കട്ടപ്പനയിലെ തിയേറ്ററുകളിൽ മിന്നൽ പരിശോധനഭക്ഷണത്തിന് അമിതവില കേസെടുത്തു
കട്ടപ്പനയിലെ സിനിമാ തിയേറ്ററുകളിൽ ഭക്ഷ്യവസ്തുക്കൾക്ക് അമിതവില ഈടാക്കുന്നതിനെതിരെ സിവില്‍ സപ്ലൈസ്, ലീഗൽ മെട്രോളജി, പോലീസ് വകുപ്പുകൾ സംയുക്തമായി പരിശോധന നടത്തി.
കട്ടപ്പനയിലെ തീയേറ്ററുകളില്‍ പരിശോധന നടത്തി
ഇടുക്കി: തിയേറ്ററുകളിലും മള്‍ട്ടിപ്ലക്സുകളിലും ഭക്ഷണസാധനങ്ങള്‍ക്ക് അമിത വില ഈടാക്കുന്നുവെന്ന പരാതിയിന്മേല് സംസ്ഥാന വ്യാപകമായി സ്വീകരിച്ചുവരുന്ന നടപടികളുടെ ഭാഗമായി ഇടുക്കി ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ ലീഗല്‍ മെട്രോളജി, പോലീസ് എന്നീ വകുപ്പുകളുമായി ചേര്‍ന്ന് കട്ടപ്പന നഗരസഭയിലെ വിവിധ സിനിമാ തിയേറ്ററുകളില്‍ പരിശോധന നടത്തി. ഉല്പന്നങ്ങളുടെ അളവും തൂക്കവും കൃത്യമായി രേഖപ്പെടുത്താതെ വിലവിവര പട്ടിക പ്രദര്‍ശിപ്പിച്ചതിനും പഞ്ചായത്ത്/മുന്‍സിപ്പാലിറ്റി ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്നതിനും ബില്ല് കൊടുക്കാതെ വില്പന നടത്തുന്നതിനും സിവില്‍ സപ്ലൈസ് വകുപ്പ് നോട്ടീസ് നല്‍കുകയും അളവില്‍ കുറച്ച് കാപ്പി വില്പന നടത്തിയതിന് ലീഗല്‍ മെട്രോളജി വകുപ്പ് കേസ് എടുക്കുകയും പിഴ ചുമത്തുകയും ചെയ്തു.
ഇടുക്കി ജില്ലാ സപ്ലൈ ഓഫീസര്‍ ജി. ബീന ഭദ്രന്, താലൂക്ക് സപ്ലൈ ഓഫീസര്‍ സജിമോന്‍ ജേക്കബ്, ലീഗല്‍ മെട്രോളജി ഇന്‍സ്പെക്ടര്‍ കെ.എ. അബ്ദുളള, പോലീസ് സബ് ഇന്‍സ്പെക്ടര്‍ സുനില്‍ മാത്യു എന്നിവര്‍ നേതൃത്വം നല്കി. തുടര്‍ന്നുളള ദിവസങ്ങളിലും പരിശോധനകള്‍ നടത്തുമെന്നും ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്ന വ്യാപാരികള്‍ക്കെതിരേ കര്‍ശന നടപടികളെടുക്കുമെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
ശുചിത്വ മാനദണ്ഡം പാലിച്ചില്ല 3 ഭക്ഷ്യ വിതരണ സ്ഥാപനങ്ങൾ അടപ്പിച്ചു 84 കടകൾക്ക് നോട്ടീസ്
കട്ടപ്പനയിലെ തിയേറ്ററുകളിൽ മിന്നൽ പരിശോധനഭക്ഷണത്തിന് അമിതവില കേസെടുത്തു
യുവാവിനെ തലകീഴായി നിലത്തടിച്ച് കൊലപ്പെടുത്തി സിപിഎം അംഗം ഉൾപ്പെടെ 6 പേർ അറസ്റ്റിൽ
വയനാട്ടിൽ റിയൽ ടൈം കമാൻഡ് സെന്റർ വരുന്നു വന്യമൃഗ ആക്രമണ ഇരകൾക്ക് പെൻഷൻ മന്ത്രി ഷിബു ബേബി ജോൺ
കൃഷിനാശത്തിന് ശേഷമല്ല, പ്രതിരോധത്തിനാണ് ധനസഹായം വേണ്ടത് ദക്ഷിണേന്ത്യൻ കാർഷിക സമ്മേളനത്തിൽ മന്ത്രി ടി. സിദ്ദിഖ്
കുട്ടികളെ ലഹരിയിൽ നിന്ന് അകറ്റാൻ കായികരംഗം സജീവമാക്കും മന്ത്രി അഡ്വ. എൻ. ഷംസുദീൻ