ഉൾപ്പെടെ വിവിധ പരിപാടികൾ സംഘടിപ്പിക്കും. ഈ വിപുലമായ പരിപാടികളുടെ തുടക്കമാണ് ജി.വി. രാജ സ്‌കൂളിൽ കുറിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

​ജി. വി. രാജ സ്‌കൂളിൽ നടത്തുന്ന പ്രദർശന മത്സരങ്ങളിൽ പങ്കെടുക്കുന്ന ടീമുകൾക്ക് മന്ത്രി ആശംസകൾ നേർന്നു. തുടർന്ന് മത്സരത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്കുള്ള ജേഴ്സികളുടെ വിതരണവും അദ്ദേഹം കൈമാറി. ജൂൺ 11, 12, 13 തീയതികളിലായാണ് ജി.വി. രാജ സ്‌കൂളിൽ പ്രദർശന മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.

​ചടങ്ങിൽ കായിക-യുവജനകാര്യ വകുപ്പ് ഡയറക്ടർ ഡോ. എം. സി. റെജിൽ അധ്യക്ഷത വഹിച്ചു. ഡി.എസ്.വൈ.എ അഡീഷണൽ ഡയറക്ടർ ഡോ. പ്രദീപ് സി. എസ്., ജി.വി. രാജ സ്‌കൂൾ പ്രിൻസിപ്പൽ ഡോ. എം. കെ. സുരേന്ദ്രൻ എന്നിവർക്കൊപ്പം വിവിധ ജനപ്രതിനിധികളും അധ്യാപകരും വിദ്യാർത്ഥികളും ചടങ്ങിൽ സന്നിഹിതരായിരുന്നു